റവ.ഡോ. ടി.ജെ. ജോഷ്വാ അന്തരിച്ചു
റവ.ഡോ. ടി.ജെ. ജോഷ്വാ അന്തരിച്ചു
Sunday, July 21, 2024 1:16 AM IST
കോ​ട്ട​യം: മ​ല​ങ്ക​ര ഓ​ര്‍ത്ത​ഡോ​ക്‌​സ് സു​റി​യാ​നി സ​ഭ​യു​ടെ സീ​നി​യ​ര്‍ വൈ​ദി​ക​നും എ​ഴു​ത്തു​കാ​ര​നും സെ​മി​നാ​രി അ​ധ്യാ​പ​ക​നു​മാ​യി​രു​ന്ന റ​വ.​ഡോ. ടി.​ജെ. ജോ​ഷ്വാ (96) അ​ന്ത​രി​ച്ചു.

സം​സ്‌​കാ​രം പി​ന്നീ​ട്. പ​ത്ത​നം​തി​ട്ട കോ​ന്നി തെ​ക്കി​നേ​ത്ത് ജോ​ണി​ന്‍റെ​യും റേ​ച്ച​ലി​ന്‍റെ​യും മ​ക​നാ​യി 1929 ഫെ​ബ്രു​വ​രി 13ന് ​ജ​ന​നം. കു​റി​ച്ചി മ​ന്ദി​രം ക​വ​ല​യ്ക്കു സ​മീ​പ​മു​ള്ള വീ​ട്ടി​ലാ​യി​രു​ന്നു താ​മ​സം. മ​ല​ങ്ക​ര ഓ​ര്‍ത്ത​ഡോ​ക്‌​സ് സ​ഭ ഗു​രു​ര​ത്‌​നം സ്ഥാ​നം ന​ല്‍കി ആ​ദ​രി​ച്ചി​ട്ടു​ണ്ട്.

1954 മു​ത​ല്‍ 2017 വ​രെ കോ​ട്ട​യം ഓ​ര്‍ത്ത​ഡോ​ക്‌​സ് തി​യോ​ള​ജി​ക്ക​ല്‍ സെ​മി​നാ​രി​യി​ല്‍ അ​ധ്യാ​പ​ക​ന്‍ ആ​യി​രു​ന്നു. കാ​തോ​ലി​ക്കാ ബാ​വ ഉ​ള്‍പ്പെ​ടെ​യു​ള്ള മെ​ത്രാ​പോ​ലീ​ത്താ​മാ​രു​ടെ​ ഗു​രു കൂ​ടി​യാ​ണ്. 64 വ​ര്‍ഷ​മാ​യി പ്ര​ഭാ​ഷ​ണ​ങ്ങ​ള്‍ ന​ട​ത്തിവ​ന്നി​രു​ന്നു. 65 പു​സ്ത​ക​ങ്ങ​ള്‍ ഇ​തി​നോ​ട​കം പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. കോ​ന്നി​യി​ലാ​യി​രു​ന്നു പ്രാ​ഥ​മി​ക വി​ദ്യാ​ഭ്യാ​സം.


തു​ട​ര്‍ന്ന് കോ​ട്ട​യം സി​എം​എ​സ് കോ​ള​ജി​ല്‍ ഇ​ന്‍റര്‍മീ​ഡി​യ​റ്റും ആ​ലു​വ യു​സി കോ​ള​ജി​ല്‍നി​ന്ന് ഇ​ക്ക​ണോ​മി​ക്സി​ല്‍ ബി​എ​യും ക​ര​സ്ഥ​മാ​ക്കി. കോ​ല്‍ക്ക​ത്ത ബി​ഷ​പ്‌​സ് കോ​ള​ജി​ല്‍നി​ന്ന് ബി​ഡിയും അ​മേ​രി​ക്ക​യി​ലെ യൂ​ണി​യ​ന്‍ തി​യോ​ള​ജി​ക്ക​ല്‍ സെ​മി​നാ​രി​യി​ല്‍നി​ന്ന് എ​സ്ടി​എം ബി​രു​ദവും നേടി.

ജ​റു​സ​ലേ​മി​ലെ എ​ക്യു​മെ​നി​ക്ക​ല്‍ ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ടി​ല്‍ ഗ​വേ​ഷ​ണ​പ​ഠ​ന​വും ന​ട​ത്തി​യി​ട്ടു​ണ്ട്. 1956 ലാ​ണ് വൈ​ദി​ക​നാ​യ​ത്. മൃ​ത​ദേ​ഹം മാ​ങ്ങാ​നം മ​ന്ദി​രം ആ​ശു​പ​ത്രി മോ​ര്‍ച്ച​റി​യി​ല്‍. ഭാ​ര്യ: പ​രേ​ത​യാ​യ ഡോ. ​മ​റി​യാ​മ്മ ജോ​ഷ്വാ. മ​ക്ക​ള്‍: ഡോ. ​റോ​യി, ഡോ. ​രേ​ണു(​ഗൈ​ന​ക്കോ​ള​ജി​സ്റ്റ്).

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.