രാജ്യസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പിന്തുണയ്ക്കാൻ തയാറെന്ന് ജെജെപി
രാജ്യസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ  പിന്തുണയ്ക്കാൻ തയാറെന്ന് ജെജെപി
Friday, June 28, 2024 3:26 AM IST
ച​​​ണ്ഡി​​​ഗ​​​ഡ്: ഹ​​​രി​​​യാ​​​ന​​​യി​​​ലെ രാ​​​ജ്യ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ കോ​​​ൺ​​​ഗ്ര​​​സി​​​നെ പി​​​ന്തു​​​ണ​​​യ്ക്കാ​​​ൻ ത​​​യാ​​​റാ​​​ണെ​​​ന്ന് ജെ​​​ജെ​​​പി നേ​​​താ​​​വ് ദു​​​ഷ്യ​​​ന്ത് ചൗ​​​ട്ടാ​​​ല.

നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു മു​​​ന്പോ ശേ​​​ഷ​​​മോ ബി​​​ജെ​​​പി​​​യു​​​മാ​​​യി യാ​​​തൊ​​​രു സ​​​ഖ്യ​​​വു​​​മു​​​ണ്ടാ​​​ക്കി​​​ല്ലെ​​​ന്ന് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

ഹ​​​രി​​​യാ​​​ന​​​യി​​​ൽ നാ​​​ല​​​ര വ​​​ർ​​​ഷം ബി​​​ജെ​​​പി​​​യും ജെ​​​ജെ​​​പി​​​യും സ​​​ഖ്യ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു. മ​​​നോ​​​ഹ​​​ർ​​​ലാ​​​ൽ ഖ​​​ട്ട​​​ർ സ​​​ർ​​​ക്കാ​​​രി​​​ൽ ദു​​​ഷ്യ​​​ന്ത് ഉ​​​പ​​​മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​യി​​​രു​​​ന്നു. ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു തൊ​​​ട്ടു മു​​​ന്പാ​​​ണ് ബി​​​ജെ​​​പി​​​യു​​​മാ​​​യു​​​ള്ള ബ​​​ന്ധം ജെ​​​ജെ​​​പി അ​​​വ​​​സാ​​​നി​​​പ്പി​​​ച്ച​​​ത്.


രാ​​​ജ്യ​​​സ​​​ഭാം​​​ഗ​​​മാ​​​യി​​​രു​​​ന്ന ദീ​​​പേ​​​ന്ദ​​​ർ ഹൂ​​​ഡ ലോ​​​ക്സ​​​ഭ​​​യി​​​ലേ​​​ക്കു തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് ഹ​​​രി​​​യാ​​​ന​​​യി​​​ൽ രാ​​​ജ്യ​​​സ​​​ഭ​​​യി​​​ലേ​​​ക്ക് ഒ​​​ഴി​​​വു​​​ണ്ടാ​​​യ​​​ത്. 90 അം​​​ഗ ഹ​​​രി​​​യാ​​​ന നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ നി​​​ല​​​വി​​​ൽ 87 പേ​​​രാ​​​ണു​​​ള്ള​​​ത്. ബി​​​ജെ​​​പി​​​ക്ക് 43 പേ​​​രു​​​ടെ പി​​​ന്തു​​​ണ മാ​​​ത്ര​​​മാ​​​ണു​​​ള്ള​​​ത്. എ​​​തി​​​ർ​​​പ​​​ക്ഷ​​​ത്ത് 44 പേ​​​രു​​​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.