തേ​യി​ല ഫാ​ക്‌ട​റി യ​ന്ത്ര​ത്തി​ല്‍ കു​ടു​ങ്ങി തൊ​ഴി​ലാ​ളി മ​രി​ച്ചു
തേ​യി​ല ഫാ​ക്‌ട​റി  യ​ന്ത്ര​ത്തി​ല്‍ കു​ടു​ങ്ങി തൊ​ഴി​ലാ​ളി മ​രി​ച്ചു
Saturday, July 20, 2024 1:19 AM IST
പീ​രു​മേ​ട്: തേ​​യി​​ല ഫാ​​ക്‌​ട​​റി​​യി​​ലെ യ​​ന്ത്ര​​ത്തി​​ല്‍ അ​​ക​​പ്പെ​​ട്ട് തൊ​​ഴി​​ലാ​​ളി മ​​രി​​ച്ചു. പീ​​രു​​മേ​​ട് പ​​ട്ടു​​മ​​ല എ​​സ്റ്റേ​റ്റ് ല​​യ​​ത്തി​​ല്‍ താ​​മ​​സി​​ക്കു​​ന്ന രാ​​ജേ​​ഷ് ​(37) ആണ് മ​​രി​​ച്ച​​ത്.

ഇ​​ന്ന​​ലെ രാ​​വി​​ലെ ആ​​റോ​​ടെ പ​​ട്ടു​​മ​​ല​​യി​​ലെ ഹാ​​രി​​സ​​ണ്‍ പ്ലാ​​ന്‍റേ​​ഷ​​ന്‍ ഫാ​ക്‌​ട​റി​യി​ലാ​യി​രു​ന്നു സം​ഭ​വം. രാ​​വി​​ലെ ആ​​റി​​നു​​ള്ള ഷി​​ഫ്റ്റി​​ല്‍ ജോ​​ലി​​ക്കു ക​​യ​​റി​​യ​​താ​​യി​​രു​​ന്നു രാ​​ജേ​​ഷ്.

ജോ​​ലി തു​​ട​​ങ്ങു​​ന്ന​​തി​​നു മു​​മ്പാ​​യി തേ​​യി​​ല അ​​ര​​യ്ക്കു​​ന്ന റോ​​ത എ​​ന്ന യ​​ന്ത്രം വൃ​​ത്തി​​യാ​​ക്കാ​​ന്‍ ശ്ര​​മി​​ക്കു​​ന്ന​​തി​​നി​​ടെ​​യാ​​ണ് അ​​പ​​ക​​ടം സം​​ഭ​​വി​​ച്ച​​ത്. യ​​ന്ത്രം ഓ​​ണാ​​ക്കി വൃ​​ത്തി​​യാ​​ക്കു​​ന്ന​​തി​​നി​​ടെ ഉ​​ള്ളി​​ല്‍ അ​​ക​​പ്പെ​​ടു​​ക​​യാ​​യി​​രു​​ന്നു​​വെ​​ന്നാ​​ണ് സം​​ശ​​യി​​ക്കു​​ന്ന​​ത്.


ഒ​​പ്പ​​മു​​ണ്ടാ​​യി​​രു​​ന്ന തൊ​​ഴി​​ലാ​​ളി​​ക​​ള്‍ ഉ​​ട​​ന്‍ യ​​ന്ത്രം നി​​ര്‍​ത്തി രാ​​ജേ​​ഷി​​നെ പീ​​രു​​മേ​​ട് താ​​ലൂ​​ക്ക് ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​ച്ചെ​​ങ്കി​​ലും മ​​ര​​ണം സം​​ഭ​​വി​​ച്ചി​​രു​​ന്നു. അ​​തേ​​സ​​മ​​യം വൃ​​ത്തി​​യാ​​ക്കാ​​ന്‍ യ​​ന്ത്രം ഓ​​ണാ​​ക്കു​​ന്ന പ​​തി​​വി​​ല്ലെ​​ന്നും പ​​റ​​യ​​പ്പെ​​ടു​​ന്നു​​ണ്ട്.

പീ​​രു​​മേ​​ട് പോ​​ലീ​​സ് കേ​​സെ​​ടു​​ത്ത് അ​​ന്വേ​​ഷ​​ണം ആ​​രം​​ഭി​​ച്ചു. മൃ​​ത​​ദേ​​ഹം പോ​​സ്റ്റ്​​മോ​​ര്‍​ട്ട​​ത്തി​​നു​ശേ​​ഷം ബ​​ന്ധു​​ക്ക​​ള്‍​ക്ക് വി​​ട്ടു​ന​​ല്‍​കും. സം​​സ്‌​​കാ​​രം പി​​ന്നീ​​ട്. ഭാ​​ര്യ: സു​​ധ. മ​​ക്ക​​ള്‍: സൗ​​പ​​ര്‍​ണി​​ക, സി​​ദ്ധാ​​ര്‍​ഥ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.