മ​ന്ത്രി പി.​രാ​ജീ​വ് വി​ഴി​ഞ്ഞം തു​റ​മു​ഖം സ​ന്ദ​ർ​ശി​ച്ചു
Saturday, October 5, 2024 6:28 AM IST
വി​ഴി​ഞ്ഞം: സം​സ്ഥാ​ന​ത്തി​ന്‍റെ വ്യാ​വ​സാ​യി​ക ഭൂ​പ​ട​ത്തി​ലും സ​മ്പ​ദ്ഘ​ട​ന​യി​ലും കു​തി​പ്പു​ണ്ടാ​ക്കാ​ൻ വി​ഴി​ഞ്ഞം അ​ന്താ​രാ​ഷ്ട്ര തു​റ​മു​ഖ​ത്തി​ന് ക​ഴി​യു​മെ​ന്ന് വ്യ​വ​സാ​യ​വ​കു​പ്പ് മ​ന്ത്രി പി.​രാ​ജീ​വ്.

ക​മ്മീ​ഷ​നിം​ഗി​ന് ത​യാ​റാ​യ വി​ഴി​ഞ്ഞം അ​ന്താ​രാ​ഷ്ട്ര തു​റ​മു​ഖ​ത്ത് ന​ട​ക്കു​ന്ന ച​ര​ക്കു​നീ​ക്ക​ത്തി​ന്‍റെ ട്ര​യ​ൽ റ​ൺ അ​ട​ക്ക​മു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​രീ​ക്ഷി​ക്കു​ന്ന​തി​നാ​യി തു​റ​മു​ഖ​ത്ത് എ​ത്തി​യ​താ​യി​രു​ന്നു അ​ദ്ദേ​ഹം.

വി​ഴി​ഞ്ഞ​ത്തി​ന്‍റെ സാ​ധ്യ​ത​ക​ൾ പ​രി​ഗ​ണി​ച്ച് സ​ർ​ക്കാ​ർ പു​തി​യ ലോ​ജി​സ്റ്റി​ക് പോ​ളി​സി അം​ഗീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും. 20 കി​ലോ​മീ​റ്റ​റി​നു​ള്ളി​ലെ​ങ്കി​ലും ഒ​രു ലോ​ജി​സ്റ്റി​ക്പാ​ർ​ക്ക് സാ​ധ്യ​മാ​ക്ക​ണ​മെ​ന്ന​താ​ണ് സ​ർ​ക്കാ​രി​ന്‍റെ ന​യ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​ദാ​നി തു​റ​മു​ഖ ക​മ്പ​നി സി​ഇ​ഒ പ്ര​ദീ​പ് ജ​യ​രാ​മ​ൻ, കോ​ർ​പ്പ​റേ​റ്റ് അ​ഫ​യേ​ഴ്സ് മേ​ധാ​വി അ​നി​ൽ ബാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ തു​റ​മു​ഖ പു​രോ​ഗ​തി വി​ശ​ദീ​ക​രി​ച്ചു.

വി​ഴി​ഞ്ഞം ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ സീ​പോ​ര്‍​ട്ട് ലി​മി​റ്റ​ഡ് എം​ഡി ഡോ. ​ദി​വ്യാ എ​സ്. അ​യ്യ​ർ, വ്യ​വ​സാ​യ വ​കു​പ്പ് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി എം.​പി.​എം. മു​ഹ​മ്മ​ദ് ഹ​നീ​ഷ്, കെ​എ​സ്ഐ​ഡി​സി എം.​ഡി.​ഹ​രി​കി​ഷോ​ർ തു​ട​ങ്ങി​യ​വ​രും മ​ന്ത്രി​യോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു