എഎസ്ഐഎസ്‌സി സംസ്ഥാന കലോത്സവം മാന്നാനത്ത്
Friday, November 8, 2024 12:32 AM IST
മാ​ന്നാ​നം: അ​സോ​സി​യേ​ഷ​ൻ ഓ​ഫ് സ്കൂ​ൾ​സ് ഫോ​ർ ഇ​ന്ത്യ​ൻ സ്കൂ​ൾ സ​ർ​ട്ടി​ഫി​ക്ക​റ്റ് (എഎ​സ് ഐഎ​സ്‌സി) ​കേ​ര​ള റീ​ജ​ണ​ൽ സ്കൂ​ൾ ക​ലോ​ത്സ​വം - രം​ഗോ​ത്സ​വ് 2024 ഇ​ന്നും നാ​ളെ​യു​മാ​യി മാ​ന്നാ​നം കെ​ഇ ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ൽ ന​ട​ത്തും.

ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് എഎ​സ്ഐഎ​സ്‌സി ​റീ​ജ​ണ​ൽ പ്ര​സി​ഡ​ന്‍റ് റ​വ.​ഡോ. സി​ൽ​വി ആ​ന്‍റ​ണി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന സ​മ്മേ​ള​ന​ത്തി​ൽ അ​ഡ്വ. മോ​ൻ​സ് ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. ടെ​ലി​വി​ഷ​ൻ താ​ര​വും മ​നഃ​ശാ​സ്ത്ര​ജ്ഞ​യു​മാ​യ ഡോ. ​ജ​യ​ന്തി ഷാ​ജി മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും.


കെ​ഇ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ലും എഎ​സ്ഐഎ​സ്‌സി ​കേ​ര​ള റീ​ജി​ൺ സെ​ക്ര​ട്ട​റി​യു​മാ​യ ഫാ. ​ജ​യിം​സ് മു​ല്ല​ശേ​രി, അ​തി​ര​മ്പു​ഴ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​സ് അ​മ്പ​ല​ക്കു​ളം, പി​ടി​എ പ്ര​സി​ഡന്‍റ് അ​ഡ്വ. ജ​യ്സ​ൺ ജോ​സ​ഫ്, ക​ൾ​ച്ച​റ​ൽ ഫെ​സ്റ്റ് കോ ​ഓ​ർ​ഡി​നേ​റ്റ​ർ ഫാ. ​ഷി​നോ ക​ള​പ്പു​ര​യ്ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.