സര്‍ക്കാരുകള്‍ക്ക് മുന്നാക്ക സമുദായങ്ങളോട് അവഗണന: ജി. സുകുമാരന്‍ നായര്‍
സര്‍ക്കാരുകള്‍ക്ക് മുന്നാക്ക സമുദായങ്ങളോട് അവഗണന: ജി. സുകുമാരന്‍ നായര്‍
Thursday, January 2, 2025 2:55 AM IST
ച​​​ങ്ങ​​​നാ​​​ശേ​​​രി: കേ​​​ന്ദ്ര-​​​സം​​​സ്ഥാ​​​ന സ​​​ര്‍ക്കാ​​​രു​​​ക​​​ള്‍ക്ക് മു​​​ന്നാ​​​ക്ക സ​​​മു​​​ദാ​​​യ​​​ങ്ങ​​​ളോ​​​ട് അ​​​വ​​​ഗ​​​ണ​​​ന​​​യാ​​​ണെ​​​ന്നും രാ​​​ഷ്‌ട്രീ​​​യ​​​ക്കാ​​​ര്‍ക്ക് വോ​​​ട്ടുബാ​​​ങ്കി​​​നെ പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ന്ന ന​​​യ​​​മാ​​​ണെ​​​ന്നും എ​​​ന്‍എ​​​സ്എ​​​സ് ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി ജി.​​​ സു​​​കു​​​മാ​​​ര​​​ന്‍ നാ​​​യ​​​ര്‍. പെ​​​രു​​​ന്ന മ​​​ന്നം ന​​​ഗ​​​റി​​​ല്‍ ആ​​​രം​​​ഭി​​​ച്ച മ​​​ന്നം​​​ ജ​​​യ​​​ന്തി സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യു​​​ള്ള അ​​​ഖി​​​ല​​​കേ​​​ര​​​ള നാ​​​യ​​​ര്‍ പ്ര​​​തി​​​നി​​​ധി സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

വോ​​​ട്ടുബാ​​​ങ്കി​​​നാ​​​യി പി​​​ന്നാ​​​ക്ക, പ​​​ട്ടി​​​ക​​​ജാ​​​തി വി​​​ഭാ​​​ഗ​​​ങ്ങ​​​ളെ സ്വാ​​​ധീ​​​നി​​​ക്കാ​​​നും അ​​​തി​​​ന​​​നു​​​കൂ​​​ല​​​മാ​​​യ ഉ​​​ത്ത​​​ര​​​വു​​​ക​​​ളി​​​റ​​​ക്കാ​​​നും തീ​​​രു​​​മാ​​​ന​​​ങ്ങ​​​ളു​​​ണ്ടാ​​​ക്കാ​​​നു​​​മാ​​​ണ് സ​​​ര്‍ക്കാ​​​ര്‍ ശ്ര​​​ദ്ധി​​​ക്കു​​​ന്ന​​​ത്. മു​​​ന്നാ​​​ക്ക വി​​​ഭാ​​​ഗ​​​ങ്ങ​​​ളോ​​​ടു​​​ള്ള അ​​​വ​​​ഗ​​​ണ​​​ന മാ​​​റ​​​ണ​​​മെ​​​ങ്കി​​​ല്‍ പെ​​​രു​​​ന്ന മ​​​ന്നം സ​​​മാ​​​ധി​​​മ​​​ണ്ഡ​​​പ​​​ത്തി​​​ലെ​​​ത്തി ഊ​​​ര്‍ജം സം​​​ഭ​​​രി​​​ച്ച് സം​​​ഘ​​​ടി​​​ച്ച് ശ​​​ക്ത​​​രാ​​​കു​​​ക​​​യാ​​​ണ് വേ​​​ണ്ട​​​തെ​​​ന്നും സു​​​കു​​​മാ​​​ര​​​ന്‍ നാ​​​യ​​​ര്‍ കൂ​​​ട്ടി​​​ച്ചേ​​​ര്‍ത്തു.

പൊ​​​തു, ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ രം​​​ഗ​​​ങ്ങ​​​ളി​​​ല്‍ എ​​​യ്ഡ​​​ഡ് വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍ക്കെ​​​തി​​​രേ സ​​​ര്‍ക്കാ​​​ര്‍ സ്വീ​​​ക​​​രി​​​ക്കു​​​ന്ന തെ​​​റ്റാ​​​യ ന​​​യ​​​ങ്ങ​​​ള്‍ തി​​​രു​​​ത്ത​​​ണ​​​മെ​​​ന്നും ജാ​​​തി​​​യു​​​ടെ​​​യും മ​​​ത​​​ത്തി​​​ന്‍റെ​​​യും രാ​​​ഷ്്‌ട്രീയ​​​ത്തി​​​ന്‍റെ​​​യും പേ​​​രി​​​ല്‍ ജ​​​ന​​​ങ്ങ​​​ളി​​​ല്‍ ചേ​​​രി​​​തി​​​രി​​​വു​​​ണ്ടാ​​​ക്കി മ​​​തേ​​​ത​​​ര​​​ത്വ​​​വും ജ​​​നാ​​​ധി​​​പ​​​ത്യ​​​വും ത​​​ക​​​ര്‍ക്കാ​​​നു​​​ള്ള ശ്ര​​​മ​​​ങ്ങ​​​ള്‍ അ​​​പ​​​ല​​​പ​​​നീ​​​യ​​​മാ​​​ണെ​​​ന്നും സു​​​കു​​​മാ​​​ര​​​ന്‍ നാ​​​യ​​​ര്‍ കൂ​​​ട്ടി​​​ച്ചേ​​​ര്‍ത്തു.

