ത​മി​ഴ്നാ​ട്ടി​ലേക്ക് കെ​എ​സ്ആ​ർ​ടി​സി ബുധനാഴ്ച മു​ത​ൽ
ത​മി​ഴ്നാ​ട്ടി​ലേക്ക് കെ​എ​സ്ആ​ർ​ടി​സി ബുധനാഴ്ച മു​ത​ൽ
Tuesday, November 30, 2021 8:39 PM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ലേ​ക്കു​ള്ള ബ​സ് സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്കാ​ൻ ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് കെ​എ​സ്ആ​ർ​ടി​സി ബുധനാഴ്ച മു​ത​ൽ ത​മി​ഴ്നാ​ട്ടി​ലേ​ക്ക് സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്കും. കോ​വി​ഡ് വ്യാ​പ​ന സ​മ​യ​ത്ത് അ​ന്ത​ർ സം​സ്ഥാ​ന സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​ച്ച ശേ​ഷം ക​ർ​ണാ​ട​ക​ത്തി​ലേ​ക്ക് സ​ർ​വീ​സു​ക​ൾ​ക്ക് അ​നു​മ​തി ല​ഭി​ച്ചെ​ങ്കി​ലും ത​മി​ഴ്നാ​ട് ഇ​തു​വ​രെ അ​നു​മ​തി ന​ൽ​കി​യി​രു​ന്നി​ല്ല.‌

തു​ട​ർ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്ത​യ​ച്ചു. ഗ​താ​ഗ​ത മ​ന്ത്രി ആ​ന്‍റ​ണി രാ​ജു ആ​റി​ന് ത​മി​ഴ്നാ​ട് ഗ​താ​ഗ​ത മ​ന്ത്രി​യു​മാ​യി ച​ർ​ച്ച ന​ട​ത്താ​നി​രി​ക്കെ​യാ​ണ് ത​മി​ഴ്നാ​ട് അ​നു​മ​തി ന​ൽ​കി​യ​ത്.

ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ചും സാ​ധാ​ര​ണ​ക്കാ​രു​ടെ യാ​ത്രാ ബു​ദ്ധി​മു​ട്ടു​ക​ൾ പ​രി​ഗ​ണി​ച്ചും ബ​സ് സ​ർ​വീ​സു​ക​ൾ പു​ന​രാ​രം​ഭി​ക്കാ​നു​ള്ള സാ​ഹ​ച​ര്യം ഒ​രു​ക്ക​ണ​മെ​ന്ന കേ​ര​ള​ത്തി​ന്‍റെ ആ​വ​ശ്യം പ​രി​ഗ​ണി​ച്ചാ​ണ് ത​മി​ഴ്നാ​ട് ബ​സ് സ​ർ​വീ​സു​ക​ൾ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണം പി​ൻ​വ​ലി​ച്ച​തെ​ന്നാ​ണ് അ​റി​യി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.