കം​ബോ​ഡി​യ​യി​ലെ കോ​ൾസെ​ന്‍റ​ർ വ​ഴി ത​ട്ടി​പ്പ്; നാ​ലു മ​ല​യാ​ളി​ക​ൾ അ​റ​സ്റ്റി​ൽ
കം​ബോ​ഡി​യ​യി​ലെ കോ​ൾസെ​ന്‍റ​ർ വ​ഴി  ത​ട്ടി​പ്പ്; നാ​ലു മ​ല​യാ​ളി​ക​ൾ അ​റ​സ്റ്റി​ൽ
Sunday, July 21, 2024 1:16 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​ൻ​​​സ്റ്റ​​​ഗ്രാ​​​മി​​​ലൂ​​​ടെ പ​​​രി​​​ച​​​യ​​​പ്പെ​​​ട്ടു സൗ​​​ഹൃ​​​ദം സ്ഥാ​​​പി​​​ച്ച​​​ശേ​​​ഷം ഓ​​​ഹ​​​രി വി​​​പ​​​ണി​​​യി​​​ൽ നി​​​ക്ഷേ​​​പം ന​​​ട​​​ത്താ​​​ൻ പ്രേ​​​രി​​​പ്പി​​​ച്ച് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സ്വ​​​ദേ​​​ശി​​​യി​​​ൽ നി​​​ന്ന് ര​​​ണ്ടു കോ​​​ടി രൂ​​​പ ത​​​ട്ടി​​​യെ​​​ടു​​​ത്ത കേ​​​സി​​​ൽ നാ​​​ലു മ​​​ല​​​യാ​​​ളി​​​ക​​​ൾ അ​​​റ​​​സ്റ്റി​​​ൽ.

കോ​​​ഴി​​​ക്കോ​​​ട് ന​​​ല്ല​​​ളം സ്വ​​​ദേ​​​ശി സാ​​​ദി​​​ക് (48), തൊ​​​ടു​​​പു​​​ഴ സ്വ​​​ദേ​​​ശി ഷെ​​​ഫീ​​​ക്ക് (37), കോ​​​ഴി​​​ക്കോ​​​ട് വ​​​ട​​​ക​​​ര ഇ​​​രി​​​ങ്ങ​​​ൽ സ്വ​​​ദേ​​​ശി സാ​​​ദി​​​ക്ക് (24), തൃ​​​ശൂ​​​ർ പൂ​​​ക്കോ​​​ട് സ്വ​​​ദേ​​​ശി ന​​​ന്ദു​​​കൃ​​​ഷ്ണ (21) എ​​​ന്നി​​​വ​​​രാ​​​ണ് അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സി​​​റ്റി പോ​​​ലീ​​​സി​​​ന്‍റെ പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ സം​​​ഘ​​​മാ​​​ണ് പ്ര​​​തി​​​ക​​​ളെ പി​​​ടി​​​കൂ​​​ടി​​​യ​​​ത്.

പ​​​രാ​​​തി​​​ക്കാ​​​ര​​​നെ ഇ​​​ൻ​​​സ്റ്റ​​​ഗ്രാ​​​മി​​​ലൂ​​​ടെ പ​​​രി​​​ച​​​യ​​​പ്പെ​​​ട്ട ശേ​​​ഷം ഓ​​​ഹ​​​രി​​​വി​​​പ​​​ണി​​​യി​​​ൽ ലാ​​​ഭം നേ​​​ടു​​​ന്ന​​​തി​​​ന് സ​​​ഹാ​​​യ​​​ക​​​ര​​​മാ​​​യ രീ​​​തി​​​യി​​​ൽ ഉ​​​പ​​​ദേ​​​ശം ന​​​ൽ​​​കി വി​​​ശ്വാ​​​സം ആ​​​ർ​​​ജി​​​ച്ചാ​​​ണ് ത​​​ട്ടി​​​പ്പ് ന​​​ട​​​ത്തി​​​യ​​​ത്. ഇ​​​തി​​​നാ​​​യി നി​​​ർ​​​മ്മി​​​ത ബു​​​ദ്ധി​​​യു​​​ടെ സ​​​ഹാ​​​യ​​​ത്തോ​​​ടെ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ആ​​​പ്ലി​​​ക്കേ​​​ഷ​​​നു​​​ക​​​ൾ ഫോ​​​ണി​​​ൽ ഇ​​​ൻ​​​സ്റ്റാ​​​ൾ ചെ​​​യ്യി​​​പ്പി​​​ച്ചു. തു​​​ട​​​ർ​​​ന്നാ​​​ണ് ക​​​ഴി​​​ഞ്ഞ​​​മാ​​​സം പ​​​രാ​​​തി​​​ക്കാ​​​ര​​​നി​​​ൽ നി​​​ന്ന് ര​​​ണ്ടു​​​കോ​​​ടി രൂ​​​പ ത​​​ട്ടി​​​യെ​​​ടു​​​ത്ത​​​ത്.


പ​​​രാ​​​തി​​​ക്കാ​​​ര​​​നും പ്ര​​​തി​​​ക​​​ളും ത​​​മ്മി​​​ലു​​​ള്ള വാ​​​ട്സാ​​​പ്പ് ചാ​​​റ്റു​​​ക​​​ൾ വി​​​ശ​​​ക​​​ല​​​നം ചെ​​​യ്ത് ന​​​ട​​​ത്തി​​​യ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ കു​​​റ്റ​​​കൃ​​​ത്യം ആ​​​സൂ​​​ത്ര​​​ണം ചെ​​​യ്തു ന​​​ട​​​പ്പാ​​​ക്കി​​​യ​​​ത് രാ​​​ജ്യ​​​ത്തി​​​നു പു​​​റ​​​ത്താ​​​ണെ​​​ന്നു ക​​​ണ്ടെ​​​ത്തി.

ഇ​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സി​​​റ്റി പോ​​​ലീ​​​സ് ഡ​​​പ്യൂ​​​ട്ടി ക​​​മ്മീ​​​ഷ​​​ണ​​​ർ നി​​​ധി​​​ൻ​​​രാ​​​ജി​​​ന്‍റെ മേ​​​ൽ​​​നോ​​​ട്ട​​​ത്തി​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സി​​​റ്റി സൈ​​​ബ​​​ർ ക്രൈം ​​​പോ​​​ലീ​​​സ് അ​​​സി​​​സ്റ്റ​​​ന്‍റ് ക​​​മ്മീ​​​ഷ​​​ണ​​​ർ സി.​​​എ​​​സ് ഹ​​​രി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ പ്ര​​​ത്യേ​​​ക​​​സം​​​ഘം അ​​​ന്വേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ച്ച​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.