ആർച്ച്ബിഷപ് മാ​ര്‍ പാം​പ്ലാ​നി​യെ സാ​ദി​ഖ​ലി ശി​ഹാ​ബ് തങ്ങൾ സന്ദർശിച്ചു
ആർച്ച്ബിഷപ് മാ​ര്‍ പാം​പ്ലാ​നി​യെ സാ​ദി​ഖ​ലി  ശി​ഹാ​ബ് തങ്ങൾ സന്ദർശിച്ചു
Monday, December 30, 2024 3:16 AM IST
ത​​​ല​​​ശേ​​​രി: ത​​​ല​​​ശേ​​​രി ആ​​​ര്‍​ച്ച്ബി​​​ഷ​​​പ് മാ​​​ര്‍ ജോ​​​സ​​​ഫ് പാം​​​പ്ലാ​​​നി​​​യും മു​​​സ്‌​​​ലിം ലീ​​​ഗ് സം​​​സ്ഥാ​​​ന അ​​​ധ്യ​​​ക്ഷ​​​ൻ പാ​​​ണ​​​ക്കാ​​​ട് സാ​​​ദി​​​ഖ​​​ലി ശി​​​ഹാ​​​ബ് ത​​​ങ്ങ​​​ളും കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി. ഇ​​​ന്ന​​​ലെ ത​​​ല​​​ശേ​​​രി ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഹൗ​​​സി​​​ലാ​​​യി​​​രു​​​ന്നു കൂ​​​ടി​​​ക്കാ​​​ഴ്ച. രാ​​​വി​​​ലെ ഒ​​​ന്പ​​​തോ​​​ടെ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഹൗ​​​സി​​​ലെ​​​ത്തി​​​യ ശി​​​ഹാ​​​ബ് ത​​​ങ്ങ​​​ളെ മാ​​​ർ ജോ​​​സ​​​ഫ് പാം​​​പ്ലാ​​​നി പൂ​​​ക്ക​​​ൾ നൽകി സ്വീ​​​ക​​​രി​​​ച്ചു.

ഒ​​​രു മ​​​ണി​​​ക്കൂ​​​റോ​​​ളം നീ​​​ണ്ട കൂ​​​ടി​​​ക്കാ​​​ഴ്ച​​​യി​​​ൽ മു​​​ന​​​മ്പം ഉ​​​ൾ​​​പ്പെടെ വി​​​വി​​​ധ വി​​​ഷ​​​യ​​​ങ്ങ​​​ൾ ച​​​ർ​​​ച്ച ചെ​​​യ്തു. സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​ൽ രാ​​​ഷ്‌​​​ട്രീ​​​യ ല​​​ക്ഷ്യ​​​ങ്ങ​​​ളി​​​ല്ലെ​​​ന്നു മാ​​​ർ ജോ​​​സ​​​ഫ് പാം​​​പ്ലാ​​​നി വ്യ​​​ക്ത​​​മാ​​​ക്കി. സ​​​മു​​​ദാ​​​യ​​​ങ്ങ​​​ൾ ത​​​മ്മി​​​ൽ അ​​​ക​​​ൽ​​​ച്ച ഉ​​​ണ്ടാ​​​ക​​​രു​​​ത്. അ​​​തി​​​ന് ഇ​​​ത്ത​​​രം കൂ​​​ടി​​​ക്കാ​​​ഴ്ച​​​ക​​​ൾ ആ​​​വ​​​ശ്യ​​​മാ​​​ണ്. സ​​​മു​​​ദാ​​​യ​​​ങ്ങ​​​ളെ ത​​​മ്മി​​​ൽ അ​​​ടു​​​പ്പി​​​ക്കാ​​​ൻ മ​​​ത​​​നേ​​​താ​​​ക്ക​​​ൾ മു​​​ൻ​​​കൈ എ​​​ടു​​​ക്ക​​​ണം. കേ​​​ര​​​ള സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ വ​​​ള​​​ർ​​​ച്ച​​​യ്ക്ക് ഇ​​​ത്ത​​​ര​​​ത്തി​​​ലു​​​ള്ള കൂ​​​ടി​​​ക്കാ​​​ഴ്ച​​​ക​​​ൾ ആ​​​വ​​​ശ്യ​​​മാ​​​ണെ​​​ന്നും വി​​​വി​​​ധ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ലു​​​ള്ള അ​​​ഭി​​​പ്രാ​​​യ​​​ങ്ങ​​​ളും വ്യ​​​ത്യാ​​​സ​​​ങ്ങ​​​ളും തു​​​റ​​​ന്ന് സം​​​സാ​​​രി​​​ക്കാ​​​ൻ ഇ​​​ത്ത​​​രം കൂ​​​ടി​​​ക്കാ​​​ഴ്ച​​​ക​​​ൾ ഉ​​​പ​​​ക​​​രി​​​ക്കു​​​മെ​​​ന്നും മാ​​​ർ ജോ​​​സ​​​ഫ്‌ പാം​​​പ്ലാ​​​നി പ​​​റ​​​ഞ്ഞു.


