മാ​വോ​യി​സ്റ്റ് നേതാവ് മ​നോ​ജ് റി​മാ​ന്‍​ഡി​ല്‍
മാ​വോ​യി​സ്റ്റ് നേതാവ് മ​നോ​ജ് റി​മാ​ന്‍​ഡി​ല്‍
Saturday, July 20, 2024 1:19 AM IST
കൊ​​​ച്ചി: എ​​​റ​​​ണാ​​​കു​​​ളം സൗ​​​ത്ത് റെ​​​യി​​​ല്‍​വേ സ്റ്റേ​​​ഷ​​​നി​​​ല്‍നി​​​ന്നു തീ​​​വ്ര​​​വാ​​​ദ വി​​​രു​​​ദ്ധ സ്‌​​​ക്വാ​​​ഡി​​​ന്‍റെ (എ​​​ടി​​​എ​​​സ്) പി​​​ടി​​​യി​​​ലാ​​​യ മാ​​​വോ​​​യി​​​സ്റ്റ് നേ​​​താ​​​വ് തൃ​​​ശൂ​​​ര്‍ ഏ​​​വ​​​ണ്ണൂ​​​ര്‍ പ​​​ടി​​​ഞ്ഞാ​​​റ​​​ത്ത​​​റ വീ​​​ട്ടി​​​ല്‍ മ​​​നോ​​​ജി​​​നെ (31) കോ​​​ട​​​തി റി​​​മാ​​​ന്‍​ഡ് ചെ​​​യ്തു.

തീ​​​വ്ര​​​വാ​​​ദ വി​​​രു​​​ദ്ധ സ്‌​​​ക്വാ​​​ഡി​​​ന്‍റെ വാ​​​ണ്ട​​​ഡ് ലി​​​സ്റ്റി​​​ല്‍ ഉ​​​ണ്ടാ​​​യി​​​രു​​​ന്ന ഇ​​​യാ​​​ളെ ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യോ​​​ടെ​​​യാ​​​ണ് സാ​​​യു​​​ധ​​​സം​​​ഘ​​​ത്തി​​​ന്‍റെ അ​​​ക​​​മ്പ​​​ടി​​​യോ​​​ടെ എ​​​റ​​​ണാ​​​കു​​​ളം സെ​​​ഷ​​​ന്‍​സ് കോ​​​ട​​​തി ഏ​​​ഴി​​​ല്‍ ഹാ​​​ജ​​​രാ​​​ക്കി​​​യ​​​ത്.

കോ​​​ട​​​തി​​​യി​​​ല്‍ ഹാ​​​ജ​​​രാ​​​ക്കി​​​യ​​​പ്പോ​​​ഴും ഇ​​​യാ​​​ള്‍ മാ​​​വോ​​യി​​​സ്റ്റ് അ​​​നു​​​കൂ​​​ല​ മു​​​ദ്രാ​​​വാ​​​ക്യ​​​ങ്ങ​​​ള്‍ വി​​​ളി​​​ച്ചു. കൂ​​​ടാ​​​തെ ക​​​സ്റ്റ​​​ഡി​​​യി​​​ല്‍ മ​​​ര്‍​ദ​​​ന​​​മേ​​​റ്റ​​​താ​​​യി ഇ​​​യാ​​​ള്‍ കോ​​​ട​​​തി​​​യോ​​​ട് പ​​​റ​​​ഞ്ഞു. തു​​​ട​​​ര്‍​ന്ന് കോ​​​ട​​​തി എ​​ടി​​എ​​​സി​​​നോ​​​ട് മെ​​​ഡി​​​ക്ക​​​ല്‍ റി​​​പ്പോ​​​ര്‍​ട്ട് ഹാ​​​ജ​​​രാ​​​ക്കാ​​​ന്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ഇ​​​ന്നു മെ​​​ഡി​​​ക്ക​​​ല്‍ റി​​​പ്പോ​​​ര്‍​ട്ട് കോ​​​ട​​​തി​​​ക്ക് കൈ​​​മാ​​​റും. എ​​ടി​​എ​​​സി​​​ന്‍റെ ക​​​സ്റ്റ​​​ഡി അ​​​പേ​​​ക്ഷ​​​യും ഇ​​​തോ​​​ടൊ​​​പ്പം കോ​​​ട​​​തി പ​​​രി​​​ഗ​​​ണി​​​ക്കും. അ​​​ഞ്ചു ദി​​​വ​​​സ​​​ത്തെ ക​​​സ്റ്റ​​​ഡി​​​യാ​​​ണ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നാ​​​ണു വി​​​വ​​​രം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.