മ​യ​ക്കു​മ​രു​ന്നും ആ​യു​ധ​വും കൈ​വ​ശം​വ​ച്ച കേ​സി​ല്‍ വ്‌​ളോ​ഗ​ര്‍ കോ​ട​തി​യി​ല്‍ കീ​ഴ​ട​ങ്ങി
Saturday, July 20, 2024 1:19 AM IST
പാ​​​ല​​​ക്കാ​​​ട്: മാ​​​ര​​​ക മ​​​യ​​​ക്കു​​​മ​​​രു​​​ന്നാ​​​യ എം​​​ഡി​​​എം​​​എ​​​യും ആ​​​യു​​​ധ​​​ങ്ങ​​​ളും കൈ​​​വ​​​ശം​​​വ​​​ച്ച കേ​​​സി​​​ല്‍ യൂ​​​ട്യൂ​​​ബ​​​ര്‍ വി​​​ക്കി ത​​​ഗ് എ​​​ന്ന വിഘ്നേ​​​ഷ് പാ​​​ല​​​ക്കാ​​​ട് കോ​​​ട​​​തി​​​യി​​​ൽ കീ​​​ഴ​​​ട​​​ങ്ങി.

എം​​​ഡി​​​എം​​​എ​​​യും തോ​​​ക്കും ​​​ക​​​ത്തി​​​യും കൈ​​​വ​​​ശം​​​വ​​​ച്ച​​​തി​​​ന് 2022ലാ​​​ണ് കൊ​​​ല്ലം സ്വ​​​ദേ​​​ശി​​​യാ​​​യ ഇ​​​യാ​​​ൾ​​​ക്കെ​​​തി​​​രേ കേ​​​സെ​​​ടു​​​ത്ത​​​ത്. പോ​​​ലീ​​​സ് അ​​​റ​​​സ്റ്റു​​​ചെ​​​യ്തി​​​നു​​​പി​​​ന്നാ​​​ലെ ഇ​​​യാ​​​ള്‍ ഓ​​​ടി​​​ര​​​ക്ഷ​​​പ്പെ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​യാ​​​ളെ അ​​​ന്വേ​​​ഷി​​​ച്ച് പോ​​​ലീ​​​സ് ഹി​​​മാ​​​ച​​​ല്‍​പ്ര​​​ദേ​​​ശ് വ​​​രെ പോ​​​യി​​​രു​​​ന്നു.

പാ​​​ല​​​ക്കാ​​​ട് ച​​​ന്ദ്ര​​​ന​​​ഗ​​​റി​​​ല്‍ വച്ചാണ് കാ​​​റി​​​ല്‍​നി​​​ന്ന് 20 ഗ്രാം ​​​മെ​​​ത്താ​​​ഫി​​​റ്റ​​​മി​​​നും ക​​​ത്തി, തോ​​​ക്ക് എ​​​ന്നി​​​വ​​​യു​​​മാ​​​യി വി​​​ക്കി​​​യെ​​​യും കൂ​​​ട്ടു​​​കാ​​​ര​​​നെ​​​യും എ​​​ക്‌​​​സൈ​​​സ് സം​​​ഘം പി​​​ടി​​​കൂ​​​ടി​​​യ​​​ത്.


വാ​​​ള​​​യാ​​​റി​​​ല്‍ വാ​​​ഹ​​​ന​​​പ​​​രി​​​ശോ​​​ധ​​​യ്ക്കി​​​ടെ നി​​​ര്‍​ത്താ​​​തെ പോ​​​യ കാ​​​ര്‍ എ​​​ക്‌​​​സൈ​​​സ് പി​​​ന്‍​തു​​​ട​​​ര്‍​ന്ന് പി​​​ടി​​​കൂ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു.

ല​​​ഹ​​​രി​​​ക്ക​​​ട​​​ത്ത് കേ​​​സി​​​ല്‍ ഇ​​​രു​​​വ​​​ര്‍​ക്കും ജാ​​​മ്യം കി​​​ട്ടി​​​യെ​​​ങ്കി​​​ലും ആ​​​യു​​​ധം കൈ​​​വ​​​ശം​​​വ​​​ച്ച​​​തി​​നു ക​​​സ​​​ബ പോ​​​ലീ​​​സ് എ​​​ടു​​​ത്ത കേ​​​സി​​​ല്‍ പ്ര​​​തി​​​ക​​​ള്‍​ക്ക് ജാ​​​മ്യം ല​​​ഭി​​​ച്ചി​​​ല്ല. ഇ​​​തോ​​​ടെ പോ​​​ലീ​​​സ് പി​​​ടി​​​യി​​​ല്‍​നി​​​ന്ന് ര​​​ക്ഷ​​​പ്പെ​​​ട്ട് ഒ​​​ളി​​​വി​​​ല്‍ പോ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.