പ്ലാ​സ്റ്റി​ക് കി​റ്റ് പ​രി​ശോ​ധ​ന​യു​ടെ പേ​രി​ൽ അ​ന്യാ​യ പി​ഴ​ശി​ക്ഷ​: കെ​എ​ച്ച്ആ​ര്‍​എ
പ്ലാ​സ്റ്റി​ക് കി​റ്റ് പ​രി​ശോ​ധ​ന​യു​ടെ പേ​രി​ൽ അ​ന്യാ​യ പി​ഴ​ശി​ക്ഷ​: കെ​എ​ച്ച്ആ​ര്‍​എ
Sunday, July 21, 2024 1:16 AM IST
കൊ​​​ച്ചി: നി​​​രോ​​​ധി​​​ത പ്ലാ​​​സ്റ്റി​​​ക് കി​​​റ്റു​​​ക​​​ള്‍ പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്ന​​​തി​​​ന്‍റെ പേ​​​രി​​​ല്‍ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ ഹോ​​​ട്ട​​​ലു​​​ട​​​മ​​​ക​​​ള്‍​ക്ക് അ​​​ന്യാ​​​യ പി​​​ഴ​​​ശി​​​ക്ഷ ന​​​ല്‍​കു​​​ക​​​യാ​​​ണെ​​​ന്ന് കേ​​​ര​​​ള ഹോ​​​ട്ട​​​ല്‍ ആ​​​ൻ​​​ഡ് റ​​​സ്റ്റോ​​​റ​​​ന്‍റ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍. നി​​​രോ​​​ധി​​​ത കി​​​റ്റു​​​ക​​​ള്‍ ഉ​​​പ​​​യോ​​​ഗി​​​ക്ക​​​രു​​​തെ​​​ന്ന് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ എ​​​ല്ലാ അം​​​ഗ​​​ങ്ങ​​​ള്‍​ക്കും നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി​​​യി​​​ട്ടു​​​ണ്ട്.

എ​​​ന്നാ​​​ല്‍ നി​​​രോ​​​ധി​​​ത കി​​​റ്റു​​​ക​​​ള്‍ വി​​​പ​​​ണി​​​യി​​​ല്‍ സു​​​ല​​​ഭ​​​മാ​​​ണ്. നി​​​രോ​​​ധി​​​ത കി​​​റ്റു​​​ക​​​ള്‍ നി​​​ര്‍​മി​​​ക്കു​​​ക​​​യും വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ക​​​യും ചെ​​​യ്യു​​​ന്ന സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ല്‍ പ​​​രി​​​ശോ​​​ധി​​​ക്കാ​​​തെ ഹോ​​​ട്ട​​​ലു​​​ക​​​ള​​​ട​​​ക്ക​​​മു​​​ള്ള വ്യാ​​​പാ​​​ര​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ല്‍ മാ​​​ത്രം പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തു​​​ന്ന​​​തി​​​ന് ന്യാ​​​യീ​​​ക​​​ര​​​ണ​​​മി​​​ല്ല.


അ​​​ന്യ​​​സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ല്‍​നി​​​ന്നു​​​മൊ​​​ക്കെ സം​​​സ്ഥാ​​​ന​​​ത്തേ​​​ക്ക് സു​​​ല​​​ഭ​​​മാ​​​യി നി​​​രോ​​​ധി​​​ത പ്ലാ​​​സ്റ്റി​​​ക് ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ള്‍ വ​​​രു​​​ന്നു​​​ണ്ട്. അ​​​വ അ​​​തി​​​ര്‍​ത്തി​​​യി​​​ൽത​​​ന്നെ പ​​​രി​​​ശോ​​​ധി​​​ച്ച് പി​​​ടി​​​ച്ചെ​​​ടു​​​ക്കാ​​​ന്‍ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍​ക്കാ​​​കും.

എ​​​ന്നാ​​​ൽ, വ്യാ​​​പാ​​​രി​​​ക​​​ളെ ദ്രോ​​​ഹി​​​ക്കു​​​ന്ന ന​​​ട​​​പ​​​ടി​​​ക​​​ളാ​​​ണ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ ചെ​​​യ്യു​​​ന്ന​​​തെ​​​ന്ന് പ്ര​​​സി​​​ഡ​​​ന്‍റ് ജി. ​​​ജ​​​യ​​​പാ​​​ലും ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി കെ.​​​പി. ബാ​​​ല​​​കൃ​​​ഷ്ണ പൊ​​​തു​​​വാ​​​ളും പ​​​റ​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.