ഉ​മ തോ​മ​സി​നു വീണു പ​രി​ക്കേ​റ്റ സം​ഭ​വം; ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്‌ടര്‍​ക്ക് സ​സ്‌​പെ​ന്‍​ഷ​ന്‍
ഉ​മ തോ​മ​സി​നു വീണു പ​രി​ക്കേ​റ്റ സം​ഭ​വം; ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്‌ടര്‍​ക്ക് സ​സ്‌​പെ​ന്‍​ഷ​ന്‍
Thursday, January 2, 2025 2:55 AM IST
കൊ​​​​ച്ചി: ക​​​​ലൂ​​​​ര്‍ സ്റ്റേ​​​​ഡി​​​​യ​​​​ത്തി​​​​ലെ നൃ​​​​ത്ത​​​പ​​​​രി​​​​പാ​​​​ടി​​​​ക്കി​​​​ടെ ഉ​​​​മ തോ​​​​മ​​​​സ് എം​​​​എ​​​​ല്‍​എ​​​​യ്ക്കു പ​​​​രി​​​​ക്കേ​​​​ൽ​​​​ക്കാ​​​​നി​​​​ട​​​​യാ​​​​യ സം​​​​ഭ​​​​വ​​​​ത്തി​​​​ൽ കൊ​​​ച്ചി കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ ഹെ​​​​ല്‍​ത്ത് ഇ​​​​ന്‍​സ്‌​​​​പെ​​​​ക്ട​​​​ര്‍​ക്കു സ​​​​സ്‌​​​​പെ​​​​ന്‍​ഷ​​​​ന്‍. ക​​​​ലൂ​​​​ര്‍ 16-ാം സ​​​​ര്‍​ക്കി​​​​ളി​​​​ലെ ഹെ​​​​ല്‍​ത്ത് ഇ​​​​ന്‍​സ്‌​​​​പെ​​​​ക്ട​​​​ര്‍ എം.​​​​എ​​​​ന്‍. നി​​​​ത​​​​യെ​​​യാ​​​ണ് അ​​​​ന്വേ​​​​ഷ​​​​ണ​​​​വി​​​​ധേ​​​​യ​​​​മാ​​​​യി സ​​​​സ്‌​​​​പെ​​​​ന്‍​ഡ് ചെ​​​​യ്ത​​​​ത്. ​

നൃ​​​​ത്ത​​​പ​​​​രി​​​​പാ​​​​ടി​​​​ക്ക് ലൈ​​​​സ​​​​ന്‍​സ് അ​​​​പേ​​​​ക്ഷ ന​​​​ല്‍​കി​​​​യ​​​​ത് മേ​​​​ല​​​​ധി​​​​കാ​​​​രി​​​​ക​​​​ളെ അ​​​​റി​​​​യി​​​​ച്ചി​​​​ല്ല, പ​​​​രി​​​​പാ​​​​ടി ന​​​​ട​​​​ന്ന ദി​​​​വ​​​​സം സ്റ്റേ​​​​ഡി​​​​യം സ​​​​ന്ദ​​​​ര്‍​ശി​​​​ച്ചി​​​​ല്ല എ​​​​ന്നീ കാ​​​​ര​​​​ണ​​​​ങ്ങ​​​​ള്‍ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി​​​​യാ​​​​ണു സ​​​​സ്‌​​​​പെ​​​​ന്‍​ഷ​​​​ന്‍. റ​​​​വ​​​​ന്യു, ഹെ​​​​ല്‍​ത്ത്, എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളു​​​​ടെ വീ​​​​ഴ്ച പ​​​​രി​​​​ശോ​​​​ധി​​​​ച്ച് റി​​​​പ്പോ​​​​ര്‍​ട്ട് ന​​​​ല്‍​കാ​​​​ന്‍ ന​​​​ഗ​​​​ര​​​​സ​​​​ഭാ ​​​സെ​​​​ക്ര​​​​ട്ട​​​​റി​​​​ക്കു നി​​​​ര്‍​ദേ​​​​ശം ല​​​​ഭി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

