“സാ​​ബു​​വി​​ന് മാ​​ന​​സി​​ക പ്ര​​ശ്നമുണ്ടാ​​യി​​രു​​ന്നോ എ​​ന്നു പ​​രി​​ശോ​​ധി​​ക്ക​​ണം’’ ​; ജീവനൊടുക്കിയ നിക്ഷേപകനെ അധിക്ഷേപിച്ച് എം.എം. മണി
“സാ​​ബു​​വി​​ന് മാ​​ന​​സി​​ക പ്ര​​ശ്നമുണ്ടാ​​യി​​രു​​ന്നോ എ​​ന്നു പ​​രി​​ശോ​​ധി​​ക്ക​​ണം’’ ​; ജീവനൊടുക്കിയ നിക്ഷേപകനെ അധിക്ഷേപിച്ച് എം.എം. മണി
Wednesday, January 1, 2025 2:19 AM IST
തൊ​​ടു​​പു​​ഴ: ക​​ട്ട​​പ്പ​​ന റൂ​​റ​​ൽ ഡെ​​വ​​ല​​പ്മെ​​ന്‍റ് കോ-​​ഓ​​പ്പ​​റേ​​റ്റീ​​വ് സൊ​​സൈ​​റ്റി​​യി​​ൽ​നി​​ന്നു നി​​ക്ഷേ​​പ​ത്തു​ക തി​​രി​​കെ ല​​ഭി​​ക്കാ​​ത്ത​​തി​​നെ​​ത്തു​​ട​​ർ​​ന്ന് ആ​​ത്മ​​ഹ​​ത്യ ചെ​​യ്ത ക​​ട്ട​​പ്പ​​ന സ്വ​​ദേ​​ശി സാ​​ബു മു​​ള​​ങ്ങാ​​ശേ​​രി​​ലി​​നെ അ​​വ​​ഹേ​​ളി​​ച്ച് എം.​​എം.​​ മ​​ണി എം​​എ​​ൽ​​എ.

സാ​​ബു​​വി​​ന് മാ​​ന​​സി​​കപ്ര​​ശ്നം ഉ​​ണ്ടാ​​യി​​രു​​ന്നോ എ​​ന്നു പ​​രി​​ശോ​​ധി​​ക്ക​​ണ​​മെ​​ന്നാ​​യി​​രു​​ന്നു തി​​ങ്ക​​ളാ​​ഴ്ച വൈ​​കു​​ന്നേ​​രം ക​​ട്ട​​പ്പ​​ന​​യി​​ൽ ന​​ട​​ത്തി​​യ യോ​​ഗ​​ത്തി​​ൽ മണി പ​​റ​​ഞ്ഞ​​ത്. പാ​​ർ​​ട്ടി ജി​​ല്ലാ സെ​​ക്ര​​ട്ട​​റി സി.​​വി. വ​​ർ​​ഗീ​​സും വി.​​ആ​​ർ.​​സ​​ജി​​യും വേ​​ദി​​യി​​ലു​​ള്ള​​പ്പോ​​ഴാ​​യി​​രു​​ന്നു വി​​വാ​​ദ പ്ര​​സ്താ​​വ​​ന.

“സാ​​ബു​​വി​​നെ ഫോ​​ണി​​ൽ ഭീ​​ഷ​​ണി​​പ്പെ​​ടു​​ത്തി​​യ വി.​​ആ​​ർ.​​സ​​ജി​​യും പാ​​ർ​​ട്ടി​​യും പ്ര​​ശ്ന​​ത്തി​​ൽ ഉ​​ത്ത​​ര​​വാ​​ദി​​ക​​ള​​ല്ല. അ​​തു പ​​റ​​ഞ്ഞ് പാ​​ർ​​ട്ടി​​യെ വി​​ര​​ട്ടേ​​ണ്ട. സാ​​ബു​​വി​​ന്‍റെ കു​​ടും​​ബ​​ത്തോ​​ടു സ​​ഹാ​​നു​​ഭൂ​​തി മാ​​ത്ര​​മാ​​ണു​​ള്ള​​ത് ''- മ​​ണി​ പ​റ​ഞ്ഞു.

