ഭാ​ര​ത​ത്തെ സ്വാ​ത​ന്ത്ര്യ​ത്തി​ലേ​ക്ക് ന​യി​ച്ച​ത് ഗാ​ന്ധി​യ​ൻ ദ​ർ​ശ​ന​ങ്ങൾ: കെ.​ മു​ര​ളീ​ധ​ര​ൻ
Thursday, October 3, 2024 4:38 AM IST
തി​രു​വ​ന​ന്ത​പു​രം: ഗാ​ന്ധി​യ​ൻ ദ​ർ​ശ​ന​ങ്ങ​ളാ​ണ് അ​ഹിം​സാ സി​ദ്ധാ​ന്ത​ത്തി​ലൂ​ടെ ഭാ​ര​ത​ത്തെ സ്വ​ത​ന്ത്ര​മാ​ക്കി​യ​തെ​ന്നും ഗാ​ന്ധി​യ​ൻ ചി​ന്ത​ക​ളെ​യും മൂ​ല്യ​ങ്ങ​ളെ​യും ത​മ​സ്ക​രി​ച്ചാ​ൽ രാ​ജ്യം ശി​ഥി​ല​മാ​കു​ക​യും അ​രാ​ജ​ക​ത്വ​ത്തി​ലേ​ക്കു നീ​ങ്ങു​ക​യും ചെ​യ്യു​മെ​ന്ന് കെ​പിസി​സി മു​ൻ പ്ര​സി​ഡന്‍റ് കെ.​ മു​ര​ളീ​ധ​ര​ൻ.

മ​ഹാ​ത്മ​ജി​യെ വെ​ടി​വെ​ച്ചു കൊ​ന്ന പ്ര​ത്യ​യ​ശാ​സ്ത്ര​ത്തി​ന്‍റെ പി​ൻ​മു​റ​ക്കാ​ർ ഗാ​ന്ധി​യ​ൻ ചി​ന്താ​ധാ​ര​ക​ളെ ഇ​ല്ലാ​താ​ക്കാ​നും രാ​ജ്യ​ത്ത് ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ അ​ടി​ത്ത​റ ത​ക​ർ​ക്കാ​നും ശ്ര​മി​ക്കു​ന്ന​തി​നെ​തി​രെ രം​ഗ​ത്തു​വ​രാ​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്തം ദേ​ശ​സ് നേ​ഹി​ക​ളാ​യ ഏ​വ​ർ​ക്കും ഉ​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

കെപിസിസി ഗാ​ന്ധി ദ​ർ​ശ​ൻ സ​മി​തി ഗാ​ന്ധി പാ​ർ​ക്കി​ൽ സം ഘടിപ്പിച്ച സ്നേ​ഹസം​ഗ​മ സ​ദ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.​ തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വ​ഞ്ചി​യൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത​ വഹിച്ചു. മ​ഹാ​ത്മ​ജി​യു​ടെ പ്ര​തി​മ​യി​ൽ നൂ​റു ക​ണ​ക്കി​നു പ്ര​വ​ർ​ത്ത​ക​ർ ചേ​ർന്നു പു​ഷ് പാ​ർ​ച്ച​ന ന​ട​ത്തി​യ ശേ​ഷ​മാ​ണ് യോ​ഗം ആ​രം​ഭി​ച്ച​ത്.​ ഗാ​ന്ധി​ദ​ർ​ശ​ൻ സ​മി​തി സം​സ്ഥാ​ന വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ക​മ്പ​റ നാ​രാ​യ​ണ​ൻ ദേ​ശ​ര​ക്ഷാപ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു.

സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ​ര​ശു​വ​യ്ക്ക​ൽ രാ​ധാ​കൃ​ഷ് ണ​ൻ, ഡി​സിസി വൈ​സ് പ്ര​സി​ഡ​ന്‍റ് ക​ട​കംപ​ള്ളി ഹ​രി​ദാ​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി കോ​ട്ട​മു​ക​ൾ സു​ഭാഷ്, ഭാ​ര​വാ​ഹി​ക​ളാ​യ ന​ദീ​റാ സു​രേ​ഷ്, പ​ള്ളി​ക്ക​ൽ മോ​ഹ​ന​ൻ, വി​ഴി​ഞ്ഞം ഹ​നീ​ഫ, ര​വീ​ന്ദ്ര​ൻ നാ​യ​ർ, അ​മൃ​ത​കൗ​ർ, ജ്യോ​തി​ഷ് കു​മാ​ർ, പി.​കെ. വി​ജ​യ​കു​മാ​ർ, വി.​ വി​ജ​യ​കു​മാ​ർ, ലീ​ലാ​മ്മ ഐ​സ​ക്, എം. സോ​ള​മ​ൻ, പ​ട്ടം മു​രു​കേ​ശ​ൻ, ആ​ർ. ര​ഘു, പ്ര​ദീ​പ് അ​രി​ക്ക​ൽ, വി.​ ഹ​രി​കു​മാ​ർ, അ​ഹ​മ്മ​ദ്‌ ക​ബീ​ർ, മെ​യ്തീ​ൻ ഹാ​ജി ​തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.