നാലാഞ്ചിറ സെ​ന്‍റ് ജോ​ൺ​സ് സ്കൂ​ളി​ന് വാ​ർ​ത്താ ചാ​ന​ൽ
Thursday, October 3, 2024 4:38 AM IST
തി​രു​വ​ന​ന്ത​പു​രം: നാ​ലാ​ഞ്ചി​റ സെ​ന്‍റ് ജോ​ൺ​സ് മോ​ഡ​ൽ സ്കൂ​ളി​ൽ വാ​ർ​ത്താ ചാ​ന​ൽ ആ​രം​ഭി​ച്ചു. സ്കൂ​ളി​ന്‍റെ ഹ​യ​ർ സെ​ക്ക​ൻഡറി വി​ഭാ​ഗ​ത്തി​ന്‍റെ ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് വാ​ർ​ത്താ ചാ​ന​ൽ ആ​രം​ഭി​ച്ച​തെ​ന്ന് പ്രി​ൻ​സി​പ്പ​ൽ ഫാ. ​ജോ​സ് ച​രു​വി​ൽ പ​റ​ഞ്ഞു.

എ​സ്.​ജെ. എന്നു പേ​രി​ട്ടി​രി​ക്കു​ന്ന വാ​ർ​ത്താ ചാ​ന​ലി​ൽ വാ​ർ​ത്ത ശേ​ഖ​ര​ണം, അ​വ​ത​ര​ണം, എ​ഡി​റ്റിം​ഗ്, മി​ക്സിം​ഗ് തു​ട​ങ്ങി എ​ല്ലാവി​ധ സാ​ങ്കേ​തി​ക കാ​ര്യ​ങ്ങ​ളും കു​ട്ടി​ക​ൾ ത​ന്നെ​യാ​ണു നി​ർ​വ​ഹി​ക്കു​ന്ന​തെ​ന്നും പ്രി​ൻ​സി​പ്പ​ൽ പ​റ​ഞ്ഞു.

ചു​മ​ത​ല​ക്കാ​രാ​യ ഫാ​ക്ക​ൽട്ടി ​ടീം അം​ഗ​ങ്ങ​ൾ നേ​തൃ​ത്വ​പ​ര​മാ​യ പ​ങ്ക് വ​ഹി​ക്കു​ന്നു. യു ​ട്യൂ​ബി​ലൂ​ടെ​യും മ​റ്റു സാ​മൂഹിക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യു​മാ​ണ് വാ​ർ​ത്ത​ക​ൾ സം​പ്രേ​ക്ഷ​ണം ചെ​യ്യു​ന്ന​തെ​ന്നും പ്രി​ൻ​സി​പ്പ​ൽ പ​റ​ഞ്ഞു. ഉ​ദ്ഘാ​ട​ന യോ​ഗ​ത്തി​ൽ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ. ​ജോ​സ് ച​രു​വി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മാധ്യമ പ്രവർത്ത​ക​രാ​യ അ​ബ്ജോ​ദ് വ​ർ​ഗീ​സ്, പൗ​ർ​ണ​മി ശ​ങ്ക​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് ഉ​ദ്ഘാ​ട​നം നിർവഹിച്ചു. വൈ​സ് പ്രി​ൻ​സി​പ്പ​ൽ ബി​ജോ ഗീ​വ​റു​ഗീ​സ്, ജോ​ജിമോ​ൻ. കെ. ​തോ​മ​സ്, പ്രി​ൻ​സ് രാ​ജ് കാ​ത​റി​ൻ മേ​രി ജോ​ർ​ജ്, ടി. ഷി​ജു, ​ജിബു ​തോ​മ​സ് എന്നിവർ പ്രസംഗിച്ചു.