ദ​ക്ഷി​ണ കേ​ര​ള മ​ഹാ​യി​ട​വ​ക യു​വ​ജ​ന വി​ഭാ​ഗം നി​രാ​ഹാ​ര സ​മ​രം തു​ട​ങ്ങി
Sunday, July 7, 2024 6:29 AM IST
തി​രു​വ​ന​ന്ത​പു​രം: സി​എ​സ്ഐ ദ​ക്ഷി​ണ കേ​ര​ള മ​ഹാ​യി​ട​വ​ക​യി​ലെ നി​ല​വി​ലു​ള്ള ഭ​ര​ണ​ത്ത​ര്‍​ക്ക​ത്തി​ല്‍ പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് ദ​ക്ഷി​ണ കേ​ര​ള മ​ഹാ​യി​ട​വ​ക​യു​ടെ യു​വ​ജ​ന വി​ഭാ​ഗം സെ​ക്ര​ട്ടേ​റി​യ​റ്റി​നു മു​ന്നി​ല്‍ നി​രാ​ഹാ​ര സ​മ​രം ആ​രം​ഭി​ച്ചു.

എ​ല്‍​എം​എ​സ് പ​ള്ളി​യി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി ബി​ഷ​പ്പി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്യു​ക, മ​ഹാ​യി​ട​വ​ക​യി​ലെ സ​ര്‍​ക്കാ​രി​ന്‍റെ ക്ര​മ​വി​രു​ദ്ധ ഇ​ട​പെ​ട​ലു​ക​ള്‍ അ​വ​സാ​നി​പ്പി​ക്കു​ക, ഓ​ഫീ​സ് തു​റ​ന്നു പ്ര​വ​ര്‍​ത്തി​പ്പി​ക്കാ​ന്‍ നി​ല​വി​ലെ ബി​ഷ​പ്പി​നെ​യും ക​മ്മി​റ്റി​യെ​യും അ​നു​വ​ദി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചാ​ണ് നി​രാ​ഹാ​ര സ​മ​രം.

ഇ​ന്ന് ഉ​ച്ച​യ്ക്ക് ര​ണ്ടോ​ടെ നി​രാ​ഹാ​രം അ​വ​സാ​നി​പ്പി​ക്കും. തു​ട​ര്‍​ന്ന് പാ​ള​യം മു​ത​ല്‍ പു​ത്ത​രി​ക്ക​ണ്ടം വ​രെ പ്ര​തി​ഷേ​ധ സം​ഗ​മ റാ​ലി​യും പു​ത്ത​രി​ക്ക​ണ്ടം മൈ​താ​നി​യി​ല്‍ പ്രാ​ര്‍​ഥ​നാ സം​ഗ​മ​വും ന​ട​ക്കു​മെ​ന്ന് സം​ഘ​ട​നാ പ്ര​സി​ഡ​ന്‍റ് ഡി. ​ലോ​റ​ന്‍​സ്, സെ​ക്ര​ട്ട​റി ഡി. ​സ​ത്യ​ജോ​സ് എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.