ഉ​പ​ജി​ല്ല സ്കൂ​ള്‍ ശാ​സ്ത്ര​മേ​ള; മു​ന്നൊ​രു​ക്ക​ങ്ങ​ള്‍ അ​ന്തി​മ​ഘ​ട്ട​ത്തി​ല്‍
Saturday, October 5, 2024 6:40 AM IST
നെ​യ്യാ​റ്റി​ന്‍​ക​ര : നെ​യ്യാ​റ്റി​ന്‍​ക​ര വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ലാ സ്കൂ​ള്‍ ശാ​സ്ത്ര, ഗ​ണി​ത, സാ​മൂ​ഹ്യ ശാ​സ്ത്ര, ഐ.​ടി, പ്ര​വൃ​ത്തി പ​രി​ച​യ​മേ​ള​യു​ടെ മു​ന്നൊ​രു​ക്ക​ങ്ങ​ള്‍ അ​ന്തി​മ​ഘ​ട്ട​ത്തി​ലെ​ന്ന് സം​ഘാ​ട​ക​ര്‍ അ​റി​യി​ച്ചു.‌

സ്കൂ​ള്‍​ത​ല ശാ​സ്ത്ര​മേ​ള​ക​ള്‍ ഇ​തി​നോ​ട​കം ത​ന്നെ പൂ​ര്‍​ത്തി​യാ​യി​ട്ടു​ണ്ട്. ഉ​പ​ജി​ല്ലാ മ​ത്സ​ര​ത്തി​ലേ​യ്ക്ക് ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്യേ​ണ്ട അ​വ​സാ​ന തീ​യ​തി ഇ​ന്ന​ലെ​യാ​യി​രു​ന്നു. സ്കൂ​ള്‍ ത​ല മ​ത്സ​ര​ങ്ങ​ളി​ലെ ജേ​താ​ക്ക​ളാ​ണ് ഉ​പ​ജി​ല്ലാ​ത​ല​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​ത്. ഓ​ല​ത്താ​ന്നി വി​ക്ട​റി വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ല്‍ മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന മേ​ള​യി​ല്‍ ഉ​പ​ജി​ല്ല​യി​ലെ 75 വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ നി​ന്നാ​യി മൂ​വാ​യി​ര​ത്തി​യ​ഞ്ഞൂ​റോ​ളം മ​ത്സ​രാ​ര്‍​ഥി​ക​ള്‍ വി​വി​ധ​യി​ന​ങ്ങ​ളി​ല്‍ മാ​റ്റു​ര​യ്ക്കും.

എ​ട്ടി​ന് രാ​വി​ലെ ഒ​ന്പ​തി​ന് ചേ​രു​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ കെ. ​ആ​ന്‍​സ​ല​ന്‍ എം​എ​ല്‍​എ മേ​ള​യു​ടെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കും. നെ​യ്യാ​റ്റി​ന്‍​ക​ര ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ പി.​കെ രാ​ജ​മോ​ഹ​ന​ന്‍ യോ​ഗ​ത്തി​ല്‍ അ​ധ്യ​ക്ഷ​നാ​കും.

ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍, സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്മാ​ര്‍, മേ​ള​യു​ടെ സ്വാ​ഗ​ത​സം​ഘം ഭാ​ര​വാ​ഹി​ക​ള്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ക്കും. ഗ​ണി​ത​ശാ​സ്ത്ര​മേ​ള​യു​ടെ ത​ത്സ​മ​യ മ​ത്സ​ര​ങ്ങ​ളും സാ​മൂ​ഹ്യ​ശാ​സ്ത്ര, ഐ.​ടി മേ​ള​യു​മാ​ണ് ആ​ദ്യ ദി​ന​ത്തി​ല്‍ ന​ട​ക്കു​ന്ന​ത്. ഒ​ന്പ​തി​ന് പ്ര​വൃ​ത്തി പ​രി​ച​യ മേ​ള​യു​ടെ ത​ത്സ​മ​യ മ​ത്സ​ര​ങ്ങ​ളും ഐ.​ടി മേ​ള, ഹൈ​സ്കൂ​ള്‍ വി​ഭാ​ഗം ശാ​സ്ത്ര​നാ​ട​കം എ​ന്നി​വ​യും പ​ത്തി​ന് ശാ​സ്ത്ര​മേ​ള​യു​ടെ ത​ത്സ​മ​യ മ​ത്സ​ര​ങ്ങ​ളും സാ​മൂ​ഹ്യ ശാ​സ്ത്ര​മേ​ള​യും ന​ട​ക്കും.

മേ​ള​യു​ടെ സ​മാ​പ​ന ദി​വ​സ​മാ​യ പ​ത്തി​ന് വൈ​കു​ന്നേ​രം മൂ​ന്നി​ന് ചേ​രു​ന്ന സ​മ്മേ​ള​നം തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ഡി. ​സു​രേ​ഷ് കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഡിഇ​ഒ ബി. ​ഇ​ബ്രാ​ഹിം അ​ധ്യ​ക്ഷ​നാ​കും.