ഉ​മ്മ​ൻ ചാ​ണ്ടി​യും ചെ​ന്നി​ത്ത​ല​യും വി​ട്ടു​നി​ൽ​ക്കു​ന്ന​തി​ന്‍റെ കാ​ര​ണം അ​റി​യി​ല്ല: താ​രീ​ഖ് അ​ൻ​വ​ർ
ഉ​മ്മ​ൻ ചാ​ണ്ടി​യും ചെ​ന്നി​ത്ത​ല​യും വി​ട്ടു​നി​ൽ​ക്കു​ന്ന​തി​ന്‍റെ കാ​ര​ണം അ​റി​യി​ല്ല: താ​രീ​ഖ് അ​ൻ​വ​ർ
Monday, November 29, 2021 6:17 PM IST
കോ​ഴി​ക്കോ​ട് : മു​തി​ര്‍​ന്ന നേ​താ​ക്ക​ളും നി​ല​വി​ലു​ള്ള നേ​തൃ​ത്വ​വും ത​മ്മി​ല്‍ ത​ര്‍​ക്ക​മി​ല്ലെ​ന്ന് എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി താ​രി​ഖ് അ​ന്‍​വ​ർ‌. ചെ​ന്നി​ത്ത​ല​യും ഉ​മ്മ​ന്‍ ചാ​ണ്ടി​യും യു​ഡി​എ​ഫ് യോ​ഗ​ത്തി​ല്‍ നി​ന്നു വി​ട്ടു നി​ല്‍​ക്കു​ന്ന​ത് എ​ന്താ​ണെ​ന്ന് അ​റി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മു​തി​ര്‍​ന്ന നേ​താ​ക്ക​ളോ​ട് കൂ​ടി​യാ​ലോ​ചി​ച്ചാ​ണ് എ​ല്ലാ​കാ​ര്യ​ങ്ങ​ളും ന​ട​ത്തു​ന്ന​ത്. വി​ഷ​യ​ത്തി​ല്‍ നേ​താ​ക്ക​ളു​മാ​യി ച​ര്‍​ച്ച ന​ട​ത്തു​മെ​ന്നും താ​രി​ഖ് അ​ന്‍​വ​ർ‌ വ്യ​ക്ത​മാ​ക്കി. അ​ധി​കാ​ര മോ​ഹി​ക​ള്‍ മാ​ത്ര​മാ​ണ് പാ​ര്‍​ട്ടി വി​ട്ടു പോ​യ​ത്. പാ​ര്‍​ട്ടി​യി​ല്‍ വി​ഭാ​ഗീ​യ​ത​യും പ്ര​ശ്ന​ങ്ങ​ളു​മി​ല്ലെ​ന്നും അ​ദ്ദേ​ഹം കോ​ഴി​ക്കോ​ട് വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.

താ​ഴെ ത​ട്ടി​ലു​ള്ള​വ​രു​ടെ ജീ​വി​ത പ്ര​ശ്ന​ങ്ങ​ള്‍ വി​ല​യി​രു​ത്താ​നും പ​രി​ഹാ​രം ക​ണ്ടെ​ത്താ​നു​മു​ള്ള ജ​ന​ജാ​ഗ​ര​ണ്‍ പ​രി​പാ​ടി​യു​മാ​യി കോ​ണ്‍​ഗ്ര​സ് മു​ന്നോ​ട്ടു പോ​കു​മെ​ന്നും എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കൂ​ട്ടി​ച്ചേ​ർ​ത്തു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​പ്ര​വീ​ണ്‍​കു​മാ​ര്‍ കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രാ​യ പി.​എം.​നി​യാ​സ്, കെ.​ജ​യ​ന്ത് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.