കാമുകനെ വിഷം നൽകി കൊലപ്പെടുത്തിയ കേസ് : വി​ചാ​ര​ണ 15ന് ​ആ​രം​ഭി​ക്കും
Saturday, October 5, 2024 6:28 AM IST
വെ​ള്ള​റ​ട: കാ​മു​ക​നാ​യ യു​വാ​വി​ന് ക​ഷാ​യ​ത്തി​ല്‍ വി​ഷം ന​ല്‍​കി യു​വ​തി കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ വി​ചാ​ര​ണ ഈ ​മാ​സം 15ന് ​തു​ട​ങ്ങും.

പാ​റ​ശാ​ല സ​മു​ദാ​യ​പ്പ​റ്റ് ജെ.​പി.​ഭ​വ​നി​ല്‍ ഷാ​രോ​ണ്‍ രാ​ജാ​യി​രു​ന്നു കൊ​ല്ല​പ്പെ​ട്ട​ത്. കേ​സി​ലെ ഒ​ന്നാം പ്ര​തി​യാ​യി​രു​ന്നു പൂ​മ്പ​ള്ളി​ക്കോ​ണം ശ്രീ​നി​ല​യ​ത്തി​ല്‍ ഗ്രീ​ഷ്മ (23). പ്ര​തി​യു​ടെ മാ​താ​വ് സി​ന്ധു, അ​മ്മാ​വ​ന്‍ നി​ര്‍​മ​ല്‍ കു​മാ​ര്‍ എ​ന്നി​വ​രാ​ണ് മ​റ്റു ര​ണ്ട് പ്ര​തി​ക​ള്‍.

ത​ട്ടി​ക്കൊ​ണ്ടു പോ​ക​ല്‍, ഭ​ക്ഷ​ണ​ത്തി​ൽ വി​ഷം ന​ല്‍​കി അ​പാ​യ​പ്പെ​ടു​ത്ത​ല്‍, കൊ​ല​പാ​ത​കം, തെ​ളി​വ് ന​ശി​പ്പി​ക്ക​ല്‍, തെ​റ്റി​ദ്ധ​രി​പ്പി​ക്ക​ല്‍ തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ളാ​ണ് കു​റ്റ​പ​ത്ര​ത്തി​ലു​ള്ള​ത്. കേ​സി​ല്‍ പ്ര​തി​ക​ള്‍​ക്ക് ജാ​മ്യം ല​ഭി​ച്ചി​രു​ന്നു.

കൊ​ല​പ്പെ​ടു​ത്ത​ണ​മെ​ന്ന ഉ​ദേ​ശ​ത്തോ​ടെ ഷാ​രോ​ണ്‍ രാ​ജി​നെ പ്ര​ലോ​ഭി​പ്പി​ച്ച് 2022 ഒ​ക്ടോ​ബ​ര്‍ 14ന് ​രാ​വി​ലെ വീ​ട്ടി​ല്‍ വി​ളി​ച്ചു വ​രു​ത്തി ക​ഷാ​യ​ത്തി​ല്‍ കീ​ട​നാ​ശി​നി ക​ല​ര്‍​ത്തി ന​ല്‍​കി കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് കേ​സ്.