കു​റു​വ ഭീ​തിയിൽ വലഞ്ഞു കോട്ടയം; മോഷണം തുടരുന്നു
കു​റു​വ ഭീ​തിയിൽ വലഞ്ഞു കോട്ടയം; മോഷണം തുടരുന്നു
Tuesday, November 30, 2021 3:09 PM IST
കോ​ട്ട​യം: അ​തി​ര​ന്പു​ഴ​യ്ക്കു പി​ന്നാ​ലെ ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ മോ​ഷ​ണ​വും മോ​ഷ​ണ ശ്ര​മ​വും ന​ട​ന്ന​തോ​ടെ ജി​ല്ല​യൊ​ട്ടാ​കെ കു​റു​വ ഭീ​തി​യി​ലാ​യി. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് അ​തി​ര​ന്പു​ഴ​യി​ൽ കു​റു​വ മോ​ഷ​ണ സം​ഘ​മെ​ന്ന സം​ശ​യം തോ​ന്നു​ന്ന മോ​ഷ്ടാ​ക്ക​ളു​ടെ സി​സി​ടി​വി ദൃ​ശ്യം ല​ഭി​ച്ച​ത്.

അ​തി​ര​ന്പു​ഴ​യ്ക്കു പി​ന്നാ​ലെ പൊ​ൻ​കു​ന്നം, തു​രു​ത്തി, കു​മാ​ര​ന​ല്ലൂ​ർ, മാ​ന്നാ​നം, കോ​ട്ട​യം ന​ഗ​ര​സ​ഭ പ്ര​ദേ​ശ​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് മോ​ഷ​ണ​വും മോ​ഷ​ണശ്ര​മ​വും ന​ട​ന്ന​ത്. മോ​ഷ്ടാ​ക്ക​ൾ കു​റു​വ സം​ഘ​മെ​ന്നു കേ​ട്ട​തോ​ടെ അ​തി​ര​ന്പു​ഴ​യും സ​മീ​പ ഗ്രാ​മ​ങ്ങ​ളും ഉ​ണ​ർ​ന്നി​രി​ക്കു​ക​യാ​ണ്.
‌‌
​അ​തി​ര​ന്പു​ഴ പ​ഞ്ചാ​യ​ത്ത് ക​മ്മ​റ്റി പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ അ​ടി​യ​ന്ത​ര യോ​ഗം ചേ​ർ​ന്നു. രാ​ത്രി​യി​ൽ പ​ഞ്ചാ​യ​ത്തി​ൽ ഉ​ട​നീ​ളം മൈ​ക്ക് അ​നൗ​ണ്‍​സ്മെ​ന്‍റ് ന​ട​ത്തി ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി.

എ​ല്ലാ വാ​ർ​ഡു​ക​ളി​ലും മെം​ബ​ർ​മാ​രും റെ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​നു​ക​ളും വി​വി​ധ സം​ഘ​ട​ന​ക​ളും ചേ​ർ​ന്ന് രാ​ത്രികാ​ല പ​ട്രോ​ളിം​ഗ് ന​ട​ത്തി. ഈ ​പ​ട്രോ​ളിം​ഗ് എ​ല്ലാ ദി​വ​സ​വും തു​ട​രു​ന്നു. അ​തി​ര​ന്പു​ഴ​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​ന്ന​ലെ സ​ന്ദ​ർ​ശ​നം ന​ട​ത്തിയ ജി​ല്ലാ പോ​ലീ​സ് ചീ​ഫ് ഡി. ​ശി​ൽ​പ പ​റ​യു​ന്ന​ത് മോ​ഷ്‌ടാ​ക്ക​ൾ കു​റു​വാ സം​ഘ​മാ​ണെ​ന്ന് ഉ​റ​പ്പി​ക്കാ​ൻ പ​റ്റി​ല്ലെ​ന്നാ​ണ്.

