ട്രാ​ഫി​ക്ക് ലൈ​റ്റു​ക​ൾ പു​നഃ​സ്ഥാ​പി​ച്ചി​ല്ല; വ​ഴു​ത​ക്കാ​ട് ഗ​താ​ഗ​തക്കുരു​ക്ക് രൂ​ക്ഷ​മാ​കു​ന്ന​താ​യി പ​രാ​തി
Saturday, October 5, 2024 6:40 AM IST
പേ​രൂ​ര്‍​ക്ക​ട: വ​ഴു​ത​ക്കാ​ട് ശ്രീ​മൂ​ലം ക്ല​ബി​നു സ​മീ​പ​ത്തെ ട്രാ​ഫി​ക് ലൈ​റ്റു​ക​ള്‍ പു​നഃ​സ്ഥാ​പി​ക്കാ​ത്ത​തി​നാ​ൽ പ്ര​ദേ​ശ​ത്ത് ഗ​താ​ഗ​ത കു​രു​ക്ക് രൂ​ക്ഷ​മാ​കു​ന്ന​താ​യി പ​രാ​തി. റോ​ഡ് ന​വീ​ക​ര​ണം ന​ട​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​യി​രു​ന്നു ട്രാ​ഫി​ക്ക് ലൈ​റ്റു​ക​ൾ ഇ​ള​ക്കി​മാ​റ്റി​യ​ത്.

പ്ര​ദേ​ശ​ത്ത് ട്രാ​ഫി​ക്ക് പോ​ലീ​സി​ന്‍റെ സേ​വ​ന​വും ല​ഭ‍്യ​മ​ല്ലെ​ന്ന് യാ​ത്ര​ക്കാ​ർ പ​രാ​തി പ​റ​യു​ന്നു. പാ​ങ്ങോ​ട്, വെ​ള്ള​യ​മ്പ​ലം, വ​ഴു​ത​ക്കാ​ട് എ​ന്നീ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നു വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ നാ​ലു റോ​ഡു​ക​ള്‍ ചേ​രു​ന്ന ഈ ​ഭാ​ഗ​ത്തു​കൂ​ടി​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്.

ഇ​ന്ന​ലെ​യും പ്ര​ദേ​ശ​ത്ത് ട്രാ​ഫി​ക് പോ​ലീ​സി​ന്‍റെ സേ​വ​നം ഉ​ണ്ടാ​യി​രു​ന്നി​ല്ല. വാ​ഹ​ന​ങ്ങ​ള്‍ നാ​ലു​പാ​ടും തോ​ന്നും പ​ടി​യാ​യി​രു​ന്നു സ​ഞ്ച​രി​ച്ചി​രു​ന്ന​ത്. നി​ര​വ​ധി സ്വ​കാ​ര്യ, കെ​എ​സ്ആ​ര്‍​ടി​സി വാ​ഹ​ന​ങ്ങ​ള്‍ ക​ട​ന്നു​പോ​കു​ന്ന റോ​ഡാ​ണ് ഇ​വി​ടം. ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ കു​രു​ക്കി​ല്‍​പ്പെ​ടു​ന്ന​ത് പ​തി​വാ​യി​രി​ക്കു​ക​യാ​ണ്.

ട്രാ​ഫി​ക് പോ​ലീ​സി​ന്‍റെ സേ​വ​നം കാ​ര്യ​ക്ഷ​മ​മാ​ക്കു​ക​യും ട്രാ​ഫി​ക് സി​ഗ്ന​ല്‍​പോ​യി​ന്‍റ് പു​ന:​സ്ഥാ​പി​ക്കു​ക​യും ചെ​യ്താ​ല്‍ മാ​ത്ര​മേ വ​ഴു​ത​ക്കാ​ടെ വാ​ഹ​ന​ക്കു​രു​ക്ക് ഇ​ല്ലാ​താ​ക്കാ​ന്‍ സാ​ധി​ക്കു​ക​യു​ള്ളൂ എ​ന്ന് യാ​ത്ര​ക്കാ​ർ പ​റ​യു​ന്നു.