സം​​​​ഘാ​​​​ട​​​​ക​​​​ര്‍ വി​​​വി​​​ധ വ​​​​കു​​​​പ്പു​​​​ക​​​​ള്‍​ക്ക് അ​​​​പേ​​​​ക്ഷ ന​​​​ല്‍​കി​​​​യ​​​​ത് പ​​​​രി​​​​പാ​​​​ടി​​​​ക്ക് ഒ​​​​രുദി​​​​വ​​​​സം മു​​​​ന്പു മാ​​​​ത്ര​​​​മാ​​​​യി​​​​രു​​​​ന്നു. ടി​​​​ക്ക​​​​റ്റി​​​​ല്ലാ​​​​തെ ന​​​​ട​​​​ത്തു​​​​ന്ന പ​​​​രി​​​​പാ​​​​ടി​​​​യെ​​​​ന്ന് തെ​​​​റ്റി​​​​ദ്ധ​​​​രി​​​​പ്പി​​​​ച്ചു​​​കൊ​​​​ണ്ടാ​​​​ണ് അ​​​​പേ​​​​ക്ഷ സ​​​​മ​​​​ര്‍​പ്പി​​​​ച്ച​​​​ത്. ത​​​​ലേ​​​​ദി​​​​വ​​​​സം കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ അ​​​​ധി​​​​കൃ​​​​ത​​​​ര്‍ സ്റ്റേ​​​​ഡി​​​​യ​​​​ത്തി​​​​ല്‍ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്കാ​​​​യി ചെ​​​​ന്ന​​​​പ്പോ​​​​ള്‍ അ​​​​വി​​​​ടെ സ്റ്റേ​​​​ജ് നി​​​​ര്‍​മാ​​​​ണ​​​മൊ​​​​ന്നും ന​​​​ട​​​​ക്കാ​​​​തി​​​​രു​​​​ന്ന​​​​തു ശ്ര​​​​ദ്ധ​​​​യി​​​ല്‍​പ്പെ​​​​ട്ട​​​​തി​​​​നാ​​​​ല്‍ തി​​​​രി​​​​ച്ചു​​​​പോ​​​​ന്നു.

അ​​​​തേ​​​​സ​​​​മ​​​​യം, നി​​​​ര്‍​മാ​​​​ണ​​​​ങ്ങ​​​​ളെ​​​ല്ലാം ന​​​​ട​​​​ന്ന​​​​തു പ​​​​രി​​​​പാ​​​​ടി ന​​​​ട​​​​ന്ന ദി​​​​വ​​​​സ​​​​മാ​​​​യി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ല്‍, അ​​​​ന്നേ​​​ദി​​​​വ​​​​സം അ​​​​ധി​​​​കൃ​​​​ത​​​​ര്‍ പ​​​​രി​​​​ശോ​​​​ധ​​​​ന ന​​​​ട​​​​ത്തി​​​​യ​​​​തു​​​​മി​​​​ല്ല. ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ല്‍ വീ​​​​ഴ്ച സം​​​​ഭ​​​​വി​​​​ച്ചി​​​​ട്ടു​​​​ണ്ടെ​​​​ങ്കി​​​​ല്‍ ശ​​​​ക്ത​​​​മാ​​​​യ ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്കാ​​​​നാ​​​​ണു കോ​​​ർ​​​പ​​​റേ​​​ഷ​​​ന്‍റെ തീ​​​​രു​​​​മാ​​​​നം.

സം​​​​ഘാ​​​​ട​​​​ക​​​​ര്‍​ക്കു ല​​​ഭി​​​ച്ച​​​ത് ആ​​​​റു​ കോ​​​​ടി​ രൂ​​​പ!

കൊ​​​​ച്ചി: ഗി​​​​ന്ന​​​​സ് നൃ​​​​ത്തപ​​​​രി​​​​പാ​​​​ടി​​​​യി​​​​ല്‍നി​​​​ന്നു സം​​​​ഘാ​​​​ട​​​​ക​​​​ര്‍​ക്കു ല​​​ഭി​​​ച്ച​​​ത് ആ​​​​റു​ കോ​​​​ടി​ രൂ​​​പ. 11,600 പേ​​​​രാ​​​​ണ് നൃ​​​​ത്ത പ​​​​രി​​​​പാ​​​​ടി​​​​യി​​​​ല്‍ പ​​​​ങ്കെ​​​​ടു​​​​ത്ത​​​​ത്. ര​​​​ജി​​​​സ്‌​​​​ട്രേ​​​​ഷ​​​​ന്‍ ഇ​​​​ന​​​​ത്തി​​​​ല്‍ മാ​​​​ത്രം സം​​​​ഘാ​​​​ട​​​​ക​​​​ര്‍​ക്ക് 4.60 കോ​​​​ടി രൂ​​​​പ ല​​​​ഭി​​​​ച്ചു. വ​​​​സ്ത്ര​​​​ത്തി​​​​ല്‍​നി​​​​ന്നു​​​​ള്ള ലാ​​​​ഭം 1.4 കോ​​​​ടി രൂ​​​​പ​​​​യാ​​​​ണ്. ഇ​​​​തു ര​​​​ണ്ടും ചേ​​​​ര്‍​ത്താ​​​​ല്‍ ആ​​​​റു​ കോ​​​​ടി​​​​യു​​​​ടെ വ​​​​രു​​​​മാ​​​​ന​​​​മാ​​​​ണ് സം​​​​ഘാ​​​​ട​​​​ക​​​​രു​​​​ടെ പോ​​​​ക്ക​​​​റ്റി​​​​ലാ​​​​യ​​​​ത്.

