ആ​ശാ​രി​പ്പ​ണി​ക്കി​ടെ കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ൽ നി​ന്ന് വീ​ണ് മ​രി​ച്ചു
Saturday, October 5, 2024 10:05 PM IST
നേ​മം: ആ​ശാ​രി​പ്പ​ണി​ക്കി​ടെ കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ൽ നി​ന്ന് വീ​ണ് യു​വാ​വ് മ​രി​ച്ചു. വി​ഴി​ഞ്ഞം മു​ല്ലൂ​ർ പ​ന​വി​ള ഇ​ട​ക്ക​ണ്ടം വീ​ട്ടി​ൽ ത​ങ്ക​യ്യ​ൻ ച​ന്ദ്രി​ക ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ സ​ജു(36)​വാ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 2.30-ഓ​ടെ പാ​പ്പ​നം​കോ​ട് സ​ത്യ​ൻ​ന​ഗ​ർ ച​വി​ണി​ച്ചി​വി​ള​യി​ൽ ജോ​ലി​ക്കി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

കെ​ട്ടി​ട​ത്തി​ന്‍റെ ഒ​ന്നാം നി​ല​യി​ലെ സ​ൺ​ഷേ​ഡി​ൽ നി​ന്ന് ജ​ന​ൽ​പ്പാ​ളി ഉ​റ​പ്പി​ക്കു​മ്പോ​ൾ ബാ​ല​ൻ​സ് തെ​റ്റി താ​ഴേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. കൂ​ടെ പ​ണി​യെ​ടു​ത്തി​രു​ന്ന​വ​ർ ഉ​ട​നേ കി​ള്ളി​പ്പാ​ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

നേ​മം പൊ​ലീ​സ് ഇ​ൻ​ക്വ​സ്റ്റി​ന് ശേ​ഷം മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ളേ​ജ് മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. സൗ​മ്യ​യാ​ണ് സ​ജു​വി​ന്‍റെ ഭാ​ര്യ. മ​ക്ക​ൾ: സൗ​ര​ഭ്യ, സൗ​പ​ർ​ണ്ണി​ക.