മണിപ്പുർ പ്രശ്നത്തിൽ ശാശ്വത പരിഹാരം വേണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷ
മണിപ്പുർ പ്രശ്നത്തിൽ ശാശ്വത പരിഹാരം വേണമെന്ന്  ബിജെപി സംസ്ഥാന അധ്യക്ഷ
Saturday, June 29, 2024 1:34 AM IST
ന്യൂ​ഡ​ൽ​ഹി: ബി​ജെ​പി മ​ണി​പ്പു​ർ സം​സ്ഥാ​ന അ​ധ്യ​ക്ഷ എ. ​ശാ​ര​ദാ​ദേ​വി ഡ​ൽ​ഹി​യി​ൽ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

സം​സ്ഥാ​ന​ത്തെ നി​ല​വി​ലെ സാ​ഹ​ച​ര്യം വി​ശ​ദീ​ക​രി​ച്ച ശാ​ര​ദാ​ദേ​വി, സം​സ്ഥാ​ന​ത്തെ പ്ര​ശ്ന​ങ്ങ​ൾ​ക്കു ശാ​ശ്വ​ത പ​രി​ഹാ​ര​വും സ​മാ​ധാ​ന​വും കൊ​ണ്ടു​വ​രാ​ൻ അ​ടി​യ​ന്ത​ര ശ്ര​ദ്ധ ആ​വ​ശ്യ​മാ​ണെ​ന്നും അ​മി​ത്‌​ഷാ​യോ​ട് പ​റ​ഞ്ഞു.

മ​ണി​പ്പു​രി​ലെ നി​ല​വി​ലെ സാ​ഹ​ച​ര്യം വി​ല​യി​രു​ത്താ​ൻ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യെ​ന്നും ജ​ന​ങ്ങ​ളു​ടെ അ​ഭി​ലാ​ഷ​ങ്ങ​ൾ അ​ദ്ദേ​ഹ​ത്തെ അ​റി​യി​ച്ച​താ​യും അ​വ​ർ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ കു​റി​ച്ചു.


കു​ടി​യി​റ​ക്ക​പ്പെ​ട്ട​വ​രെ പു​ന​ര​ധി​വ​സി​പ്പി​ക്കാ​ൻ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് മ​ന്ത്രി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ട​താ​യും ശാ​ര​ദാ​ദേ​വി അ​റി​യി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.