ഇ​​​​തി​​​​നു​​​ പു​​​​റ​​​​മെ​​​​യാ​​​​ണ് പ​​​​രി​​​​പാ​​​​ടി കാ​​​​ണാ​​​​ന്‍ സ്റ്റേ​​​​ഡി​​​​യ​​​​ത്തി​​​​ല്‍ പ്ര​​​​വേ​​​​ശി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള ടി​​​​ക്ക​​​​റ്റു​​​​ക​​​​ളു​​​​ടെ വി​​​​ല്പ​​​​ന​​​​യി​​​​ല്‍ ല​​​ഭി​​​ച്ച തു​​​​ക. ഓ​​​​ണ്‍​ലൈ​​​​ന്‍ വ​​​​ഴി എ​​​​ത്ര​​​​ത്തോ​​​​ളം ടി​​​​ക്ക​​​​റ്റു​​​​ക​​​​ള്‍ വി​​​​റ്റു​​​വെ​​​​ന്ന​​​​തി​​​​ന്‍റെ ക​​​​ണ​​​​ക്ക് ഇ​​​​നി​​​​യും ല​​​​ഭ്യ​​​​മ​​​​ല്ല. നൃ​​​​ത്തം ചെ​​​​യ്യാ​​​​നെ​​​​ത്തി​​​​യ കു​​​​ട്ടി​​​​ക​​​​ളു​​​​ടെ മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ള്‍ വ​​​​രെ ടി​​​​ക്ക​​​​റ്റു​​​​ക​​​​ള്‍ വാ​​​​ങ്ങി​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്ന് പ​​​​റ​​​​യു​​​​ന്നു. സ്റ്റേ​​​​ഡി​​​​യ​​​​ത്തി​​​​ലേ​​​​ക്ക് കു​​​​ട്ടി​​​​ക​​​​ളെ എ​​​​ത്തി​​​​ക്കാ​​​​ന്‍ ഓ​​​​രോ​​​​രു​​​​ത്ത​​​​രി​​​​ല്‍നി​​​​ന്നും ഈ​​​​ടാ​​​​ക്കി​​​​യ​​​​ത് 250 രൂ​​​​പ വീ​​​​ത​​​​മാ​​​​ണ്. ഇ​​​​വ​​​​ര്‍​ക്കൊ​​​​പ്പം മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ളോ മ​​​​റ്റോ വാ​​​​ഹ​​​​ന​​​​ത്തി​​​​ല്‍ ഉ​​​​ണ്ടെ​​​​ങ്കി​​​​ല്‍ അ​​​​വ​​​​ര്‍​ക്ക് 350 രൂ​​​​പ വീ​​​​ത​​​​വും ഈ​​​​ടാ​​​​ക്കി​​​​യി​​​​രു​​​​ന്നു.


ഒ​​​​മ്പ​​​​തു ല​​​​ക്ഷം രൂ​​​​പ​​​​യാ​​​​ണ് സ്റ്റേ​​​​ഡി​​​​യ​​​​ത്തി​​​​ന്‍റെ വാ​​​​ട​​​​ക. ജി​​​​എ​​​​സ്ടി 1.62 ല​​​​ക്ഷ​​​​വും കൂ​​​​ടി ചേ​​​​ര്‍​ത്താ​​​​ല്‍ ആ​​​​കെ വാ​​​​ട​​​​ക 10.62 ല​​​​ക്ഷം രൂ​​​​പ വ​​​​രും. ഡി​​​​പ്പോ​​​​സി​​​​റ്റാ​​​​യി അ​​​​ഞ്ചു ല​​​​ക്ഷം രൂ​​​​പ​​​​യും ന​​​​ല്‍​കി​​​​യി​​​​ട്ടു​​​​ണ്ട്.

