മ​​ണി​​ക്കെ​​തി​​രേ ആ​​ഞ്ഞ​​ടി​​ച്ച് കെ.​​കെ. ശി​​വ​​രാ​​മ​​ൻ
മ​​ണി​​ക്കെ​​തി​​രേ ആ​​ഞ്ഞ​​ടി​​ച്ച്  കെ.​​കെ. ശി​​വ​​രാ​​മ​​ൻ
Wednesday, January 1, 2025 2:19 AM IST
തൊ​​ടു​​പു​​ഴ: സി​​പി​​എം നേ​​താ​​വ് എം.​​എം.​​ മ​​ണി എം​​എ​​ൽ​​എ​​യ്ക്കെ​​തി​​രേ സി​​പി​​ഐ നേ​​താ​​വ് കെ.​​കെ.​​ ശി​​വ​​രാ​​മ​​ൻ രം​ഗ​ത്ത്. ആ​​ത്മ​​ഹ​​ത്യ ചെ​​യ്ത ആ​​ളെ​​യും കു​​ടും​​ബ​​ത്തെ​​യും എം.​​എം.​​ മ​​ണി വീ​​ണ്ടും​ കൊ​​ല്ലു​​ക​​യാ​​ണെ​​ന്നാ​​യി​​രു​​ന്നു ശി​​വ​​രാ​​മ​​ൻ ത​​ന്‍റെ ഫേ​​സ്ബു​​ക്ക് പേ​​ജി​​ൽ കു​​റി​​ച്ച​​ത്.

ബാ​​ങ്കി​​ൽ പ​​ണം നി​​ക്ഷേ​​പി​​ച്ച പാ​​വം നി​​ക്ഷേ​​പ​​ക​​നെ വി​​ര​​ട്ടു​​ക​​യാ​​ണ്. ഇ​​തു കേ​​ര​​ള​​ത്തി​​ന് യോ​​ജി​​ച്ച​​താ​​ണോ? ക​​ട്ട​​പ്പ​​ന റൂ​​റ​​ൽ ഡെ​​വ​​ല​​പ്മെ​​ന്‍റ് കോ-​​ഓ​​പ്പ​​റേ​​റ്റീ​​വ് സൊ​​സൈ​​റ്റി​​ക്കു മു​​ന്നി​​ൽ ജീ​​വ​​നൊ​​ടു​​ക്കി​​യ സാ​​ബു മു​​ള​​ങ്ങാ​​ശേ​​രി​​യു​​ടെ മാ​​ന​​സി​​ക​നി​​ല പ​​രി​​ശോ​​ധി​​ക്ക​​ണ​​മെ​​ന്ന മ​​ണി​​യു​​ടെ ക​​ട്ട​​പ്പ​​ന​​യി​​ലെ പ്ര​​സ്താ​​വ​​ന​​യ്ക്കെ​​തി​​രേ​​യാ​​ണ് സി​​പി​​ഐ സം​​സ്ഥാ​​ന കൗ​​ണ്‍​സി​​ലം​​ഗം ശി​​വ​​രാ​​മ​​ൻ ഫേ​​സ്ബു​​ക്കി​​ൽ ആ​​ഞ്ഞ​​ടി​​ച്ച​​ത്.


നേ​​രത്തേ ജി​​ല്ല​​യി​​ലെ ഭൂപ്ര​​ശ്ന​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടും ഇ​​രു​​വ​​രും ത​​മ്മി​​ൽ വാ​​ദ​​പ്ര​​തി​​വാ​​ദം ന​​ട​​ത്തി​​യി​​രു​​ന്നു. ഇ​​തു ഇ​​രു​​പാ​​ർ​​ട്ടി​​ക​​ളും ത​​മ്മി​​ൽ ചേ​​രി​​പ്പോ​​രി​​നും കാ​​ര​​ണ​​മാ​​യി​​രു​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.