ഉ​മ തോ​മ​സി​ന്‍റെ ആ​രോ​ഗ്യ​നി​ല​യി​ല്‍ പു​രോ​ഗ​തി
ഉ​മ തോ​മ​സി​ന്‍റെ  ആ​രോ​ഗ്യ​നി​ല​യി​ല്‍ പു​രോ​ഗ​തി
Thursday, January 2, 2025 2:55 AM IST
കൊ​​​ച്ചി: വെ​​​ന്‍റി​​​ലേ​​​റ്റ​​​റി​​​ല്‍ ചി​​​കി​​​ത്സ​​​യി​​​ല്‍ ക​​​ഴി​​​യു​​​ന്ന ഉ​​​മ തോ​​​മ​​​സ് എം​​​എ​​​ല്‍​എ​​​യു​​​ടെ ആ​​​രോ​​​ഗ്യ​​​നി​​​ല​​​യി​​​ല്‍ പു​​​രോ​​​ഗ​​​തി. മ​​​ക്ക​​​ൾ​​ക്ക് പു​​​തു​​​വ​​​ത്സ​​​രാ​​​ശം​​​സ നേ​​ർ​​ന്നു​​വെ​​ന്നും ശ്വാ​​​സ​​​കോ​​​ശ​​​ത്തി​​​ലെ പ​​​രി​​​ക്കു​​​ക​​​ള്‍​ക്ക് ക​​​ഴി​​​ഞ്ഞ​​ദി​​​വ​​​സ​​​ത്തേ​​​ക്കാ​​​ള്‍ ഭേ​​​ദ​​​മു​​​ണ്ടെ​​​ന്നും മെ​​​ഡി​​​ക്ക​​​ല്‍ സം​​​ഘം അ​​റി​​യി​​ച്ചു. ഉ​​​മ ശ​​​രീ​​​രം ച​​​ലി​​​പ്പി​​​ച്ചെ​​​ന്നും ചു​​​ണ്ടു​​​ക​​​ള്‍ അ​​​ന​​​ക്കി പു​​​തു​​​വ​​​ത്സ​​​രാ​​​ശം​​​സ നേ​​​ര്‍​ന്നെ​​​ന്നും ഡോ​​​ക്ട​​​ര്‍​മാ​​​ര്‍ പ​​​റ​​​ഞ്ഞു.

നേ​​​ര്‍​ത്ത ശ​​​ബ്‌​​ദ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു ഉ​​​മ തോ​​​മ​​​സി​​​ന്‍റെ പ്ര​​​തി​​​ക​​​ര​​​ണം. ഇ​​​ന്ന​​​ലെ മെ​​​ഡി​​​ക്ക​​​ല്‍ ബോ​​​ര്‍​ഡ് യോ​​​ഗ​​​ത്തി​​​നു​​ശേ​​​ഷ​​​മാ​​​ണ് മെ​​​ഡി​​​ക്ക​​​ല്‍ ഡ​​​യ​​​റ​​​ക്ട​​​ര്‍ ഡോ. ​​​കൃ​​​ഷ്ണ​​​നു​​​ണ്ണി പോ​​​ള​​​ക്കു​​​ള​​​ത്തി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള ഡോ​​​ക്ട​​​ര്‍​മാ​​​ര്‍ ഇ​​​ക്കാ​​​ര്യം വെ​​​ളി​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.


ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​ത്തേ​​​ക്കാ​​​ള്‍ ആ​​​രോ​​​ഗ്യ​​​നി​​​ല മെ​​​ച്ച​​​പ്പെ​​​ട്ടു. എ​​​ന്നാ​​​ല്‍ വെ​​​ന്‍റി​​​ലേ​​​റ്റ​​​ര്‍ സൗ​​​ക​​​ര്യം കു​​​റ​​​ച്ചു ദി​​​വ​​​സ​​​ങ്ങ​​​ള്‍ കൂ​​​ടി തു​​​ട​​​രും. എ​​​പ്പോ​​​ള്‍ വെ​​​ന്‍റി​​​ലേ​​​റ്റ​​​റി​​​ല്‍നി​​​ന്ന് മാ​​​റ്റാ​​​നാ​​​കും എ​​​ന്ന​​​താ​​​ണ് ഇ​​​നി നോ​​​ക്കേ​​​ണ്ട​​​ത്. ത​​​ല​​​യി​​​ലെ മു​​​റി​​​വ് ഭേ​​​ദ​​​പ്പെ​​​ട്ടു​​വ​​​രു​​​ന്നു.

എം​​​എ​​​ല്‍​എ മ​​​ക്ക​​​ളെ​​​യും ഡോ​​​ക്ട​​​ര്‍​മാ​​​രെ​​​യും തി​​​രി​​​ച്ച​​​റി​​​യു​​​ന്നു​​​ണ്ടെ​​​ന്നും മെ​​​ഡി​​​ക്ക​​​ല്‍ സം​​​ഘം പ​​​റ​​​ഞ്ഞു. ശ​​​രീ​​​ര​​​ത്തി​​​നു വേ​​​ദ​​​ന​​​യു​​​ണ്ട്, അ​​​തു സ്വാ​​​ഭാ​​​വി​​​ക​​​മാ​​​ണ്. വേ​​​ദ​​​ന കു​​​റ​​​യ്ക്കാ​​​നു​​​ള്ള മ​​​രു​​​ന്ന് കൊ​​​ടു​​​ത്തി​​​ട്ടു​​​ണ്ട്. വേ​​​ഗ​​​ത്തി​​​ല്‍ ശ്വാ​​​സം വ​​​ലി​​​ക്കാ​​​നാ​​​കാ​​​ത്ത അ​​​വ​​​സ്ഥ ഇ​​​പ്പോ​​​ഴും നി​​​ല​​​വി​​​ലു​​​ണ്ടെ​​​ന്നും ഇ​​​ട​​​യ്ക്ക് സ്വ​​​യം ശ്വാ​​​സം വ​​​ലി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നും ഡോ​​​ക്ട​​​ര്‍​മാ​​​ര്‍ പ​​​റ​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.