സംസ്ഥാനത്ത് സ്‌​കി​ൻ ബാ​ങ്ക് ഒ​രു മാ​സ​ത്തി​ന​കം: വീ​ണാ ജോ​ർ​ജ്
സംസ്ഥാനത്ത് സ്‌​കി​ൻ ബാ​ങ്ക്  ഒ​രു മാ​സ​ത്തി​ന​കം: വീ​ണാ ജോ​ർ​ജ്
Thursday, January 2, 2025 1:32 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​ത്തി​​​ൽ ആ​​​ദ്യ​​​മാ​​​യി തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ൽ സ്‌​​​കി​​​ൻ ബാ​​​ങ്ക് ഒ​​​രു മാ​​​സ​​​ത്തി​​​ന​​​കം ആ​​​രം​​​ഭി​​​ക്കു​​​മെ​​​ന്ന് ആ​​​രോ​​​ഗ്യ മ​​​ന്ത്രി വീ​​​ണാ ജോ​​​ർ​​​ജ്.

സ്‌​​​കി​​​ൻ ബാ​​​ങ്കി​​​നാ​​​വ​​​ശ്യ​​​മാ​​​യ സ​​​ജ്ജീ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ അ​​​ന്തി​​​മ​​​ഘ​​​ട്ട​​​ത്തി​​​ലാ​​​ണ്. അ​​​വ​​​യ​​​വ​​​ദാ​​​ന പ്ര​​​ക്രി​​​യ​​​യി​​​ലൂ​​​ടെ ത്വ​​​ക്ക് ല​​​ഭ്യ​​​മാ​​​ക്കാ​​​നാ​​​യി കെ ​​​സോ​​​ട്ടോ​​​യു​​​ടെ അ​​​നു​​​മ​​​തി ആ​​​വ​​​ശ്യ​​​മാ​​​ണ്. കെ ​​​സോ​​​ട്ടോ​​​യു​​​ടെ അ​​​നു​​​മ​​​തി ഉ​​​ട​​​ൻ ല​​​ഭ്യ​​​മാ​​​ക്കി മ​​​റ്റ് ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ൾ പാ​​​ലി​​​ച്ച് ഒ​​​രു മാ​​​സ​​​ത്തി​​​ന​​​കം ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ്യും.

കോ​​​ട്ട​​​യം മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ൽ കൂ​​​ടി സ്‌​​​കി​​​ൻ ബാ​​​ങ്ക് സ്ഥാ​​​പി​​​ക്കാ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ പു​​​രോ​​​ഗ​​​മി​​​ക്കു​​​ന്നു. സ്‌​​​കി​​​ൻ ബാ​​​ങ്ക് സ്ഥാ​​​പി​​​ക്കാ​​​നു​​​ള്ള സ്റ്റാ​​​ന്‍റേ​​​ർ​​​ഡ് ഗൈ​​​ഡ്‌​​​ലൈ​​​ൻ രൂ​​​പീ​​​ക​​​രി​​​ക്കാ​​​നും മ​​​ന്ത്രി നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി. ബേ​​​ൺ​​​സ് യൂ​​​ണി​​​റ്റു​​​ക​​​ളെ ശ​​​ക്തി​​​പ്പെ​​​ടു​​​ത്താ​​​നാ​​​യി ചേ​​​ർ​​​ന്ന ഉ​​​ന്ന​​​ത​​​ത​​​ല യോ​​​ഗ​​​ത്തി​​​ൽ സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മ​​​ന്ത്രി.

ശ​​​രീ​​​ര​​​ത്തി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ അ​​​വ​​​യ​​​വ​​​മാ​​​യ ത്വ​​​ക്ക് ശേ​​​ഖ​​​രി​​​ച്ച് പ്രി​​​സ​​​ർ​​​വ് ചെ​​​യ്തുവ​​​ച്ച് ആ​​​വ​​​ശ്യ​​​മു​​​ള്ള രോ​​​ഗി​​​ക​​​ൾ​​​ക്ക് നൂ​​​ത​​​ന സാ​​​ങ്കേ​​​തി​​​കവി​​​ദ്യ​​​യു​​​ടെ സ​​​ഹാ​​​യ​​​ത്തോ​​​ടെ വ​​​ച്ചു​​​പി​​​ടി​​​പ്പി​​​ക്കു​​​ക​​​യാ​​​ണ് സ്‌​​​കി​​​ൻ ബാ​​​ങ്കി​​​ലൂ​​​ടെ ചെ​​​യ്യു​​​ന്ന​​​ത്.


അ​​​പ​​​ക​​​ട​​​ങ്ങ​​​ളാ​​​ലും പൊ​​​ള്ള​​​ലേ​​​റ്റും ത്വ​​​ക്കി​​​ന് കേ​​​ടു​​​പാ​​​ട് സം​​​ഭ​​​വി​​​ച്ച​​​വ​​​ർ​​​ക്ക് പ​​​ക​​​രം ത്വ​​​ക്ക് വ​​​ച്ചുപി​​​ടി​​​പ്പി​​​ച്ചാ​​​ൽ അ​​​ണു​​​ബാ​​​ധ​​​യു​​​ണ്ടാ​​​കാ​​​തെ ഒ​​​രു​​​പാ​​​ട് പേ​​​രു​​​ടെ ജീ​​​വ​​​ൻ ര​​​ക്ഷി​​​ക്കാ​​​നാ​​​കും. കൂ​​​ടാ​​​തെ രോ​​​ഗി​​​യെ വൈ​​​രൂ​​​പ്യ​​​ത്തി​​​ൽനി​​​ന്നും ര​​​ക്ഷി​​​ക്കാ​​​നു​​​മാ​​​കും. മ​​​റ്റ് അ​​​വ​​​യ​​​വ​​​ങ്ങ​​​ൾ പോ​​​ലെ ത്വ​​​ക്ക് ദാ​​​നം ചെ​​​യ്യാ​​​നു​​​ള്ള അ​​​വ​​​ബോ​​​ധം ശ​​​ക്ത​​​മാ​​​ക്ക​​​ണ​​മെ​​ന്നും മ​​ന്ത്രി പ​​റ​​ഞ്ഞു.

ആ​​​രോ​​​ഗ്യ വ​​​കു​​​പ്പ് അ​​​ഡീ​​​ഷ​​​ണ​​​ൽ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി, മെ​​​ഡി​​​ക്ക​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ് ഡ​​​യ​​​റ​​​ക്ട​​​ർ, ജോ​​​യി​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​ർ, വി​​​വി​​​ധ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജു​​​ക​​​ളി​​​ലെ പ്രി​​​ൻ​​​സി​​​പ്പ​​​ൽ​​​മാ​​​ർ, സൂ​​​പ്ര​​​ണ്ടു​​​മാ​​​ർ, ബേ​​​ൺ​​​സ് യൂ​​​ണി​​​റ്റ് നോ​​​ഡ​​​ൽ ഓ​​​ഫീ​​​സ​​​ർ​​​മാ​​​ർ എ​​​ന്നി​​​വ​​​ർ യോ​​​ഗ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.