കു​ടി​വെ​ള്ള പൈ​പ്പു​ക​ൾ സം​ര​ക്ഷി​ക്കാ​ൻ മെ​റ്റ​ൽ ഫെ​ൻ​സ്; യാ​ത്രി​ക​ർ ബു​ദ്ധി​മു​ട്ടി​ൽ
Thursday, October 3, 2024 4:38 AM IST
പേ​രൂ​ർ​ക്ക​ട: കു​ടി​വെ​ള്ള പൈ​പ്പു​ക​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​നു​വേ​ണ്ടി മെ​റ്റ​ൽ ഫെ​ൻ​സ് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​തു വാ​ഹ​ന യാ​ത്രി​ക​ർ​ക്ക് ഭീ​ഷ​ണി സൃ​ഷ്ടി​ക്കു​ന്നു. മു​ട്ട​ട ടെ​ക്നി​ക്ക​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽനി​ന്ന് 100 മീ​റ്റ​ർ മാ​റി​യാ​ണ് കു​ടി​വെ​ള്ള പൈ​പ്പു​ക​ൾ അ​വി​ട​വി​ടെ കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന​ത്.

മു​ട്ട​ട-​പ​രു​ത്തി​പ്പാ​റ റോ​ഡി​ൽ പൈ​പ്പ്പൊ​ട്ട​ൽ സ്ഥി​രം സം​ഭ​വ​മാ​യ​തോ​ടെ പു​തി​യ കു​ടി​വെ​ള്ള പൈ​പ്പു​ക​ൾ സ്ഥാ​പി​ക്കാ​ൻ അ​ധി​കൃ​ത​ർ തീ​രു​മാ​നി​ച്ചി​രി​ക്കു​ക​യാ​ണ്. ഇതിന്‍റെ ഭാഗമായി പൈ​പ്പു​ക​ൾ അട്ടിയിരിക്കുന്നതു റോ​ഡി​ലേ​ക്കു വീ​ഴാ​തി​രി​ക്കാ​ൻ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന ഫെ​ൻ​സാണു വാ​ഹ​ന യാ​ത്ര​ക​ൾ​ക്ക് കു​രു​ക്കാ​യി മാ​റി​യി​രി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം പൈ​പ്പു​ക​ൾ ഊ​ർ​ന്നി​റ​ങ്ങാ​തി​രി​ക്കു​ന്ന​തി​നു വേ​ണ്ടി ഇ​ഷ്ടി​ക ക​ഷ​ണ​ങ്ങ​ളോ മ​റ്റോ വ​ച്ചി​രു​ന്നെ​ങ്കി​ൽ ഇ​ങ്ങ​നെ ഒ​രു പ്ര​ശ്നം ഉ​ണ്ടാ​കു​മാ​യി​രു​ന്നി​ല്ലെന്നു നാ ട്ടുകാർ പറയുന്നു. പൈ​പ്പു​ക​ൾ തു​ട​ങ്ങു​ന്നി​ട​ത്തും അ​വ​സാ​നി​ക്കു​ന്നി​ട​ത്തും ഓ​രോ ഫെ​ൻ​സു​ക​ളാ​ണ് വ​ച്ചി​രി​ക്കു​ന്ന​ത്.

ഇ​ത് റോ​ഡി​ലേ​ക്ക് ത​ള്ളി നി​ൽ​ക്കു​ന്ന​താ​ണ് വാ​ഹ​ന യാ​ത്ര​ക്കാ​ർ​ക്ക് ഭീ​ഷ​ണി സൃ​ഷ്ടി​ക്കു​ന്ന​ത്. രാ​ത്രി​കാ​ല​ങ്ങ​ളി​ൽ തെ​രു​വു​വി​ള​ക്ക് ഈ ​ഭാ​ഗ​ത്ത് പ്ര​കാ​ശി​ക്കു​ന്ന​തു കു​റ​വാ​യ​തി​നാ​ൽ അ​പ​ക​ട സാ​ധ്യ​ത യും നിലനിൽക്കുന്നുണ്ട്.