കണ്ണൂർ സ്കൂ​​​ൾ ബ​​​സ് അപകടം; അപകടത്തിൽപ്പെട്ടത് 14 വർഷം പഴക്കമുള്ള ബസ്
കണ്ണൂർ സ്കൂ​​​ൾ ബ​​​സ് അപകടം; അപകടത്തിൽപ്പെട്ടത്  14 വർഷം പഴക്കമുള്ള ബസ്
Thursday, January 2, 2025 1:32 AM IST
ത​​​ളി​​​പ്പ​​​റ​​​മ്പ്: വ​​​ള​​​ക്കൈ​​​യി​​​ൽ സ്കൂ​​​ൾ ബ​​​സ് മ​​​റി​​​ഞ്ഞു​​​ണ്ടാ​​​യ അ​​​പ​​​ക​​​ടം അ​​​മി​​​ത​​​വേ​​​ഗം മൂല​​​മെ​​​ന്നു മോ​​​ട്ടോ​​​ർ വാ​​​ഹ​​​ന വ​​​കു​​​പ്പ്. ബ​​​സി​​​ന്‍റെ അ​​​മി​​​തവേ​​​ഗ​​​വും ഡ്രൈ​​​വ​​​റു​​​ടെ പ​​​രി​​​ച​​​യ​​​ക്കു​​​റ​​​വും അ​​​പ​​​ക​​​ട​​​ത്തി​​​ന്‍റെ വ്യാ​​​പ്തി വ​​​ർ​​​ധി​​​പ്പി​​​ച്ച​​​താ​​​യാ​​​ണു പ്രാ​​​ഥ​​​മി​​​ക വി​​​ല​​​യി​​​രു​​​ത്ത​​​ലെ​​​ന്ന് എ​​​എം​​​വി​​​ഐ ബി​​​ബി​​​ന്‍ ര​​​വീ​​​ന്ദ്ര​​​ന്‍ പ​​​റ​​​ഞ്ഞു.

14 വ​​​ർ​​​ഷം പ​​​ഴ​​​ക്ക​​​മു​​​ള്ള​​​താ​​​ണ് സ്കൂ​​​ൾ ബ​​​സ്. ബ​​​സ് ബ്രേ​​​ക്ക് ചെ​​​യ്യാ​​​ൻ ശ്ര​​​മി​​​ച്ച പാ​​​ട് റോ​​​ഡി​​​ൽ ക​​​ണ്ടെ​​​ത്തി​​​യി​​​ട്ടു​​​ണ്ട്. അ​​​മി​​​ത​​​വേ​​​ഗ​​​മാ​​​യ​​​തി​​​നാ​​​ൽ നി​​​യ​​​ന്ത്ര​​​ണംവി​​​ട്ടു​​​ മ​​​റി​​​യു​​​ക​​​യാ​​​യി​​​രു​​​ന്നു എ​​​ന്നാ​​​ണു നി​​​ഗ​​​മ​​​ന​​​മെ​​​ന്നും എ​​​എം​​​വി​​​ഐ ബി​​​ബി​​​ന്‍ ര​​​വീ​​​ന്ദ്ര​​​ന്‍ പ​​​റ​​​ഞ്ഞു. ബ​​​സ് അ​​​മി​​​തവേ​​​ഗത്തി​​ലാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് പ​​​രി​​​ക്കേ​​​റ്റ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളും പ​​​റ​​​ഞ്ഞു.

പ​​​രി​​​ക്കേ​​​റ്റ​​​വ​​​ർ

വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളാ​​​യ സ​​​ഹ​​​റി​​​ഷ് (അ​​​ഞ്ച്), മെ​​​ഹ​​​വി​​​ഷ് (11), മാ​​​ന​​​സ രാ​​​ജേ​​​ഷ് ( ഏ​​​ഴ്), തെ​​​രേ​​​സ വ​​​ർ​​​ഗീ​​​സ് (അ​​​ഞ്ച്), സി​​​യോ​​​ൺ വ​​​ർ​​​ഗീ​​​സ് (എ​​​ട്ട്), മി​​​ൻ​​​ഹ മു​​​ഹ​​​മ്മ​​​ദ് (ഒ​​​ൻ​​​പ​​​ത്), ബെ​​​ൻ​​​സ​​​ൻ ജോ ​​​റോ​​​ബി (​​​നാ​​​ല്), ജി​​​ബി​​​ൻ ജോ​​​ൺ (​​​ഏ​​​ഴ്), മു​​​ഹ​​​മ്മ​​​ദ് ഫൈ​​​സാ​​​ൻ (​​​എ‌​​​ട്ട്), തേ​​​ജാ​​​ന​​​ന്ദ് (എ​​​ട്ട്) ശ്രീ​​​നാ​​​യ് സ​​​ഹാ​​​യ്, ഡ്രൈ​​​വ​​​ർ നി​​​സാം, ആ​​​യ സു​​​ലോ​​​ച​​​ന എ​​​ന്നി​​​വ​​​രാ​​​ണ് ത​​​ളി​​​പ്പ​​​റ​​​ന്പ് താ​​​ലൂ​​​ക്ക് ആ​​​ശു​​​പ​​​ത്രി, സ​​​ഹ​​​ക​​​ര​​​ണ ആ​​​ശു​​​പ​​​ത്രി എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലു​​​ള്ള​​​ത്. നി​​​സാ​​​ര പ​​​രി​​​ക്കേ​​​റ്റ ഏ​​​ഴു പേ​​​ർ പ്രാ​​​ഥ​​​മി​​​ക ചി​​​കി​​​ത്സ​​​യ്ക്കു​​​ശേ​​​ഷം ആ​​​ശു​​​പ​​​ത്രി വി​​​ട്ടു.