മൃ​​​​ദം​​​​ഗ വി​​​​ഷ​​​​ന്‍ ക​​​​മ്പ​​​​നി ഓ​​​​സ്‌​​​​ക​​​​ര്‍ ഇ​​​​വ​​​​ന്‍റ് മാ​​​​നേ​​​​ജ്‌​​​​മെ​​​​ന്‍റി​​​​ന് പ​​​​രി​​​​പാ​​​​ടി സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കാ​​​​നാ​​​​യി തു​​​​ക ന​​​​ല്‍​കി​​​​യി​​​​ട്ടു​​​​മു​​​​ണ്ട്. ഇ​​​​തെ​​​​ല്ലാം കു​​​​റ​​​​ച്ചു ക​​​​ഴി​​​​ഞ്ഞാ​​​​ലും കോ​​​​ടി​​​​ക​​​​ളു​​​​ടെ ലാ​​​​ഭ​​​​മാ​​​​ണു മൃ​​​​ദം​​​​ഗ വി​​​​ഷ​​​​ന്‍ കൈ​​​​ക്ക​​​​ലാ​​​​ക്കി​​​​യ​​​​ത്.

പ​​​​രി​​​​പാ​​​​ടി​​​​യി​​​​ലെ പ​​​​ണ​​​​പ്പി​​​​രി​​​​വി​​​​ല്‍ സം​​​​ഘാ​​​​ട​​​​ക​​​​ര്‍​ക്കെ​​​​തി​​​​രേ പാ​​​​ലാ​​​​രി​​​​വ​​​​ട്ടം പോ​​​​ലീ​​​​സ് കേ​​​​സെ​​​​ടു​​​​ത്തു. പ​​​​രി​​​​പാ​​​​ടി​​​​യു​​​​ടെ സം​​​​ഘാ​​​​ട​​​​ക​​​​രാ​​​​യ മൃ​​​​ദം​​​​ഗ​ വി​​​​ഷ​​​​ന്‍ ഉ​​​​ട​​​​മ എം. ​​​​നി​​​​ഗോ​​​​ഷ് കു​​​​മാ​​​​ർ, ഇ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ ഭാ​​​​ര്യ, സി​​​​ഇ​​​​ഒ ഷ​​​​മീ​​​​ര്‍ അ​​​​ബ്‌​​​ദു​​​​ള്‍ റ​​​​ഹീം, അ​​​​മേ​​​​രി​​​​ക്ക​​​​ന്‍ മ​​​​ല​​​​യാ​​​​ളി പൂ​​​​ര്‍​ണി​​​​മ എ​​​​ന്നി​​​​വ​​​​ര്‍​ക്കെ​​​​തി​​​​രേ​​​​യാ​​​​ണു കേ​​​​സെ​​​​ടു​​​​ത്തി​​​​രി​​​​ക്കു​​​​ന്ന​​​​ത്. എറ​​​​ണാ​​​​കു​​​​ളം അ​​​​സി​​​​സ്റ്റ​​​​ന്‍റ് ക​​​​മ്മീ​​​​ഷ​​​​ണ​​​​ര്‍ മു​​​​മ്പാ​​​​കെ എ​​​​റ​​​​ണാ​​​​കു​​​​ളം സ്വ​​​​ദേ​​​​ശി​​​​യാ​​​​യ ര​​​​ക്ഷി​​​​താ​​​​വ് ബി​​​​ജി ഹി​​​​ലാ​​​​ല്‍ പ​​​​രാ​​​​തി ന​​​​ല്‍​കി​​​​യി​​​​രു​​​​ന്നു.

