ഓം​ഗ് സാ​ൻ സൂ​ചി​ക്ക് നാ​ല് വ​ർ​ഷ​ത്തെ ത​ട​വ് ശി​ക്ഷ
ഓം​ഗ് സാ​ൻ സൂ​ചി​ക്ക് നാ​ല് വ​ർ​ഷ​ത്തെ ത​ട​വ് ശി​ക്ഷ
Monday, December 6, 2021 12:35 PM IST
നയ്പിഡോ: മ്യാ​ന്‍​മ​റി​ലെ ജ​ന​കീ​യ നേ​താ​വ് ഓം​ഗ് സാ​ൻ സൂ​ചി​ക്ക് നാ​ല് വ​ർ​ഷ​ത്തെ ത​ട​വ് വി​ധി​ച്ച് പ​ട്ടാ​ള നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള കോ​ട​തി. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ച്ചു​വെ​ന്നും പ​ട്ടാ​ള​ത്തി​നെ​തി​രെ ജ​ന​വി​കാ​രം തി​രി​ച്ചു​വി​ട്ടു​വെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ശി​ക്ഷ.

കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ച്ച​തി​ന് ര​ണ്ടു​വ​ർ​ഷ​ത്തെ ത​ട​വു​ശി​ക്ഷ​യാ​ണ് വി​ധി​ച്ച​ത്. പ​ട്ടാ​ള​ത്തി​നെ​തി​രെ ജ​ന​വി​കാ​രം തി​രി​ച്ചു എ​ന്ന കു​റ്റം ചു​മ​ത്തി​യാ​ണ് ര​ണ്ടു വ​ര്‍​ഷം കൂ​ടി ജ​യി​ല്‍ ശി​ക്ഷ​യ്ക്ക് ഉ​ത്ത​ര​വി​ട്ട​ത്.

പ​ട്ടാ​ള അ​ട്ടി​മ​റി​യി​ലൂ​ടെ ഫെ​ബ്രു​വ​രി​യി​ലാ​ണ് ഓം​ഗ് സാ​ൻ സൂ​ചി​യെ അ​ധി​കാ​ര​ത്തി​ൽ നി​ന്നും പു​റ​ത്താ​ക്കി​യ​ത്. തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഓം​ഗ് സാ​ന്‍ സൂ​ചി​യു​ടെ നാ​ഷ​ണ​ല്‍ ലീ​ഗ് ഫോ​ര്‍ ഡെ​മോ​ക്ര​സി പാ​ര്‍​ട്ടി വി​ജ​യം ഉ​റ​പ്പി​ച്ചി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​യി​രു​ന്നു പ​ട്ടാ​ള അ​ട്ടി​മ​റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.