ബിഹാറിൽ ഒരാഴ്ചയ്ക്കിടെ തകർന്നത് നാല് പാലങ്ങൾ
ബിഹാറിൽ ഒരാഴ്ചയ്ക്കിടെ തകർന്നത് നാല് പാലങ്ങൾ
Friday, June 28, 2024 3:56 AM IST
കി​​ഷ​​ൻ​​ഗ​​ഞ്ച്: ബി​​ഹാ​​റി​​ലെ കി​​ഷ​​ൻ​​ഗ​​ഞ്ചി​​ൽ പാ​​ലം ത​​ക​​ർ​​ന്നു വീ​​ണു. ബ​​ഹാ​​ദൂ​​ർ​​ഗ​​ഞ്ച് ബ്ലോ​​ക്കി​​ൽ മ​​ദി​​യ ന​​ദി​​ക്കു കു​​റു​​കെ 2011ൽ ​​പ​​ണി​​ത പാ​​ല​​മാ​​ണു ത​​ക​​ർ​​ന്ന​​ത്. സം​​സ്ഥാ​​ന​​ത്ത് ഒ​​രാ​​ഴ്ച​​യ്ക്കി​​ടെ നാ​​ലു പാ​​ല​​ങ്ങ​​ളാ​​ണ് ത​​ക​​ർ​​ന്നു​​വീ​​ണ​​ത്.

ക​​ന​​ത്ത​​ മ​​ഴ​​യെ​​ത്തു​​ട​​ർ​​ന്ന് ജ​​ല​​നി​​ര​​പ്പ് വ​​ൻ​​തോ​​തി​​ൽ ഉ​​യ​​ർ​​ന്നി​​രു​​ന്നു. 70 മീ​​റ്റ​​ർ നീ​​ള​​മു​​ള്ള പാ​​ല​​ത്തി​​ന്‍റെ തൂ​​ണു​​ക​​ളി​​ലൊ​​ന്ന് ത​​ക​​രു​​ക​​യാ​​യി​​രു​​ന്നു. ആ​​ർ​​ക്കും പ​​രി​​ക്കി​​ല്ല. ക​​ഴി​​ഞ്ഞ​​യാ​​ഴ്ച അ​​രാ​​രി​​യ, സി​​വാ​​ൻ ജി​​ല്ല​​ക​​ളി​​ലാ​​ണ് മൂ​​ന്നു പാ​​ല​​ങ്ങ​​ൾ ത​​ക​​ർ​​ന്നു​​വീ​​ണ​​ത്. സം​​സ്ഥാ​​ന​​ത്ത് പൊ​​തു​​മ​​രാ​​മ​​ത്ത് വ​​കു​​പ്പി​​ന്‍റെ നി​​ർ​​മാ​​ണ​​ങ്ങ​​ളി​​ലെ ഗു​​ണ​​നി​​ല​​വാ​​രം ചോ​​ദ്യം​​ചെ​​യ്യ​​പ്പെ​​ടു​​ക​​യാ​​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.