വിഴിഞ്ഞം : മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തര മന്ത്രിസ്ഥാനം രാജിവെക്കുക ,തൃശൂർപൂരം അലങ്കോലമാക്കിയ എഡിജിപി അജിത് കുമാറിനെതിരെ നടപടി സ്വീകരിക്കുക,സ്വർണ കള്ളക്കടത്തുകാരെയും അഴിമതിക്കാരെയും സംരക്ഷിക്കുന്ന പി .ശശിയെ പുറത്താക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കാഞ്ഞിരംകുളം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.
വിഴിഞ്ഞം ജംഗ്ഷനിൽ നടന്ന പ്രതിഷേധ കൂട്ടായ്മ അഡ്വ. എം. വിൻസന്റ് എംഎൽ എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് കരിങ്കുളം ജയകുമാർ അധ്യക്ഷത വഹിച്ചു.
ഡിസിസി ഭാരവാഹികളായ പി .കെ.സാംദേവ്, കെ.വി.അഭിലാഷ്, അഡ്വ. അഡോൾഫ് ജി .മൊറായിസ്, ആഗ്നസ് റാണി, സി.എസ്.ലെനിൻ, പൂവാർ ഷിനു , പുഷ്പം സൈമൺ, കാഞ്ഞിരംകുളം ശിവകുമാർ, മണ്ഡലം പ്രസിഡന്റുമാരായ ആംബ്രോസ്, മുക്കോല ബിജു, ഫ്രാൻസിസ് കരിങ്കുളം, വിൻസന്റ്, മജു സാം, ഗ്ലാഡിസ് അലക്സ്, കാഞ്ഞിരംകുളം അശോകൻ, എസ് ആർ സുജി, മുജീബ് റഹ്മാൻ, സക്കീർ, ശരത് കാഞ്ഞിരംകുളം തുടങ്ങിയവർ നേതൃത്വം നൽകി.