കള്ളപ്പണക്കേസിൽ ഹേമന്ത് സോറനു ജാമ്യം
കള്ളപ്പണക്കേസിൽ ഹേമന്ത് സോറനു ജാമ്യം
Saturday, June 29, 2024 1:34 AM IST
റാ​​​​ഞ്ചി: ഭൂ​​​​മി​​​​യി​​​​ട​​​​പാ​​​​ടു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട ക​​​​ള്ള​​​​പ്പ​​​​ണ​​​​ക്കേ​​​​സി​​​​ൽ മു​​​​ൻ ജാ​​​​ർ​​​​ഖ​​​​ണ്ഡ് മു​​​​ഖ്യ​​​​മ​​​​ന്ത്രി ഹേ​​​​മ​​​​ന്ത് സോ​​​​റ​​​​നു ജാ​​​​ർ​​​​ഖ​​​​ണ്ഡ് ഹൈ​​​​ക്കോ​​​​ട​​​​തി ജാ​​​​മ്യം അ​​​​നു​​​​വ​​​​ദി​​​​ച്ചു. ഇ​​​​ദ്ദേ​​​​ഹം ഇ​​​​ന്ന​​​​ലെ വൈ​​​​കു​​​​ന്നേ​​​​രം നാ​​​​ലോ​​​​ടെ ബി​​​​ർ​​​​സ മു​​​​ണ്ട ജ​​​​യി​​​​ലി​​​​ൽ​​​​നി​​​​ന്നു മോ​​​​ചി​​​​ത​​​​നാ​​​​യി. അ​​റ​​സ്റ്റി​​ലാ​​യി അ​​ഞ്ചു മാ​​സ​​ത്തി​​നു​​ശേ​​ഷ​​മാ​​ണ് സോ​​റ​​നു ജാ​​മ്യം കി​​ട്ടി​​യ​​ത്.

ജ​​​​നു​​​​വ​​​​രി 31നാ​​​​ണ് ഹേ​​​​മ​​​​ന്ത് സോ​​​​റ​​​​നെ എ​​​​ൻ​​​​ഫോ​​​​ഴ്സ്മെ​​​​ന്‍റ് ഡ​​​​യ​​​​റ​​​​ക്ട​​​​റേ​​​​റ്റ്(​​​​ഇ​​​​ഡി) അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത​​​​ത്. അ​​​റ​​​സ്റ്റ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നു തൊ​​​ട്ടു മു​​​ന്പ് ഇ​​​ദ്ദേ​​​ഹം മു​​​ഖ്യ​​​മ​​​ന്ത്രി​​​സ്ഥാ​​​നം രാ​​​ജി​​​വ​​​ച്ചു. നി​​​യ​​​മ​​​വി​​​രു​​​ദ്ധ​​​മാ​​​യി 8.36 കോ​​​ടി രൂ​​​പ​​​യു​​​ടെ ഭൂ​​​മി കൈ​​​ക്ക​​​ലാ​​​ക്കി​​​യെ​​​ന്നാ​​​ണു സോ​​​റ​​​നെ​​​തി​​​രേ​​​യു​​​ള്ള കേ​​​സ്.

ഹേ​​​​മ​​​​ന്ത് സോ​​​​റ​​​​നെ കേ​​​​സി​​​​ൽ കു​​​​ടു​​​​ക്കി​​​​യ​​​​താ​​​​ണെ​​​​ന്ന്, സോ​​​​റ​​​​നു വേ​​​​ണ്ടി ഹാ​​​​ജ​​​​രാ​​​​യ അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​രാ​​​​യ മീ​​​​നാ​​​​ക്ഷി അ​​​​റോ​​​​റ​​​​യും ക​​​​പി​​​​ൽ സി​​​​ബ​​​​ലും വാ​​​​ദി​​​​ച്ചു. സോ​​​​റ​​​​നു ജാ​​​​മ്യം ന​​​​ല്ക​​​​രു​​​​തെ​​​​ന്ന് ഇ​​​​ഡി അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​ൻ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.


ഹേ​​​മ​​​ന്ത് സോ​​​റ​​​ന്‍റെ അ​​​റ​​​സ്റ്റ് രാ​​​ഷ്‌​​​ട്രീ​​​യ പ​​​ക​​​പോ​​​ക്ക​​​ലാ​​​ണെ​​​ന്ന് ഇ​​​ന്ത്യ മു​​​ന്ന​​​ണി നേ​​​താ​​​ക്ക​​​ൾ ആ​​​രോ​​​പി​​​ച്ചി​​​രു​​​ന്നു. സ​​​​ത്യ​​​​ത്തി​​​​ന്‍റെ വി​​​​ജ​​​​യ​​​​മെ​​​​ന്നാ​​​​ണു ഹേ​​​​മ​​​​ന്ത് സോ​​​​റ​​​​ന്‍റെ ജാ​​​​മ്യ​​​​ത്തെ ജാ​​​​ർ​​​​ഖ​​​​ണ്ഡ് മു​​​​ഖ്യ​​​​മ​​​​ന്ത്രി ചം​​​​പ​​​​യ് സോ​​​​റ​​​​ൻ വി​​​​ശേ​​​​ഷി​​​​പ്പി​​​​ച്ച​​​​ത്.

ഹേ​​​​മ​​​​ന്തി​​​​ന്‍റെ ഭാ​​​​ര്യ​​​​യും ജെ​​​​എം​​​​എം എം​​​​എ​​​​ൽ​​​​എ​​​​യു​​​​മാ​​​​യ ക​​​​ൽ​​​​പ്പ​​​​ന സോ​​​​റ​​​​ൻ ജു​​​​ഡീ​​​​ഷ​​​​റി​​​​ക്കു ന​​​​ന്ദി രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി. ജെ​​​​എം​​​​എം, കോ​​​​ൺ​​​​ഗ്ര​​​​സ് പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ സം​​​​സ്ഥാ​​​​ന​​​​ത്ത് വി​​​​വി​​​​ധ​​​​യി​​​​ട​​​​ങ്ങ​​​​ളി​​​​ൽ മ​​​​ധു​​​​ര​​​​പ​​​​ല​​​​ഹാ​​​​രം വി​​​​ത​​​​ര​​​​ണം ചെ​​​​യ്തു.​​ജാ​​ർ​​ഖ​​ണ്ഡ് നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​നു മാ​​സ​​ങ്ങ​​ൾ മാ​​ത്രം ശേ​​ഷി​​ക്കേ സോ​​റ​​നു ജാ​​മ്യം കി​​ട്ടി​​യ​​ത് ജെ​​എം​​എം-​​കോ​​ൺ​​ഗ്ര​​സ് സ​​ഖ്യ​​ത്തി​​നു ക​​രു​​ത്തു പ​​ക​​രും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.