പൂ​ജ​പ്പു​ര ന​വ​രാ​ത്രി മ​ണ്ഡ​പം ഇ​നി മ​ന്ത്ര​മു​ഖ​രി​തം
Friday, October 4, 2024 5:20 AM IST
പേ​രൂ​ര്‍​ക്ക​ട: ഇ​നി ഒ​മ്പ​തു രാ​പ്പ​ക​ലു​ക​ള്‍ മ​ന്ത്ര​ധ്വ​നി​ക​ളാ​ല്‍ മു​ഖ​രി​ത​മാ​കും പൂ​ജാ​മ​ണ്ഡ​പം. നൂ​റ്റാ​ണ്ട് പി​ന്നി​ട്ട ആ​ചാ​ര​പ്പെ​രു​മ നാ​ടി​ന് പൂ​ജ​പ്പു​ര​യെ​ന്ന് പേ​രി​ട്ടു. പി​ല്‍​ക്കാ​ല​ത്ത് ന​വ​രാ​ത്രി പു​ണ്യ​ദി​ന​ങ്ങ​ള്‍​ക്കൊ​പ്പം മ​ന​സി​ല്‍ തെ​ളി​യു​ന്ന നാ​മ​മാ​യി പൂ​ജ​പ്പു​ര​യും.

അ​നി​ഴം തി​രു​ന്നാ​ള്‍ മാ​ര്‍​ത്താ​ണ്ഡ​വ​ര്‍​മ പ​ണി​ക​ഴി​പ്പി​ച്ച​താ​ണ് പൂ​ജ​പ്പു​ര മ​ണ്ഡ​പ​വും സ​ര​സ്വ​തീ ക്ഷേ​ത്ര​വും. 28 ക​രി​ങ്ക​ല്‍​ത്തൂ​ണു​ക​ളാ​ണ് മ​ണ്ഡ​പ​ത്തെ താ​ങ്ങി​നി​ര്‍​ത്തു​ന്ന​ത്. ഓ​രോ ക​രി​ങ്ക​ല്‍​ത്തൂ​ണി​ലും ഇ​തി​ഹാ​സ ക​ഥാ​പാ​ത്ര​ങ്ങ​ളെ കൊ​ത്തി​വ​ച്ചി​രി​ക്കു​ന്നു.

വി​ജ​യ​ദ​ശ​മി ദി​വ​സം രാ​വി​ലെ പൂ​ജ​യെ​ടു​ക്കു​വാ​ന്‍ ആ​ര്യ​ശാ​ല ദേ​വീ​ക്ഷേ​ത്ര​ത്തി​ല്‍ നി​ന്ന് കു​മാ​ര​സ്വാ​മി പൂ​ജ​പ്പു​ര മ​ണ്ഡ​പ​ത്തി​ലേ​ക്ക് വെ​ള്ളി​ക്കു​തി​ര​യി​ല്‍ യാ​ത്ര തി​രി​ക്കും. സ്വീ​ക​ര​ണ​ങ്ങ​ള്‍ ഏ​റ്റു​വാ​ങ്ങി പൂ​ജ​പ്പു​ര സ​ര​സ്വ​തി ക്ഷേ​ത്ര​ത്തി​ല്‍ എ​ത്തു​ന്ന കു​മാ​ര​സ്വാ​മി​യെ കേ​ര​ള പോ​ലീ​സ് "ഗാ​ര്‍​ഡ് ഓ​ഫ് ഓ​ണ​ര്‍' ന​ല്‍​കി വ​ര​വേ​ല്‍​ക്കും.

തു​ട​ര്‍​ന്ന് കു​മാ​ര​സ്വാ​മി സ​ര​സ്വ​തീ മ​ണ്ഡ​പ​ത്തി​ല്‍ ഉ​പ​വി​ഷ്ട​നാ​കും. വൈ​കു​ന്നേ​രം പൂ​ജ​പ്പു​ര​യി​ല്‍ നി​ന്ന് യാ​ത്ര തി​രി​ക്കു​ന്ന കു​മാ​ര​സ്വാ​മി ചാ​ല​യി​ല്‍ എ​ത്തും. ഈ ​സ​മ​യം ചെ​ന്തി​ട്ട ഭ​ഗ​വ​തീ ക്ഷേ​ത്ര​ത്തി​ല്‍ നി​ന്ന് മു​ന്നൂ​റ്റി ന​ങ്ക​യും ചാ​ല ഇ​ല​ക്ക​ട ജം​ഗ്ഷ​നി​ല്‍ എ​ത്തി​ച്ചേ​രും. തു​ട​ര്‍​ന്ന് ഇ​രു​വ​രും ഒ​രു​മി​ച്ച് ന​വ​രാ​ത്രി മ​ണ്ഡ​പ​ത്തി​ലേ​ക്ക് എ​ഴു​ന്ന​ള്ളും.

ന​വ​രാ​ത്രി മ​ണ്ഡ​പ​ത്തി​ലെ​ത്തി​ത്തി തി​രി​ച്ച് വ​രു​ന്ന​തോ​ടെ അ​ന​ന്ത​പു​രി​യി​ലെ ന​വ​രാ​ത്രി ഉ​ത്സ​വം സ​മാ​പി​ക്കും.