എ​സ്എ​ൻ​ഡി​പി​ക്ക് എതി​രാ​യ സി​പി​എം ഭീ​ഷ​ണി വ​ച്ചു​പൊ​റു​പ്പി​ക്കി​ല്ല: കെ. ​സു​രേ​ന്ദ്ര​ൻ
എ​സ്എ​ൻ​ഡി​പി​ക്ക്  എതി​രാ​യ സി​പി​എം  ഭീ​ഷ​ണി  വ​ച്ചു​പൊ​റു​പ്പി​ക്കി​ല്ല:  കെ. ​സു​രേ​ന്ദ്ര​ൻ
Saturday, July 20, 2024 2:12 AM IST
തൃ​ശൂ​ർ: എ​സ്എ​ൻ​ഡി​പി​ക്കും മ​റ്റ് ഹി​ന്ദു സം​ഘ​ട​ന​ക​ൾ​ക്കു​മെ​തി​രേ സി​പി​എം ഭീ​ഷ​ണി തു​ട​രു​ക​യാ​ണെ​ന്നും ഇ​ത് വ​ച്ചു​പൊ​റു​പ്പി​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്നും ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​നും എ​ൻ​ഡി​എ സം​സ്ഥാ​ന ചെ​യ​ർ​മാ​നു​മാ​യ കെ. ​സു​രേ​ന്ദ്ര​ൻ.

മു​സ്‌​ലിം വോ​ട്ടി​നു​വേ​ണ്ടി നി​ല​വാ​ര​മി​ല്ലാ​ത്ത ഇ​ട​പെ​ട​ലാ​ണു സി​പി​എ​മ്മും മു​ഖ്യ​മ​ന്ത്രി​യും ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്നും എ​ൻ​ഡി​എ സം​സ്ഥാ​ന നേ​തൃ​യോ​ഗ​ത്തി​നു ശേ​ഷം അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു.


ചി​ല ക്രൈ​സ്ത​വ സം​ഘ​ട​ന​ക​ളെ​യും അ​വ​ർ ല​ക്ഷ്യം​വ​യ്ക്കു​ന്നു​ണ്ട്. ഇ​തി​നെ​തി​രാ​യി ശ​ക്ത​മാ​യ ഐ​ക്യ​നി​ര കെ​ട്ടി​പ്പ​ടു​ക്കും. വെ​ള്ളാ​പ്പ​ള്ളി​യെ ഒ​റ്റ​തി​രി​ഞ്ഞ് ആ​ക്ര​മി​ക്കാ​മെ​ന്ന് ആ​രും ക​രു​തേ​ണ്ടെ​ന്നും സു​രേ​ന്ദ്ര​ൻ ഓ​ർ​മി​പ്പി​ച്ചു.

ക​ർ​ണാ​ട​ക​യി​ൽ കോ​ൺ​ഗ​സ് കൊ​ണ്ടു​വ​രു​ന്ന നി​യ​മം 30 ല​ക്ഷം മ​ല​യാ​ളി​ക​ളെ ബാ​ധി​ക്കു​മെ​ന്നും സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.