നെയ്യാറ്റിൻകര രൂപത സി​ൽ​വ​ർ ജൂ​ബി​ലി ലോ ​കോ​ളജ് ഉദ്ഘാടനം ചെയ്തു
Thursday, October 3, 2024 4:38 AM IST
നെ​ടു​മ​ങ്ങാ​ട്: സാ​മൂ​ഹ്യ​മാ​റ്റ​ത്തി​നു നീ​തി​യും അ​ർ​പ്പ​ണ​ബോ​ധ​വു​മു​ള്ള യു​വ​ത​ല​മു​റ​യെ വാ​ർ​ത്തെ​ടു​ക്കാ​ൻ സി​ൽ​വ​ർ ജൂ​ബി​ലി ലോ ​കോ​ള​ജി​നു ക​ഴി​യു​മെ​ന്നു മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. നെ​യ്യാ​റ്റി​ൻ​ക​ര രൂ​പ​ത​യു​ടെ സി​ൽ​വ​ർ ജൂ​ബി​ലി ലോ ​കോ​ള​ജി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യായി​രു​ന്നു മ​ന്ത്രി.

സ​മൂ​ഹ​ത്തി​നു മാ​തൃ​ക​യാ​കു​ന്ന നെ​യ്യാ​റ്റി​ൻ​ക​ര രൂ​പ​ത​യു​ടെ ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മ​റ്റു​ള്ള​വ​ർ​ക്കും മാ​തൃ​ക​യാ​ക്കാ​വു​ന്ന താ​ണെ​ന്നും മ​ന്ത്രി വി. ​ശി​വ​ൻ കു​ട്ടി ആ​ശം​സി​ച്ചു. കോ​ള​ജി​ന്‍റെ ആ​ശി​ർ​വാ​ദം നേ​ര​ത്തെ നെ​യ്യാ​റ്റി​ൻ​കര രൂപത ബി​ഷ​പ് ഡോ. ​വി​ൻ​സ​ന്‍റ് സാ​മു​വ​ൽ നി​ർ​വ​ഹി​ച്ചു.
കോ​ള​ജ് ചെ​യ​ർ​മാ​ൻ മോ​ൺ. ഡോ. ​വി​ൻ​സ​ന്‍റ് കെ. ​പീ​റ്റ​ർ ആ​മു​ഖ പ്ര​ഭാ​ഷ​ണ​വും നെ​യ്യാ​റ്റി​ൻ​ക​ര രൂ​പ​താ വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ജി. ​ക്രി​സ്തു​ദാ​സ് അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി.

അ​ടൂ​ർ​പ്ര​കാ​ശ് എം​പി മു​ഖ്യ​സ​ന്ദേ​ശ​വും കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​റാ​ണി ജോ​ർ​ജ് സ​ന്ദേ​ശ​വും ന​ൽ​കി. സി​പി​എം നേ​താ​വ് ആ​നാ​വൂ​ർ നാ​ഗ​പ്പ​ൻ, റ​വ.​മോ​ൺ. ഡി. ​സെ​ൽ​വ്വ​രാ​ജ​ൻ, ജി. ​സ്റ്റീ​ഫ​ൻ എം​എ​ൽ​എ,നെ​ടു​മ​ങ്ങാ​ട് റീ​ജ​ണ​ൽ എ​പ്പി​സ്ക്കോ​പ്പ​ൽ വി​കാ​ർ മോ​ൺ. റൂ​ഫ​സ് പ​യ​സ്‌​ലീ​ൻ, കോ​ൺ​ഗ്ര​സ് നേ​താ​ക്കളാ​യ വി​തു​ര ശ​ശി, കെ.​എ​സ്. ശ​ബ​രീ​നാ​ഥ​ൻ,

പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി പി.​ആ​ർ. പോ​ൾ, കെ​എ​ൽ​സി​എ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ഡി.​ജി. അ​നി​ൽ​ജോ​സ്, വെ​ള്ള​നാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. ഇ​ന്ദു​ലേ​ഖ, ആ​ര്യ​നാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി. ​വി​ജു​മോ​ഹ​ൻ, ബി​ജെ​പി നേ​താ​വ് മു​ള​യ​റ ര​തീ​ഷ്, വാ​ർ​ഡ് മെ​മ്പ​ർ കെ.​എ​സ്. മോ​ളി, കോ​ള​ജ് സെ​ക്ര​ട്ട​റി ഡി.​ആ​ൽ​ഫ്ര​ഡ് വി​ൽ​സ​ൺ, ബോ​ർ​ഡ് മെ​മ്പ​ർ എം.​എം. അ​ഗ​സ്റ്റി​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.