കാ​ർ തോ​ട്ടി​ലേ​ക്ക് മ​റി​ഞ്ഞ് യാ​ത്രി​ക​ന് ഗു​രു​ത​ര പ​രി​ക്ക്
Sunday, July 7, 2024 6:29 AM IST
കാ​ട്ടാ​ക്ക​ട: കാ​ർ തോ​ട്ടി​ലേ​ക്ക് മ​റി​ഞ്ഞ് ട്ര​ഷ​റി ജീ​വ​ന​ക്കാ​ര​നു ഗു​രു​ത​ര പ​രി​ക്കേ​റ്റു. അ​മ​ര​വി​ള സ്വ​ദേ​ശി വി​ജ​യ​നാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​യാ​ളെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

കാ​ട്ടാ​ക്ക​ട-​പൂ​വ​ച്ച​ൽ റോ​ഡി​ൽ പു​ന്നം​ക​രി​ക്ക​ക​ത്ത് ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റോ​ടെ​യാ​ണ് സം​ഭ​വം. പൂ​വ​ച്ച​ൽ ഭാ​ഗ​ത്തു​നി​ന്ന് കാ​ട്ടാ​ക്ക​ട​യി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന മാ​രു​തി ആ​ൾ​ട്ടോ വാ​ഹ​ന​മാ​ണ് ദി​ശ തെ​റ്റി റോ​ഡി​ൽ നി​ന്നും പ​ത്ത​ടി​യോ​ളം താ​ഴ്ച​യി​ലേ​ക്ക് പ​തി​ച്ച​ത്.

കാ​ർ പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന അ​വ​സ്ഥ​യി​ലാ​ണ്. സം​ഭ​വം ക​ണ്ട യാ​ത്ര​ക്കാ​രും നാ​ട്ടു​കാ​രും ചേ​ർ​ന്നാ​ണ് ഇ​യാ​ളെ കാ​റി​ൽ നി​ന്നും എ​ടു​ത്ത് ആം​ബു​ല​ൻ​സ് വ​രു​ത്തി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​ത്.