മ​​ണി​​യു​​ടെ വി​​വാ​​ദ​​പ്ര​​സ്താ​​വ​​ന​​യ്ക്കെ​​തി​​രേ കോ​​ണ്‍​ഗ്ര​​സ് ജി​​ല്ലാ ക​​മ്മി​​റ്റി​​യും യൂ​​ത്ത് കോ​​ണ്‍​ഗ്ര​​സും രം​​ഗ​​ത്തെ​​ത്തി. മ​​ണി​​യു​​ടെ നാ​​വി​​ന് സി​​പി​​എം കൂ​​ച്ചു​​വി​​ല​​ങ്ങി​​ട​​ണ​​മെ​​ന്ന് ഡീ​​ൻ കു​​ര്യാ​​ക്കോ​​സ് എം​​പി​ പ​​റ​​ഞ്ഞു. പ്ര​​സ്താ​​വ​​ന​​യ്ക്കെ​​തി​​രേ സി​​പി​​ഐ സം​​സ്ഥാ​​ന കൗ​​ണ്‍​സി​​ലം​​ഗം കെ.​​കെ.​​ ശി​​വ​​രാ​​മ​​നും രം​​ഗ​​ത്തെ​​ത്തി​​യ​​തോ​​ടെ സി​​പി​​എം പ്ര​​തി​​രോ​​ധ​​ത്തി​​ലാ​​യി​​രി​​ക്കു​​ക​​യാ​​ണ്.


അ​തേ​സ​മ​യം, ആ​​ത്മ​​ഹ​​ത്യ ചെ​​യ്ത സാ​​ബു​​വി​​ന് മാ​​ന​​സി​​കാ​​രോ​​ഗ്യ പ്ര​​ശ്നം ഉ​​ണ്ടെ​​ന്ന് താ​​ൻ പ​​റ​​ഞ്ഞി​​ട്ടി​​ല്ലെ​ന്നും എ​​ന്തെ​​ങ്കി​​ലും പ്ര​​ശ്ന​​ങ്ങ​​ൾ അ​​ല​​ട്ടി​​യി​​രു​​ന്നോ എ​​ന്നു പ​​രി​​ശോ​​ധി​​ക്ക​​ണ​​മെ​​ന്നാ​​ണ് താ​​ൻ ഉ​​ദ്ദേ​​ശി​​ച്ച​​തെ​​ന്നും മ​ണി പി​ന്നീ​ട് ന്യായീകരിച്ചു.

ക​​ട്ട​​പ്പ​​ന സം​​ഭ​​വ​​ത്തി​​ൽ സി​​പി​​എം മു​​ൻ ഏ​​രി​​യാ സെ​​ക്ര​​ട്ട​​റി​​യും സൊ​​സൈ​​റ്റി മു​​ൻ പ്ര​​സി​​ഡ​​ന്‍റു​​മാ​​യ വി.​​ആ​​ർ.​​സ​​ജി​​ക്ക് തെ​​റ്റു​​പ​​റ്റിയത് ശ്ര​​ദ്ധ​​യി​​ൽ​​പ്പെ​​ട്ടി​​ല്ലെന്നും ആ​​ർ​​ക്കെ​​ങ്കി​​ലും പ​​രാ​​തി​​യു​​ണ്ടെ​​ങ്കി​​ൽ പാ​​ർ​​ട്ടി​​യി​​ൽ ഉ​​ന്ന​​യി​​ക്ക​​ണമെന്നും- മ​ണി പ​റ​ഞ്ഞു.

ഇ​​തി​​നി​​ടെ സാ​​ബു​​വി​​ന്‍റെ നി​​ക്ഷേ​​പ​ത്തു​​ക മു​​ഴു​​വ​​ൻ സൊ​​സൈ​​റ്റി​​യി​​ൽ​നി​​ന്നു മ​​ട​​ക്കി ന​​ൽ​​കി. നി​​ക്ഷേ​​പ​ത്തു​​ക​​യും പ​​ലി​​ശ​​യു​​മ​​ട​​ക്കം 14,59,944 രൂ​​പ​​യാ​​ണ് കു​​ടും​​ബ​​ത്തി​​നു കൈ​​മാ​​റി​​യ​​ത്. സൊ​​സൈ​​റ്റി ബോ​​ർ​​ഡ് മെം​​ബ​​ർ കെ.​​എം. ച​​ന്ദ്ര​​ൻ, സെ​​ക്ര​​ട്ട​​റി​​യു​​ടെ താ​​ത്കാ​​ലി​​ക ചു​​മ​​ത​​ല​​യു​​ള്ള സ​​ന്ധ്യ എ​​ന്നി​​വ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ വീ​​ട്ടി​​ലെ​​ത്തി​​യാ​​ണ് തു​​ക കൈ​​മാ​​റി​​യ​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.