സബ്ജക്‌ട് മിനിമം ഈ വര്‍ഷം മുതല്‍: മന്ത്രി വി. ശിവന്‍കുട്ടി
സബ്ജക്‌ട് മിനിമം ഈ വര്‍ഷം മുതല്‍: മന്ത്രി വി. ശിവന്‍കുട്ടി
Friday, September 6, 2024 12:45 AM IST
കോ​ഴ​ഞ്ചേ​രി: സം​സ്ഥാ​ന​ത്ത് സ്‌​കൂ​ള്‍ വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് മി​ക​ച്ച അ​ക്കാ​ദ​മി​ക​നി​ല​വാ​രം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യി സ​ബ്ജ​ക്‌ട് മി​നി​മം ഈ ​വ​ര്‍ഷം​മു​ത​ല്‍ ന​ട​പ്പാ​ക്കു​മെ​ന്ന് മ​ന്ത്രി വി. ​ശി​വ​ന്‍കു​ട്ടി. കോ​ഴ​ഞ്ചേ​രി​യി​ൽ സം​സ്ഥാ​ന അ​ധ്യാ​പ​ക​ദി​നാ​ച​ര​ണ​ം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഈ ​വ​ര്‍ഷം എ​ട്ടാം ക്ലാ​സി​ലും 2025-26 അ​ക്കാ​ദ​മി​ക വ​ര്‍ഷം എ​ട്ട്, ഒ​ന്‍പ​ത് ക്ലാ​സു​ക​ളി​ലും 2026-27 അ​ക്കാ​ദ​മി​ക വ​ര്‍ഷം എ​ട്ട്, ഒ​ന്‍പ​ത്, 10 ക്ലാ​സു​ക​ളി​ലും സ​ബ്ജ​ക്‌ട് മി​നി​മം ന​ട​പ്പാ​ക്കും. മി​ക​ച്ച അ​ധ്യാ​പ​ക​ര്‍ക്കു​ള്ള അ​വാ​ര്‍ഡ് വി​ത​ര​ണം, പ്ര​ഫ. ജോ​സ​ഫ് മു​ണ്ട​ശേ​രി സ്മാ​ര​ക ക​ലാ​സാ​ഹി​ത്യ​വേ​ദി അ​വാ​ര്‍ഡ് വി​ത​ര​ണം, വി​ദ്യാ​രം​ഗം അ​ധ്യാ​പ​ക സാ​ഹി​ത്യ​മ​ത്സ​ര വി​ജ​യി​ക​ള്‍ക്കു​ള്ള സ​മ്മാ​ന​ദാ​നം എ​ന്നി​വ​യും അദ്ദേഹം നി​ര്‍വ​ഹി​ച്ചു.


മ​ന്ത്രി വീ​ണാ ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​മോ​ദ് നാ​രാ​യ​ണ്‍ എം​എ​ല്‍എ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് രാ​ജി പി. ​രാ​ജ​പ്പ​ന്‍, പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് പ്രി​ന്‍സി​പ്പ​ല്‍ സെ​ക്ര​ട്ട​റി റാ​ണി ജോ​ര്‍ജ്, ഡ​യ​റ​ക്‌ടര്‍ എ​സ്. ഷാ​ന​വാ​സ്, എ​സ്‌സി​ഇ​ആ​ർ​ടി​ഡി ഡ​യ​റ​ക്ട​ര്‍ ആ​ര്‍.കെ. ​ജ​യ​പ്ര​കാ​ശ്, സ​മ​ഗ്ര​ശി​ക്ഷാ കേ​ര​ളം സ്റ്റേ​റ്റ് പ്രോ​ജ​ക്‌ട് ഡ​യ​റ​ക്‌ടര്‍ എ.​ആ​ര്‍. സു​പ്രി​യ, കൈ​റ്റ് സി​ഇ​ഒ കെ. ​അ​ന്‍വ​ര്‍ സാ​ദ​ത്ത് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.