മോ​ഷ​ണം ഏ​റ്റ​വും കൂ​ടു​ത​ൽ ന​ട​ന്ന റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തു മൊ​ബൈ​ൽ പ​ട്രോ​ളിം​ഗ് യൂ​ണി​റ്റ് ഏ​ർ​പ്പാ​ടാ​ക്കു​മെ​ന്നും ജ​നം പ​രി​ഭ്രാ​ന്ത​രാ​കേ​ണ്ട കാ​ര്യ​മി​ല്ലെ​ന്നും ജി​ല്ലാ പോ​ലീ​സ് ചീ​ഫ് പ​റ​ഞ്ഞു. ജി​ല്ല​യി​ലെ മു​ഴു​വ​ൻ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലേ​ക്കും പോ​ലീ​സ് ചീ​ഫ് ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി ക​ഴി​ഞ്ഞു. രാ​ത്രി പ​ട്രോ​ളിം​ഗ് ശ​ക്ത​മാ​ക്കാ​നും സം​ശ​യാ​സ്പ​ദ​മാ​യി കാ​ണു​ന്ന മു​ഴു​വ​ൻ ആ​ളു​ക​ളെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ക്കാ​നു​മാ​ണ് നി​ർ​ദേ​ശം.

നാ​ട​ൻ സം​ഘ​മോ?

പ​ല സ്ഥ​ല​ങ്ങ​ളി​ൽ ഒ​രേ സ​മ​യം മോ​ഷ്ടാ​ക്ക​ളു​ടെ സാ​ന്നി​ധ്യ​മു​ണ്ടാ​യ​താ​യി പ​റ​യു​ന്പോ​ൾ നാ​ട്ടു​കാ​രു​ടെ ചോ​ദ്യ​മി​താ​ണ്. ഇ​തെ​ല്ലാം കു​റു​വാ സം​ഘ​ത്തി​ൽ പെ​ട്ട​വ​രാ​ണോ? അ​തോ മോ​ഷ്ടാ​ക്ക​ൾ നാ​ട്ടു​കാ​ർ ത​ന്നെ​യോ?

അ​തി​ര​ന്പു​ഴ​യി​ൽ സി​സി​ടി​വിയി​ൽ പ​തി​ഞ്ഞ​വ​രു​ടെ കൈ​വ​ശം മാ​ര​കാ​യു​ധ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്ന​തി​നാ​ലാ​ണ് മോ​ഷ്ടാ​ക്ക​ൾ കു​റു​വാ സം​ഘ​മെ​ന്ന നി​ഗ​മ​ന​ത്തി​ലെ​ത്തി​യ​ത്. എ​ന്താ​യാ​ലും നാ​ട്ടു​കാ​ർ ഭീ​തി​യി​ലാ​ണ്. ഈ ​ജാ​ഗ്ര​ത എ​ത്ര​നാ​ൾ തു​ട​രേ​ണ്ടി വ​രും എ​ന്ന​താ​ണ് അ​വ​രു​ടെ ചോ​ദ്യം.

മോ​ഷ്ടാ​ക്കൾക്കായി തെരച്ചിൽ

അ​തി​ര​ന്പു​ഴ​യ്ക്കു പു​റ​മെ മ​റ്റ് സ്ഥ​ല​ങ്ങ​ളി​ലും മോ​ഷ്ടാ​ക്ക​ൾ എ​ത്തി​യ​താ​യി വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ച്ച​തോ​ടെ മോ​ഷ്ടാ​ക്ക​ളെ തെ​ര​യാ​ൻ ജ​ന​ങ്ങ​ൾ സം​ഘ​ടി​ത​മാ​യി രം​ഗ​ത്ത്. അ​തി​ര​ന്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ എ​ല്ലാ വാ​ർ​ഡു​ക​ളി​ലും ത​ന്നെ വാ​ർ​ഡ് മെം​ബ​ർ​മാ​രു​ടെ​യും റെ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​നു​ക​ളു​ടെ​യും ഇ​ത​ര സം​ഘ​ട​ന​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ സ്ക്വാ​ഡു​ക​ൾ രൂ​പീ​ക​രി​ച്ച് രാ​ത്രി​യി​ൽ തെ​ര​ച്ചി​ൽ ന​ട​ത്തു​ന്നു​ണ്ട്.

അ​ഞ്ച്, ആ​റ്, ഏ​ഴ് വാ​ർ​ഡു​ക​ൾ​ക്കു പൊ​തു​വാ​യി ജാ​ഗ്ര​താ വേ​ദി രൂ​പീ​ക​രി​ച്ചു. രാ​ത്രി 12.30 മു​ത​ൽ പുലർച്ചെ നാ​ലു വ​രെ സ്ക്വാ​ഡു​ക​ളാ​യി തി​രി​ഞ്ഞു തെ​ര​ച്ചി​ൽ ന​ട​ത്തും. മാ​ന്നാ​നം കു​ട്ടി​പ്പ​ടി​യി​ൽ നാ​ട്ടു​കാ​ർ മോ​ഷ്ടാ​ക്ക​ളെ ക​ണ്ട​താ​യി പ​റ​യു​ന്ന സ്ഥ​ല​ത്ത് ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് വ്യാ​പ​ക തെ​ര​ച്ചി​ൽ ന​ട​ത്തി.