അ​​​പ​​​ക​​​ട​​​സ​​​മ​​​യ​​​ത്ത് ഡ്രൈ​​​വ​​​ർ മൊ​​​ബൈ​​​ൽ ഉ​​​പ​​​യോ​​​ഗി​​​ച്ച​​​താ​​​യി സം​​​ശ​​​യം

ത​​​ളി​​​പ്പ​​​റ​​​മ്പ്: വ​​​ള​​​ക്കൈ​​​യി​​​ൽ വി​​​ദ്യാ​​​ര്‍ഥി​​​നി മ​​​രി​​​ച്ച ബ​​​സ് അ​​​പ​​​ക​​​ട​​​ത്തി​​​ല്‍ ഡ്രൈ​​​വ​​​റു​​​ടെ വീ​​​ഴ്ച​​​യും കാ​​​ര​​​ണ​​​മാ​​​യെ​​​ന്നു സം​​​ശ​​​യം.

സി​​​സി​​​ടി​​​വി​​​യി​​​ൽ കാ​​​ണു​​​ന്ന അ​​​പ​​​ക​​​ട​​​ത്തി​​​ന്‍റെ ദൃ​​​ശ്യ​​​ത്തി​​​ലെ സ​​​മ​​​യ​​​മാ​​​യ 4.03ന് ​​​ഡ്രൈ​​​വ​​​ർ നി​​​സാം വാ​​​ട്സ് ആ​​​പ് സ്റ്റാ​​​റ്റ​​​സ് ഇ​​​ട്ട​​​താ​​​യി തെ​​​ളി​​​വു​​​ക​​​ൾ പു​​​റ​​​ത്തു​​​വ​​​ന്നു.

സ്കൂ​​​ളി​​​ൽ കു​​​ട്ടി​​​ക​​​ൾ ഇ​​​രി​​​ക്കു​​​ന്ന ദൃ​​​ശ്യ​​​മാ​​​ണു നി​​​സാം സ്റ്റാ​​​റ്റ​​​സാ​​​യി ഇ​​​ട്ട​​​ത്. അ​​​തി​​​ലെ സ​​​മ​​​യം കാ​​​ണി​​​ക്കു​​​ന്ന​​​ത് വൈ​​​കു​​​ന്നേ​​​രം 4.03 ആ​​​ണ്. അ​​​തേ സ​​​മ​​​യ​​​ത്താ​​​ണ് അ​​​പ​​​ക​​​ട​​​വും ന​​​ട​​​ന്ന​​​ത്. അ​​​തു​​​കൊ​​​ണ്ടു​​​ത​​​ന്നെ അ​​​പ​​​ക​​​ടം ന​​​ട​​​ക്കു​​​മ്പോ​​​ൾ ഇ​​​യാ​​​ൾ വാ​​​ട്സ് ആ​​​പ്പ് ഉ​​​പ​​​യോ​​​ഗി​​​ച്ചി​​​രു​​​ന്നു എ​​​ന്ന സം​​​ശ​​​യ​​​മാ​​​ണ് ഉ​​​യ​​​രു​​​ന്ന​​​ത്.


എ​​​ന്നാ​​​ൽ, ഇ​​​ക്കാ​​​ര്യം നി​​​സാം നി​​​ഷേ​​​ധി​​​ച്ചു. നേ​​​ര​​​ത്തേ ഇ​​​ട്ട സ്റ്റാ​​​റ്റ​​​സ് ഈ​​​ സ​​​മ​​​യം അ​​​പ്‌​​​ലോ​​​ഡ് ആ​​​യ​​​താ​​​യി​​​രി​​​ക്കു​​​മെ​​​ന്നാ​​​ണ് നി​​​സാം പ​​​റ​​​യു​​​ന്ന​​​ത്.

