വെള്ളക്കെട്ടിൽ കുടുങ്ങി ചികിത്സ ലഭിച്ചില്ല; ഗൃഹനാഥൻ മരിച്ചു
വെള്ളക്കെട്ടിൽ കുടുങ്ങി  ചികിത്സ ലഭിച്ചില്ല;  ഗൃഹനാഥൻ മരിച്ചു
Saturday, July 20, 2024 2:12 AM IST
തി​രു​വ​ല്ല: അ​പ്പ​ർ​കു​ട്ട​നാ​ട്ടി​ലെ വെ​ള്ള​ക്കെ​ട്ടു കാ​ര​ണം യ​ഥാ​സ​മ​യം ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​നാ​കാ​തെ ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു. പെ​രി​ങ്ങ​ര ഗ​ണ​പ​തി​പു​രം ആ​ര്യ​ഭ​വ​നി​ൽ പ്ര​സ​ന്ന​കു​മാ​റാ​ണ് (69) മ​രി​ച്ച​ത്.

കാ​വും​ഭാ​ഗം-ചാ​ത്ത​ങ്ക​രി റോ​ഡി​ലെ ഗ​ണ​പ​തി​പു​രം ജം​ഗ്ഷ​നി​ൽ നി​ന്നും നെ​ടു​മ്പ്രം പ​ഞ്ചാ​യ​ത്തി​ലെ വൈ​ക്ക​ത്തി​ല്ല​ത്തേ​ക്ക് പോ​കു​ന്ന പ്ര​ധാ​ന റോ​ഡി​ൽ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലെ മ​ഴ​യേ തു​ട​ർ​ന്ന് വെ​ള്ളം ക​യ​റി​യി​രു​ന്നു.

ഗ​ണ​പ​തി​പു​രം പാ​ലം മു​ത​ൽ ഉ​ള്ള 500 മീ​റ്റ​റോ​ളം വ​രു​ന്ന വെ​ള്ള​ക്കെ​ട്ടു കാ​ര​ണം പ്ര​സ​ന്ന​കു​മാ​റി​നെ യ​ഥാ​സ​മ​യം ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. വ്യാ​ഴാ​ഴ്ച രാ​ത്രി പ​ത്ത​ര​യോ​ടെ നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട പ്ര​സ​ന്ന​കു​മാ​റി​നെ സ​മീ​പ​വാ​സി​ക​ളാ​യ നാ​ലു​പേ​ർ ചേ​ർ​ന്ന് മൂ​ന്ന​ടി​യി​ലേ​റെ​യു​ള്ള വെ​ള്ള​ക്കെ​ട്ടി​ലൂ​ടെ ചു​മ​ന്ന് ഗ​ണ​പ​തി പു​രം ജം​ഗ്ഷ​നി​ൽ എ​ത്തി​ച്ച് വാ​ഹ​ന​ത്തി​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് എ​ത്തി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും യാ​ത്രാ​മ​ധ്യേ മ​രി​ച്ചു.


ഭാ​ര്യ: പ​രേ​ത​യാ​യ വ​ത്സ​ല പ്ര​സ​ന്ന​ൻ. മ​ക്ക​ൾ: മാ​യ, ആ​ര്യ. മ​രു​മ​ക്ക​ൾ: ശ്രീ​കു​മാ​ർ, ബി​ജു. സം​സ്കാ​രം നാ​ളെ 11ന് ​വീ​ട്ടു​വ​ള​പ്പി​ൽ.

ക​ഴി​ഞ്ഞദി​വ​സം മേ​പ്രാ​ലി​ൽ വെ​ള്ള​ക്കെ​ട്ടി​ലേ​ക്ക് പൊ​ട്ടി​വീ​ണ വൈ​ദ്യു​ത ലൈ​നി​ൽനി​ന്നും ഷോ​ക്കേ​റ്റ് റെ​ജി (48 ) മ​രി​ച്ചി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.