ബ​സി​ൽ​നി​ന്നു തെ​റി​ച്ചു​വീ​ണ് വീ​ട്ട​മ്മ​ മരിച്ചു
ബ​സി​ൽ​നി​ന്നു തെ​റി​ച്ചു​വീ​ണ് വീ​ട്ട​മ്മ​ മരിച്ചു
Monday, December 30, 2024 3:16 AM IST
തി​​​​രു​​​​വി​​​​ല്വാ​​​​മ​​​​ല (​​​തൃ​​​ശൂ​​​ർ): തിരു​​​​വി​​​​ല്വാ​​​​മ​​​​ല ഹൈ​​​​സ്കൂ​​​​ൾ ഗ്രൗ​​​​ണ്ടി​​​​നു സ​​​​മീ​​​​പം സ്വ​​​​കാ​​​​ര്യ ബ​​​​സി​​​​ൽ​​​​നി​​​​ന്നു തെ​​​​റി​​​​ച്ചു​​​​വീ​​​​ണ് വീ​​​​ട്ട​​​​മ്മ മ​​​​രി​​​​ച്ചു. പ​​​​ഴ​​​​മ്പാ​​​​ല​​​​ക്കോ​​​​ട് കൂ​​​​ട്ടു​​​​പാ​​​​ത​​​​യ്ക്കു സ​​​​മീ​​​​പം ച​​​​ക്കി​​​​ങ്ക​​​​ൽ ഇ​​​​ന്ദി​​​​രാ​​​​ദേ​​​​വി​​​​യാ​​​​ണ് (65) മ​​​​രി​​​​ച്ച​​​​ത്.

ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ ആ​​​​റ​​​​ര​​​​യോ​​​​ടെ​​​​യാ​​​​ണു സം​​​​ഭ​​​​വം. കൊ​​​​ല്ല​​​​ങ്കോ​​​​ട് -കാ​​​​ടാ​​​​മ്പു​​​​ഴ റൂ​​​​ട്ടി​​​​ലോ​​​​ടു​​​​ന്ന മ​​​​ർ​​​​വ ബ​​​​സാ​​​​ണ് അ​​​​പ​​​​ക​​​​ട​​​​മു​​​​ണ്ടാ​​​​ക്കി​​​​യ​​​​ത്. മ​​​​ക​​​​നും കു​​​​ടും​​​​ബ​​​​വും ഒ​​​​ന്നി​​​​ച്ച് കാ​​​​ടാ​​​​മ്പു​​​​ഴ ക്ഷേ​​​​ത്ര​​​​ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​ന് പോ​​​​കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്ന ഇ​​​​വ​​​​ർ അ​​​​പ​​​​ക​​​​ടം​​​​ന​​​​ട​​​​ന്ന സ്ഥ​​​​ല​​​​ത്തി​​​​നു തൊ​​​​ട്ടു​​​​മു​​​​ന്പു​​​​ള്ള കൂ​​​​ട്ടു​​​​പാ​​​​ത സ്റ്റോ​​​​പ്പി​​​​ൽ​​​​നി​​​​ന്നാ​​​​ണു ബ​​​​സി​​​​ൽ ക​​​​യ​​​​റി​​​​യ​​​​ത്. ബ​​​​സി​​​​ൽ നി​​​​റ​​​​യെ യാ​​​​ത്ര​​​​ക്കാ​​​​രു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു.


റോ​​​​ഡി​​​​ൽ ച​​​​ത്തു​​​​കി​​​​ട​​​​ന്നി​​​​രു​​​​ന്ന പൂ​​​​ച്ച​​​​യെ വെ​​​​ട്ടി​​​​ച്ച് അ​​​​മി​​​​ത​​​​വേ​​​​ഗ​​​ത്തി​​​​ൽ വ​​​​ള​​​​വ് തി​​​​രി​​​​യു​​​​ന്ന​​​​തി​​​​നി​​​​ടെ ഇ​​​​ന്ദി​​​​രാ​​​​ദേ​​​​വി ബ​​​​സി​​​​ൽ​​​​നി​​​​ന്നു റോ​​​​ഡി​​​​ലേ​​​​ക്കു തെ​​​​റി​​​​ച്ചു​​​​വീ​​​​ഴു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ഉ​​​​ട​​​​നെ ഒ​​​​റ്റ​​​​പ്പാ​​​​ല​​​​ത്തെ സ്വ​​​​കാ​​​​ര്യ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ എ​​​​ത്തി​​​​ച്ചെ​​​​ങ്കി​​​​ലും ര​​​​ക്ഷി​​​​ക്കാ​​​​നാ​​​​യി​​​​ല്ല. ഭ​​​​ർ​​​​ത്താ​​​​വ്: പ​​​​രേ​​​​ത​​​​നാ​​​​യ സ​​​​ത്യ​​​​നാ​​​​രാ​​​​യ​​​​ണ​​​​ൻ. മ​​​​ക​​​​ൻ: സു​​​​ധീ​​​​പ്. മ​​​​രു​​​​മ​​​​ക​​​​ൾ: ആ​​​​തി​​​​ര.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.