വാ​​​ഹ​​​നം മാ​​​റ്റാ​​​ൻ പ​​​റ​​​ഞ്ഞി​​​ട്ടും ചെ​​​യ്തി​​​ല്ലെ​​​ന്ന് ഡ്രൈ​​​വ​​​ർ

ത​​​ളി​​​പ്പ​​​റ​​​ന്പ്: ബ്രേ​​​ക്ക് ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​യ്ക്ക് തക​​​രാ​​​റു​​​ക​​​ൾ ഉ​​​ണ്ടാ​​​യി​​​രു​​​ന്ന കാ​​​ല​​​പ്പ​​​ഴ​​​ക്കം നേരി​​​ടു​​​ന്ന ബ​​​സ് മാ​​​റ്റാ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നു​​​വെ​​​ന്ന് ഡ്രൈ​​​വ​​​ർ നി​​​സാം. എ​​​ന്നാ​​​ൽ ഈ ​​​അ​​​ധ്യ​​​യ​​​ന​​​വ​​​ർ​​​ഷം ക​​​ഴി​​​യ​​​ട്ടെ എ​​​ന്ന മ​​​റു​​​പ​​​ടി​​​യാ​​​ണു ന​​​ൽ​​​കി​​​യ​​​തെ​​​ന്നും ഡ്രൈ​​​വ​​​ർ നി​​​സാം പ​​​റ​​​ഞ്ഞു.

താ​​​ൻ അ​​​മി​​​തവേ​​​ഗ​​​ത്തി​​ൽ ബ​​​സ് ഓ​​​ടി​​​ച്ചി​​​​​​ല്ല. ഓ​​​ട്ട​​​ത്തി​​​നി​​​ടെ ബ്രേ​​​ക്ക് ന​​​ഷ്‌​​​ട​​​പ്പെ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു. പ​​​​തു​​​​ക്കെ​​​​യാ​​​​യി​​​​രു​​​​ന്നു ഇ​​​​റ​​​​ക്കം ഇ​​​​റ​​​​ങ്ങി​​​​യി​​​​രു​​​​ന്ന​​​​ത്. സെ​​​​ക്ക​​​​ന്‍​ഡ് ഗി​​​​യ​​​​റി​​​​ല്‍ പ​​​​തു​​​​ക്കെ ഇ​​​​റ​​​​ങ്ങു​​​​ന്ന​​​​തി​​​​നി​​​​ടെ ബ്രേ​​​​ക്ക് പോ​​​​യി. പി​​​​ന്നെ ഒ​​​​ന്നും ചെ​​​​യ്യാ​​​​ൻ ക​​​​ഴി​​​​ഞ്ഞി​​​​ല്ല. ബ​​​​സ് അ​​​​രി​​​​കി​​​​ലേ​​​​ക്കു നീ​​​​ങ്ങി വ​​​​ല​​​​തു​​​​വ​​​​ശ​​​​ത്തേ​​​​ക്ക് കു​​​​ഴി​​​​യി​​​​ലേ​​​​ക്കു മ​​​​റി​​​​ഞ്ഞ​​​​തോ​​​​ടെ പ​​​​ല​​​​ത​​​​വ​​​​ണ മ​​​​ല​​​​ക്കം മ​​​​റി​​​​യു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

ഒ​​​​രു കു​​​​ട്ടി ബ​​​​സി​​​​ൽ​​​നി​​​​ന്ന് തെ​​​​റി​​​​ച്ചു​​​വീ​​​​ണു​​​​വെ​​​​ന്നും അ​​​​ടി​​​​യി​​​​ൽ കു​​​​ടു​​​​ങ്ങി​​​​പ്പോ​​​​യെ​​​ന്നും പി​​​ന്നീ​​​ടാ​​​ണ് അ​​​റി​​​ഞ്ഞ​​​ത്. ബ​​​​സി​​​​ന്‍റെ ഫി​​​​റ്റ്ന​​​​സ് ഡി​​​​സം​​​​ബ​​​​റി​​​ൽ പു​​​​തു​​​​ക്കാ​​​​ൻ പോ​​​​യ​​​​പ്പോ​​​​ള്‍ ആ​​​​ര്‍​ടി​​​​ഒ മ​​​​ട​​​​ക്കി അ​​​​യ​​​​യ്ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ബ്രേ​​​​ക്കി​​​​ന് ഉ​​​​ള്‍​പ്പെ​​​​ടെ പ​​​​ല പ്ര​​​​ശ്ന​​​​ങ്ങ​​​​ളു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. ഇ​​​​ക്കാ​​​​ര്യം സ്കൂ​​​​ള്‍ അ​​​​ധി​​​​കൃ​​​​ത​​​​രോ​​​​ട് പ​​​​റ​​​​ഞ്ഞി​​​​രു​​​​ന്നു​​​വെ​​​ന്നും നി​​​സാം പ​​​റ​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.