സ​​​മു​​​ദാ​​​യ​​​ങ്ങ​​​ൾ ത​​​മ്മി​​​ൽ അ​​​ക​​​ലു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​മു​​​ണ്ടാ​​​ക​​​രു​​​തെ​​​ന്നും ബ​​​ന്ധ​​​ങ്ങ​​​ൾ നി​​​ല​​​നി​​​ർ​​​ത്തു​​​ക എ​​​ന്ന ഉ​​​ദ്ദേ​​ശ്യ​​​ത്തോ​​​ടു​​​കൂ​​​ടി​​​യാ​​ണു വ​​​ന്ന​​​തെ​​​ന്നും ത​​​ങ്ങ​​​ൾ പ​​​റ​​​ഞ്ഞു. കോ​​​ട​​​തി​​​യു​​​ടെ പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലി​​​രി​​​ക്കു​​​ന്ന വി​​​ഷ​​​യ​​​മാ​​​യ​​​തി​​​നാ​​​ൽ മു​​​ന​​​മ്പം വി​​​ഷ​​​യ​​​ത്തി​​​ൽ വി​​​ശ​​​ദ​​​മാ​​​യ അ​​​ഭി​​​പ്രാ​​​യ പ്ര​​​ക​​​ട​​​ന​​​ങ്ങ​​​ൾ​​​ക്കു പ്ര​​​സ​​​ക്തി​​​യി​​​ല്ലെ​​​ന്നും അ​​​ദ്ദേ​​​ഹം പ്ര​​​തി​​​ക​​​രി​​​ച്ചു. ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ജോ​​​സ​​​ഫ് പാം​​​പ്ലാ​​​നി, അ​​​തി​​​രൂ​​​പ​​​ത പ്രൊ​​​ക്കു​​​റേ​​​റ്റ​​​ർ റവ. ഡോ. ​​​ജോ​​​സ​​​ഫ് കാ​​​ക്ക​​​ര​​​മ​​​റ്റം, വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ ഫാ. ​​​ജോ​​​സ​​​ഫ് റാ​​​ത്ത​​​പ്പ​​​ള്ളി​​​ൽ എ​​​ന്നി​​​വ​​​ർ ചേ​​​ർ​​​ന്ന് സാ​​​ദി​​​ഖ​​​ലി ത​​​ങ്ങ​​​ളെ സ്വീ​​​ക​​​രി​​​ച്ചു. തു​​​ട​​​ർ​​​ന്ന് കേ​​​ക്ക് മു​​​റി​​​ക്കു​​​ക​​​യും ഇ​​​രു​​​വ​​​രും ഒ​​​രു​​​മി​​​ച്ചു പ്ര​​​ഭാ​​​ത​​​ഭ​​​ക്ഷ​​​ണം ക​​​ഴി​​​ക്കു​​​ക​​​യും ചെ​​​യ്തു.​ ഷാ​​​ഫി പ​​​റ​​​ന്പി​​​ൽ എം​​​പി, ടോം ​​​പ​​​ക​​​ലോ​​​മ​​​റ്റം എ​​​ന്നി​​​വ​​​രും സ​​​ന്നി​​​ഹി​​​ത​​​രാ​​​യി​​​രു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.