മു​​​ന്നാ​​​ക്ക വി​​​ഭാ​​​ഗ​​​ങ്ങ​​​ള്‍ക്കുവേ​​​ണ്ടി ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​ധി​​​ഷ്ഠി​​​ത ദേ​​​ശീ​​​യ ഇ​​​ഡ​​​ബ്ല്യു​​​എ​​​സ് ക​​​മ്മീ​​​ഷ​​​നും ദേ​​​ശീ​​​യ ധ​​​ന​​​കാ​​​ര്യ ഇ​​​ഡ​​​ബ്ല്യു​​​എ​​​സ് വി​​​ക​​​സ​​​ന കോ​​​ര്‍പ​​​റേ​​​ഷ​​​നും രൂ​​​പീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നും ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി അ​​​വ​​​ത​​​രി​​​പ്പി​​​ച്ച പ്ര​​​മേ​​​യ​​​ത്തി​​​ല്‍ എ​​​ന്‍എ​​​സ്എ​​​സ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. എ​​​ന്‍എ​​​സ്എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ. ​​​എം.​​​ ശ​​​ശി​​​കു​​​മാ​​​ര്‍ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ട്ര​​​ഷ​​​റ​​​ര്‍ എ.​​​ന്‍വി.​​​ അ​​​യ്യ​​​പ്പ​​​ന്‍പി​​​ള്ള, എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് കൗ​​​ണ്‍സി​​​ലം​​​ഗം ഹ​​​രി​​​കു​​​മാ​​​ര്‍ കോ​​​യി​​​ക്ക​​​ല്‍ എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.


മ​​​ന്നം​​​ ജ​​​യ​​​ന്തി​​​ദി​​​ന​​​മാ​​​യ ഇ​​​ന്നു രാ​​​വി​​​ലെ ഏ​​​ഴു​​​മു​​​ത​​​ല്‍ മ​​​ന്നം സ​​​മാ​​​ധി​​​യി​​​ല്‍ പു​​​ഷ്പാ​​​ര്‍ച്ച​​​ന. 10.45ന് ​​​ജ​​​യ​​​ന്തി സ​​​മ്മേ​​​ള​​​നം ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല എം​​​എ​​​ല്‍എ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

പത്മ കഫേകള്‍ ആരംഭിക്കും

ച​ങ്ങ​നാ​ശേ​രി: നാ​യ​ര്‍ സ​ര്‍വീ​സ് സൊ​സൈ​റ്റി​യു​ടെ കീ​ഴി​ലു​ള്ള മ​ന്നം സോ​ഷ്യ​ല്‍ സ​ര്‍വീ​സ് സൊ​സൈ​റ്റി​യു​ടെ കീ​ഴി​ല്‍ പു​തു​താ​യി പ​ത്ത​നാ​പു​ര​ത്തും പ​ന്ത​ള​ത്തും​ പ​ത്മ ക​ഫേ​ക​ള്‍ ആ​രം​ഭി​ക്കു​മെ​ന്ന് എ​ന്‍എ​സ്എ​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജി.​ സു​കു​മാ​ര​ന്‍ നാ​യ​ര്‍.

പെ​രു​ന്ന മ​ന്നം ന​ഗ​റി​ല്‍ ആ​രം​ഭി​ച്ച മ​ന്നം​ ജ​യ​ന്തി സ​മ്മേ​ള​ന​ത്തി​നു തു​ട​ക്കം​കു​റി​ച്ചു​ന​ട​ന്ന അ​ഖി​ല​കേ​ര​ള നാ​യ​ര്‍ പ്ര​തി​നി​ധി സ​മ്മേ​ള​ന​ത്തി​ല്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

നി​ല​വി​ല്‍ ഏ​ഴ് പ​ത്മ ക​ഫേ​ക​ളാ​ണു​ള്ള​ത്. ക​ഫേ​ക​ളി​ല്‍ നാ​നൂ​റോ​ളം ആ​ളു​ക​ള്‍ ജോ​ലി ചെ​യ്യു​ന്നു​ണ്ട്. മ​ന്നം സോ​ഷ്യ​ല്‍ സ​ര്‍വീ​സ് സൊ​സൈ​റ്റി​യു​ടെ കീ​ഴി​ല്‍ 18,975 സ്വ​യം​സ​ഹാ​യ​ സം​ഘ​ങ്ങ​ളി​യാ​യി മൂ​ന്ന​ര​ ല​ക്ഷം അം​ഗ​ങ്ങ​ള്‍ പ്ര​വ​ര്‍ത്തി​ക്കു​ന്നു​ണ്ട്. ഈ ​സം​ഘ​ങ്ങ​ളി​ലൂ​ടെ 3335 കോ​ടി രൂ​പ​യു​ടെ ക്ര​യ​വി​ക്ര​യ​ങ്ങ​ള്‍ ന​ട​ക്കു​ന്നു​ണ്ട്.

മു​ന്നാ​ക്ക സ​മു​ദാ​യ കോ​ര്‍പ​റേ​ഷ​ന്‍ സാ​മ്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ല്‍ക്കു​ന്ന മു​ന്നാ​ക്ക സ​മു​ദാ​യാം​ഗ​ങ്ങ​ള്‍ക്കാ​യി ന​ട​പ്പാ​ക്കി​വ​രു​ന്ന ഫാ​മിം​ഗ് പ​ദ്ധ​തി​ക​ളും തൂ​ശ​നി​ല മി​നി ക​ഫേ പ്രോ​ജ​ക്ടു​ക​ളും വ​നി​താ സ​ഹാ​യ സം​ഘ​ങ്ങ​ളി​ലൂ​ടെ വി​ജ​യ​ക​ര​മാ​യി ന​ട​ക്കു​ന്ന​താ​യും ജ​ന​റ​ല്‍സെ​ക്ര​ട്ട​റി പ​റ​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.