ഗവര്‍ണറായി ആരിഫ് തുടരട്ടേയെന്ന് തിരുവഞ്ചൂര്‍
ഗവര്‍ണറായി ആരിഫ് തുടരട്ടേയെന്ന് തിരുവഞ്ചൂര്‍
Friday, September 6, 2024 12:45 AM IST
കോ​ട്ട​യം: സം​സ്ഥാ​ന ഗ​വ​ര്‍ണ​ര്‍ പ​ദ​വി​യി​ല്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍ അ​ഞ്ചു വ​ര്‍ഷം​ കൂ​ടെ തു​ട​ര​ട്ടേ​യെ​ന്ന് കോ​ണ്‍ഗ്ര​സ് നേ​താ​വും മു​ന്‍ ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യു​മാ​യ തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ എം​എ​ല്‍എ.

സൂ​ര്യ​കാ​ല​ടി മ​ന​യി​ല്‍ വി​നാ​യ​ക​ച​തു​ര്‍ഥി സ​മാ​രം​ഭ​സ​ഭ ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ല്‍ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ച​ട​ങ്ങി​ല്‍ ഉ​ദ്ഘാ​ട​ക​നാ​യ ഗ​വ​ര്‍ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍ വേ​ദി​യി​ലി​രിക്കേയാ​രു​ന്നു പ​രാ​മ​ര്‍ശം.

മ​ല​യാ​ള​ത്തി​ലു​ള്ള തി​രു​വ​ഞ്ചൂ​രി​ന്‍റെ പ്ര​സം​ഗ​ത്തെ ചി​രി​യോ​ടെ​യും കൈ​യ്യ​ടി​യോ​ടെ​യും ഗ​വ​ര്‍ണ​ര്‍ സ്വാ​ഗ​തം ചെ​യ്തു.


അ​ഞ്ചു വ​ര്‍ഷം പൂ​ര്‍ത്തി​യാ​ക്കു​ന്ന ഗ​വ​ര്‍ണ​ര്‍ക്ക് വീ​ണ്ടും സം​സ്ഥാ​ന​ത്തി​ന്‍റെ ത​ല​വ​ന്‍ എ​ന്ന നി​ല​യി​ല്‍ നി​ല്‍ക്കാ​നാ​വു​മെ​ന്ന് ഉ​റ​ച്ചു വി​ശ്വ​സി​ക്കു​ക​യാ​ണ് എ​ന്നാ​യി​രു​ന്നു തി​രു​വ​ഞ്ചൂ​രി​ന്‍റെ വാ​ക്കു​ക​ള്‍. പ​രാ​മ​ര്‍ശം വാ​ര്‍ത്ത​യാ​യ​തോ​ടെ പ്ര​തി​ക​ര​ണം തേ​ടി​യ മാ​ധ്യ​മ​ങ്ങ​ളോ​ട് തി​രു​വ​ഞ്ചൂ​ര്‍ നി​ല​പാ​ട് ആ​വ​ര്‍ത്തി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.