എ​ടി​കെ​യെ ഗോ​ളി​ൽ മു​ക്കി മും​ബൈ
എ​ടി​കെ​യെ ഗോ​ളി​ൽ മു​ക്കി മും​ബൈ
Wednesday, December 1, 2021 9:58 PM IST
പ​നാ​ജി: ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ൽ വീ​ണ്ടും ഗോ​ൾ പെ​രു​മ​ഴ. മും​ബൈ സി​റ്റി-​എ​ടി​കെ മോ​ഹ​ൻ ബ​ഗാ​ൻ പോ​രാ​ട്ട​ത്തി​ലാ​യി​രു​ന്നു ഗോ​ൾ മ​ഴ പെ​യ്തി​റ​ങ്ങി​യ​ത്. മും​ബൈ സി​റ്റി ഒ​ന്നി​നെ​തി​രെ അ​ഞ്ചു ഗോ​ളു​ക​ൾ​ക്കാ​ണ് മോ​ഹ​ൻ ബ​ഗാ​നെ തോ​ൽ​പ്പി​ച്ച​ത്.

വി​ക്രം പ്ര​താ​പ് സിം​ഗി​ന്‍റെ ഇ​ര​ട്ട ഗോ​ളാ​ണ് മും​ബൈ​യു​ടെ ജ​യ​ത്തി​ന് തി​ള​ക്കം കൂ​ട്ടി​യ​ത്. മ​ത്സ​ര​ത്തി​ന്‍റെ നാ​ലാം മി​നി​റ്റി​ലും 25-ാം മി​നി​റ്റി​ലും വി​ക്രം സിം​ഗ് എ​ടി​കെ​യു​ടെ വ​ല കു​ലു​ക്കി. ആ​ദ്യ പ​കു​തി​യു​ടെ അ​വ​സാ​നം അം​ഗു​ളോ ഒ​രു സെ​റ്റ് പീ​സി​ൽ നി​ന്ന് മും​ബൈ സി​റ്റി​യു​ടെ മൂ​ന്നാം ഗോ​ളും നേ​ടി.

ര​ണ്ടാം പ​കു​തി​യി​ൽ തു​ട​ക്ക​ത്തി​ൽ ത​ന്നെ മോ​ഹ​ൻ ബ​ഗാ​ന് ചു​വ​പ്പ് കാ​ർ​ഡ് കി​ട്ടി​യ ദീ​പ​ക് താ​ങ്രി​യെ ന​ഷ്ട​മാ​യി. പി​ന്നീ​ട് 47-ാം മി​നി​റ്റി​ൽ മോ​ർ​ട്ടാ​ട ഫാ​ളും 52-ാം മി​നി​റ്റി​ൽ ബി​പി​ൻ സിം​ഗും സ്കോ​ർ ചെ​യ്ത​തോ​ടെ മും​ബൈ സി​റ്റി 5-0നു ​മു​ന്നി​ൽ എ​ത്തി.

60-ാം മി​നി​റ്റി​ൽ ഡേ​വി​ഡ് വി​ല്യം ആ​ണ് മോ​ഹ​ൻ ബ​ഗാ​ന്‍റെ ആ​ശ്വാ​സ ഗോ​ൾ നേ​ടി​യ​ത്. മും​ബൈ സി​റ്റി​ക്കും മോ​ഹ​ൻ ബ​ഗാ​നും 6 പോ​യി​ന്‍റ് വീ​ത​മാ​ണ് ഇ​പ്പോ​ൾ ഉ​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.