ഡൽഹിയിൽ പത്തു വയസുകാരിയെ മാനഭംഗം ചെയ്തു കൊലപ്പെടുത്തി
ഡൽഹിയിൽ പത്തു വയസുകാരിയെ മാനഭംഗം ചെയ്തു കൊലപ്പെടുത്തി
Saturday, June 29, 2024 1:34 AM IST
ന്യൂ​​​ഡ​​​ല്‍ഹി: ഡ​​​ല്‍ഹി​​​യി​​​ല്‍ പ​​​ത്തു​​​വ​​​യ​​​സു​​​ള്ള ബാ​​​ലി​​​ക​​​യെ കൂ​​​ട്ട​​​മാ​​​ന​​​ഭം​​​ഗം ചെ​​​യ്തു കൊ​​​ല​​​പ്പെ​​​ടു​​​ത്തി. ഡ​​​ല്‍ഹി ന​​​രേ​​​ല മേ​​​ഖ​​​ല​​​യി​​​ല്‍ ന​​​ട​​​ന്ന കൊ​​​ടും​​​ക്രൂ​​​ര​​​കൃ​​​ത്യ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് സ​​​മീ​​​പ​​​വാ​​​സി​​​ക​​​ളാ​​​യ രാ​​ഹു​​ൽ (20), ദേ​​വ്ദ​​ത്ത് (30) എ​​ന്നി​​വ​​രെ പോ​​ലീ​​സ് ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്തു.

ഇ​​​ന്ന​​​ലെ പു​​​ല​​​ര്‍ച്ച​​​യോ​​​ടെ​​​യാ​​​ണ് ത​​​ല​​​യ്ക്കു ഗു​​​ര​​​ത​​​ര​​​ പ​​​രി​​​ക്കേ​​​റ്റ നി​​​ല​​​യി​​​ല്‍ പെ​​​ണ്‍കു​​​ട്ടി​​​യു​​​ടെ മൃ​​​ത​​​ദേ​​​ഹം ആ​​​ളൊ​​​ഴി​​​ഞ്ഞ ഒ​​​രു പ​​​റ​​​മ്പി​​​ല്‍ ക​​​ണ്ടെ​​​ത്തി​​​യ​​​ത്. വ്യാ​​​ഴാ​​​ഴ്ച രാ​​​ത്രി ഭ​​​ക്ഷ​​​ണ​​​ത്തി​​​നു​​​ശേ​​​ഷം 9:45 നു ​​​ക​​​ളി​​​ക്കാ​​​നാ​​​യി പെ​​​ണ്‍കു​​​ട്ടി വീ​​​ടി​​​നു പു​​​റ​​​ത്തി​​​റ​​​ങ്ങി​​​യ​​​താ​​​യി കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ള്‍ പ​​​റ​​​ഞ്ഞു.


പി​​​ന്നീ​​​ട് പെ​​​ണ്‍കു​​​ട്ടി​​​യെ കാ​​​ണാ​​​താ​​​യ​​​തോ​​​ടെ പോ​​​ലീ​​​സി​​​ല്‍ പ​​​രാ​​​തി ന​​​ല്‍കു​​​ക​​​യാ​​​യി​​​രു​​​ന്നു. പെ​​ൺ​​കു​​ട്ടി​​യെ രാ​​ഹു​​ൽ ആ​​ളൊ​​ഴി​​ഞ്ഞ സ്ഥ​​ല​​ത്തേ​​ക്കു കൊ​​ണ്ടു​​പോ​​കു​​ന്ന​​ത് അ​​യ​​ൽ​​വാ​​സി​​ക​​ൾ ക​​ണ്ടി​​രു​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.