മു​ല്ല​പ്പെ​രി​യാ​ർ അണക്കെട്ട് ഉ​പസ​മി​തി സ​ന്ദ​ർ​ശി​ച്ചു
മു​ല്ല​പ്പെ​രി​യാ​ർ അണക്കെട്ട് ഉ​പസ​മി​തി സ​ന്ദ​ർ​ശി​ച്ചു
Saturday, July 20, 2024 2:12 AM IST
കു​​മ​​ളി: മു​​ല്ല​​പ്പെ​​രി​​യാ​​ർ അ​​ണ​​ക്കെ​​ട്ടി​​ൽ നാ​​ലം​​ഗ ഉ​​പ​​സ​​മി​​തി പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി. ര​​ണ്ട്, നാ​​ല്, ആ​​റ് സ്പി​​ൽ​​വേ ഷ​​ട്ട​​റു​​ക​​ളു​​ടെ പ്ര​​വ​​ർ​​ത്ത​​നം വി​​ല​​യി​​രു​​ത്തി. ബേ​​ബി ഡാ​​മും പ​​രി​​ശോ​​ധി​​ച്ചു.

പ്ര​​ധാ​​ന ഡാ​​മി​​ൽ ഗാ​​ല​​റി​​യി​​ലൂ​​ടെ പു​​റ​​ന്ത​​ള്ളു​​ന്ന സ്വീ​​പ്പേ​​ജ് വാ​​ട്ട​​റി​​ന്‍റെ അ​​ള​​ന്ന് മ​​ണി​​ക്കൂ​​റി​​ൽ 78 ലി​​റ്റ​​റാ​​ണെ​​ന്ന് സം​​ഘം തി​​ട്ട​​പ്പെ​​ടു​​ത്തി. ഇ​​ന്ന​​ലെ രാ​​വി​​ലെ ആ​​റി​​ന് അ​​ണ​​ക്കെ​​ട്ടി​​ലെ ജ​​ല​​നി​​ര​​പ്പ് 127.35 അ​​ടി​​യാ​​യി​​രു​​ന്നു.


അ​​ണ​​ക്കെ​​ട്ടി​​ലേ​​ക്കു​​ള്ള നീ​​രൊ​​ഴു​​ക്ക് സെ​​ക്ക​​ൻ​​ഡി​​ൽ 3,960 ഘ​​ന​​യ​​ടി​​യും ത​​മി​​ഴ്നാ​​ട്ടി​​ലേ​​ക്ക് ഒ​​ഴു​​ക്കു​​ന്ന വെ​​ള്ള​​ത്തി​​ന്‍റെ അ​​ള​​വ് സെ​​ക്ക​​ൻ​​ഡി​​ൽ 1,355 ഘ​​ന​​യ​​ടി​​യു​​മാ​​ണ്. ഇ​​ന്ന​​ലെ രാ​​വി​​ലെ വ​​രെ അ​​ണ​​ക്കെ​​ട്ട് പ്ര​​ദേ​​ശ​​ത്ത് 16.6 മി​​ല്ലിമീ​​റ്റ​​റും തേ​​ക്ക​​ടി​​യി​​ൽ 14.8 മി​​ല്ലിമീ​​റ്റ​​റു​​മാ​​ണ് മ​​ഴ ല​​ഭി​​ച്ച​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.