പ്രതിക്ക് വധശിക്ഷതന്നെ നല്‍കണം: നിയമ വിദ്യാര്‍ഥിനിയുടെ അമ്മ
പ്രതിക്ക് വധശിക്ഷതന്നെ നല്‍കണം: നിയമ വിദ്യാര്‍ഥിനിയുടെ അമ്മ
Saturday, July 20, 2024 2:12 AM IST
കൊ​​​ച്ചി: പെ​​​രു​​​മ്പാ​​​വൂ​​​രി​​​ലെ നി​​​യ​​​മ​​​വി​​​ദ്യാ​​​ര്‍ഥി​​​നി​​​യെ ക്രൂ​​​ര​​​മാ​​​യി കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ കേ​​​സി​​​ലെ പ്ര​​​തി അ​​​മീ​​​റു​​​ള്‍ ഇ​​​സ്‌​​​ലാ​​​മി​​​ന്‍റെ വ​​​ധ​​​ശി​​​ക്ഷ സ്റ്റേ ​​​ചെ​​​യ്ത സു​​​പ്രീം​​​കോ​​​ട​​​തി ന​​​ട​​​പ​​​ടി അം​​​ഗീ​​​ക​​​രി​​​ക്കാ​​​നാ​​​കി​​​ല്ലെ​​​ന്ന് ഇ​​​ര​​​യു​​​ടെ അ​​​മ്മ.

“കൃ​​​ത്യ​​​മാ​​​യ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തി​​​യി​​​ട്ട​​​ല്ലേ പ്ര​​​തി​​​യെ പി​​​ടി​​​കൂ​​​ടി​​​യ​​​ത്. അ​​​തി​​​നാ​​​ല്‍ ഇ​​​നി പ​​​ഠ​​​നം ന​​​ട​​​ത്തു​​​ന്ന​​​ത് എ​​​ന്തി​​​നാ​​​ണ്. എ​​​ന്‍റെ മ​​​ക​​​ള്‍ക്ക് നീ​​​തി കി​​​ട്ട​​​ണം. അ​​​തി​​​ന് പ്ര​​​തി​​​ക്ക് വ​​​ധ​​​ശി​​​ക്ഷത​​​ന്നെ ന​​​ല്‍ക​​​ണം”- ​​​ഇ​​​ര​​​യു​​​ടെ അ​​​മ്മ പ​​​റ​​​ഞ്ഞു.


2016 ഏ​​​പ്രി​​​ല്‍ 28 നാ​​​ണ് നി​​​യ​​​മ​​​വി​​​ദ്യാ​​​ര്‍ഥി​​​നി ക്രൂ​​​ര​​​മാ​​​യി കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. ആ​​​ഴ്ച​​​ക​​​ള്‍ നീ​​​ണ്ട അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​നൊ​​​ടു​​​വി​​​ല്‍ 2016 ജൂ​​​ണ്‍ 16നാ​​​ണ് ആ​​​സാം സ്വ​​​ദേ​​​ശി​​​യാ​​​യ അ​​​മീ​​​റു​​​ള്‍ ഇ​​​സ്‌​​​ലാം പി​​​ടി​​​യി​​​ലാ​​​കു​​​ന്ന​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.