കാ​ടു​പി​ടി​ച്ചു കി​ട​ക്കു​ന്ന റ​ബ​ർ തോ​ട്ട​ത്തോ​ടു ചേ​ർ​ന്നാ​ണ് മോ​ഷ്ടാ​ക്ക​ളെ ക​ണ്ട​താ​യി പ​റ​യു​ന്ന സ്ഥ​ലം. രാ​ത്രി​യി​ൽ ഇ​വി​ടെ ഒ​ളി​ക്കു​ന്ന മോ​ഷ്ടാ​ക്ക​ളെ ക​ണ്ടെ​ത്തു​ന്ന​തു ദു​ഷ്ക​ര​മാ​ണ്. കോ​ട്ട​യം ന​ഗ​ര​സ​ഭ​യി​ലെ ഒ​ന്നാം വാ​ർ​ഡി​ൽ വീ​ടു​ക​ളി​ൽ മോ​ഷ​ണ​ശ്ര​മം ന​ട​ന്ന​തി​നെത്തു​ട​ർ​ന്നു വാ​ർ​ഡി​നെ പ​ല സെ​ക്ട​റു​ക​ളാ​യി തി​രി​ച്ചു ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ർന്നു രാ​ത്രി​യി​ൽ തെ​ര​ച്ചി​ൽ ന​ട​ത്തി.

അ​തി​ര​ന്പു​ഴ കാ​ട്ടാ​ത്തി​യി​ൽ മോ​ഷ്ടാ​ക്ക​ൾ എ​ത്തി​യ​താ​യി നാ​ട്ടു​കാ​ർ വി​ളി​ച്ച് അ​റി​യി​ച്ച​തി​നെത്തു​ട​ർ​ന്ന് ഏ​റ്റു​മാ​നൂ​ർ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി. പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്നു പ​രി​സ​ര പ്ര​ദേ​ശം മു​ഴു​വ​ൻ അ​രി​ച്ചു​പെ​റു​ക്കി അ​ന്വേ​ഷി​ച്ചു. ആ​രെ​യും ക​ണ്ടെ​ത്താ​നാ​യി​ല്ല.

ജ​ന​ങ്ങ​ൾ സം​ഘ​ടി​ത​രാ​യി രം​ഗ​ത്തി​റ​ങ്ങി​യാ​ൽ അ​വ​ർ​ക്കു സ​ർ​വ​പി​ന്തു​ണ​യു​മാ​യി പോ​ലീ​സ് ഉ​ണ്ടാ​കു​മെ​ന്ന് ഏ​റ്റു​മാ​നൂ​ർ സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ സി.​ആ​ർ. രാ​ജേ​ഷ് കു​മാ​ർ പ​റ​ഞ്ഞു. ഒ​റ്റ​പ്പെ​ട്ടു കാ​ടു​പി​ടി​ച്ചു കി​ട​ക്കു​ന്ന സ്ഥ​ല​ങ്ങ​ളാ​ണ് മോ​ഷ്ടാ​ക്ക​ൾ താ​വ​ള​മാ​ക്കു​ക എ​ന്ന​തി​നാ​ൽ പ​ക​ൽ സ​മ​യം ഇ​ങ്ങ​നെ​യു​ള്ള സ്ഥ​ല​ങ്ങ​ൾ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.



വീ​ട്ടി​ൽ സ്വ​ർ​ണം സൂ​ക്ഷി​ക്കാ​തെ ബാ​ങ്ക് ലോ​ക്ക​റി​ലേ​ക്കു മാ​റ്റു​ക, വീ​ടു​ക​ളു​ടെ പി​ൻവാ​തി​ലു​ക​ൾ ബ​ല​പ്പെ​ടു​ത്തു​ക, വീ​ടി​ന്‍റെ മു​ൻ​ഭാ​ഗ​ത്തും പി​ന്നി​ലും രാ​ത്രി​യി​ൽ ലൈ​റ്റു​ക​ൾ തെ​ളി​ച്ചി​ടു​ക തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളി​ൽ ശ്ര​ദ്ധി​ക്ക​ണ​മെന്നു പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ജു വ​ലി​യ​മ​ല പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.