സി.​എ​ച്ച്. മു​ഹ​മ്മ​ദ് കോ​യ സ്കോ​ള​ർ​ഷി​പ്പ്: 10 വ​രെ അ​പേ​ക്ഷി​ക്കാം
സി.​എ​ച്ച്. മു​ഹ​മ്മ​ദ് കോ​യ സ്കോ​ള​ർ​ഷി​പ്പ്:  10 വ​രെ അ​പേ​ക്ഷി​ക്കാം
Thursday, January 2, 2025 1:32 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള സം​​​സ്ഥാ​​​ന​​​ത്തി​​​ലെ സ​​​ർ​​​ക്കാ​​​ർ / സ​​​ർ​​​ക്കാ​​​ർ എ​​​യ്ഡ​​​ഡ് സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ ബി​​​രു​​​ദം, ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദം, പ്ര​​​ഫ​​​ഷ​​​ണ​​​ൽ കോ​​​ഴ്സു​​​ക​​​ളി​​​ൽ പ​​​ഠി​​​ക്കു​​​ന്ന ന്യൂ​​​ന​​​പ​​​ക്ഷ വി​​​ദ്യാ​​​ർ​​​ഥി​​​നി​​​ക​​​ൾ​​​ക്ക് (മു​​​സ്‌​​​ലിം, ക്രി​​​സ്ത്യ​​​ൻ (എ​​​ല്ലാ വി​​​ഭാ​​​ഗ​​​ക്കാ​​​ർ​​​ക്കും), സി​​​ഖ്, ബു​​​ദ്ധ, ജൈ​​​ന, പാ​​​ഴ്സി) സി.​​​എ​​​ച്ച്. മു​​​ഹ​​​മ്മ​​​ദ് കോ​​​യ സ്കോ​​​ള​​​ർ​​​ഷി​​​പ്പ് / ഹോ​​​സ്റ്റ​​​ൽ സ്റ്റൈ​​​പ​​​ന്‍ഡ് (റി​​​ന്യൂ​​​വ​​​ൽ) പു​​​തു​​​ക്കു​​​ന്ന​​​തി​​​ന് അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി ജ​​​നു​​​വ​​​രി 10 വ​​​രെ ദീ​​​ർ​​​ഘി​​​പ്പി​​​ച്ചു.

2023-24 സാ​​​മ്പ​​​ത്തി​​​കവ​​​ർ​​​ഷം സ്കോ​​​ള​​​ർ​​​ഷി​​​പ്പ് ല​​​ഭി​​​ച്ച​​​വ​​​ർ​​​ക്കാ​​​ണ് റി​​​ന്യൂ​​​വ​​​ലി​​​ന് അ​​​വ​​​സ​​​രം. ബി​​​രു​​​ദ​​​ത്തി​​​ന് പ​​​ഠി​​​ക്കു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​നി​​​ക​​​ൾ​​​ക്ക് 5,000 രൂ​​​പ വീ​​​ത​​​വും, ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദ​​​ത്തി​​​ന് പ​​​ഠി​​​ക്കു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​നി​​​ക​​​ൾ​​​ക്ക് 6,000 രൂ​​​പ വീ​​​ത​​​വും പ്ര​​​ഫ​​​ഷ​​​ണ​​​ൽ കോ​​​ഴ്സി​​​ന് പ​​​ഠി​​​ക്കു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​നി​​​ക​​​ൾ​​​ക്ക് 7,000 രൂ​​​പ വീ​​​ത​​​വും ഹോ​​​സ്റ്റ​​​ൽ സ്റ്റൈ​​​പ​​​ന്‍ഡ് ഇ​​​ന​​​ത്തി​​​ൽ 13,000 രൂ​​​പാ വീ​​​ത​​​വു​​​മാ​​​ണ് പ്ര​​​തി​​​വ​​​ർ​​​ഷം സ്കോ​​​ള​​​ർ​​​ഷി​​​പ്പ് ന​​​ൽ​​​കു​​​ന്ന​​​ത്. ഒ​​​രു വി​​​ദ്യാ​​​ർ​​​ഥി​​​നി​​​ക്ക് സ്കോ​​​ള​​​ർ​​​ഷി​​​പ്പ് അ​​​ല്ലെ​​​ങ്കി​​​ൽ ഹോ​​​സ്റ്റ​​​ൽ സ്റ്റൈ​​​പ​​​ന്‍ഡ് എ​​​ന്നി​​​വ​​​യി​​​ൽ ഏ​​​തെ​​​ങ്കി​​​ലും ഒ​​​ന്നി​​​ന് അ​​​പേ​​​ക്ഷി​​​ക്കാം.


കോ​​​ള​​​ജ് ഹോ​​​സ്റ്റ​​​ലു​​​ക​​​ളി​​​ൽ താ​​​മ​​​സി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കും, സ്ഥാ​​​പ​​​ന മേ​​​ധാ​​​വി അം​​​ഗീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ള്ള സ്വ​​​കാ​​​ര്യ ഹോ​​​സ്റ്റ​​​ലു​​​ക​​​ളി​​​ൽ താ​​​മ​​​സി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കും ഹോ​​​സ്റ്റ​​​ൽ സ്റ്റൈ​​​പ്പ​​​ന്‍റി​​​നാ​​​യി അ​​​പേ​​​ക്ഷി​​​ക്കാം.

www.minority welfare.kerala.gov.in വെ​​​ബ്സൈ​​​റ്റി​​​ലെ സ്കോ​​​ള​​​ർ​​​ഷി​​​പ്പ് മെ​​​ന്യു ലി​​​ങ്ക് മു​​​ഖേ​​​ന ഓ​​​ൺ​​​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷി​​​ക്കാം.

ഓ​​​ൺ​​​ലൈ​​​ൻ അ​​​പേ​​​ക്ഷ​​​യു​​​ടെ ഫീ​​​ൽ​​​ഡു​​​ക​​​ൾ പൂ​​​ർ​​​ണ​​​മാ​​​യി പൂ​​​രി​​​പ്പി​​​ച്ച് നി​​​ർ​​​ദ്ദി​​​ഷ്ട രേ​​​ഖ​​​ക​​​ൾ അപ്‌ലോ​​​ഡ് ചെ​​​യ്ത് പ്രി​​​ന്‍റ് ഔ​​​ട്ടും അ​​​നു​​​ബ​​​ന്ധ രേ​​​ഖ​​​ക​​​ളും നി​​​ശ്ചി​​​ത തീ​​​യ​​​തി​​​ക്കു​​​ള്ളി​​​ൽ സ്ഥാ​​​പ​​​ന​​​മേ​​​ധാ​​​വി​​​ക്ക് സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: 0471 2300524, 04712302090 .

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.