സം​ഘാ​ട​ക​ര്‍​ക്ക് കോ​ര്‍​പ​റേ​ഷ​ന്‍റെ നോ​ട്ടീ​സ്

കൊ​​​​ച്ചി: നൃ​​​​ത്ത​​​​പ​​​​രി​​​​പാ​​​​ടി​​​​ക്കാ​​​​യി അ​​​​നു​​​​മ​​​​തി​​​​യി​​​​ല്ലാ​​​​തെ സ്റ്റേ​​​​ജ് കെ​​​​ട്ടി​​​​യ​​​​തി​​​​ന്‍റെ കാ​​​​ര​​​​ണം കാ​​​​ണി​​​​ക്കാ​​​​നും ഷോ​​​​യു​​​​ടെ ടി​​​​ക്ക​​​​റ്റ് വി​​​​ല്പ​​​​ന സം​​​​ബ​​​​ന്ധി​​​​ച്ച വി​​​​ശ​​​​ദാം​​​​ശ​​​​ങ്ങ​​​​ള്‍ ഹാ​​​​ജ​​​​രാ​​​​ക്കാ​​​​നും നി​​​​ര്‍​ദേ​​​​ശി​​​​ച്ച് സം​​​​ഘാ​​​​ട​​​​ക​​​​രാ​​​​യ മൃ​​​​ദം​​​​ഗ വി​​​​ഷ​​​​ന് കൊ​​​​ച്ചി കോ​​​​ര്‍​പ​​​​റേ​​​​ഷ​​​​ൻ നോ​​​​ട്ടീ​​​​സ് ന​​​ൽ​​​കി.

ക​​​​ലൂ​​​​ര്‍ സ്റ്റേ​​​​ഡി​​​​യ​​​​ത്തി​​​​ല്‍ ന​​​​ട​​​​ന്ന നൃ​​​​ത്ത​​​പ​​​​രി​​​​പാ​​​​ടി​​​​ക്ക് സാ​​​​ധാ​​​​ര​​​​ണ​​​​ഗ​​​​തി​​​​യി​​​​ല്‍ കോ​​​​ര്‍​പ​​​​റേ​​​​ഷ​​​​ന്‍റെ പി​​​​പി​​​​ആ​​​​ര്‍ ലൈ​​​​സ​​​​ന്‍​സ് നി​​​​ര്‍​ബ​​​​ന്ധ​​​​മാ​​​​ണ്. പി​​​​പി​​​​ആ​​​​ര്‍ ലൈ​​​​സ​​​​ന്‍​സ് എ​​​​ടു​​​​ക്കാ​​​​തെ ഗാ​​​​ല​​​​റി​​​​യി​​​​ല്‍ സ്റ്റേ​​​​ജ് നി​​​​ര്‍​മി​​​​ച്ചു പ​​​​രി​​​​പാ​​​​ടി ന​​​​ട​​​​ത്തി​​​​യ​​​​തി​​​​ന്‍റെ കാ​​​​ര​​​​ണം വി​​​​ശ​​​​ദീ​​​​ക​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​ണ് റ​​​​വ​​​​ന്യു വി​​​​ഭാ​​​​ഗം ന​​​​ല്‍​കി​​​​യ നോ​​​​ട്ടീ​​​​സി​​​​ല്‍ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​​രി​​​​ക്കു​​​​ന്ന​​​​ത്. വി​​​​നോ​​​​ദനി​​​​കു​​​​തി വെ​​​​ട്ടി​​​​ച്ച​​​​തി​​​​നാ​​​​ണു ര​​​​ണ്ടാ​​​​മ​​​​ത്തെ നോ​​​​ട്ടീ​​​​സ്.

പ​​​​രി​​​​പാ​​​​ടി കാ​​​​ണാ​​​​ന്‍ എ​​​​ത്തി​​​​യ​​​​വ​​​​ര്‍​ക്കു പ​​​​ണം വാ​​​​ങ്ങി വി​​​​റ്റ ടി​​​​ക്ക​​​​റ്റു​​​​ക​​​​ളു​​​​ടെ എ​​​​ണ്ണം, ടി​​​​ക്ക​​​​റ്റു​​​​ക​​​​ളു​​​​ടെ നി​​​​ര​​​​ക്ക്, ല​​​​ഭി​​​​ച്ച പ​​​​ണം എ​​​​ത്ര തു​​​​ട​​​​ങ്ങി​​​​യ വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍ ഹാ​​​​ജ​​​​രാ​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​ണു ര​​​​ണ്ടാ​​​​മ​​​​ത്തെ നോ​​​​ട്ടീ​​​​സി​​​​ല്‍ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​​രി​​​​ക്കു​​​​ന്ന​​​​ത്. നോ​​​​ട്ടീ​​​​സ് ല​​​​ഭി​​​​ച്ച് മൂ​​​​ന്നു ദി​​​​വ​​​​സ​​​​ത്തി​​​​ന​​​​കം മ​​​​റു​​​​പ​​​​ടി ന​​​​ല്‍​കാ​​​​നാ​​​​ണു നി​​​​ര്‍​ദേ​​​​ശം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.