ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ന് തീ​പി​ടി​ച്ചു; യാ​ത്ര​ക്കാ​ർ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ട്ടു
ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ന് തീ​പി​ടി​ച്ചു; യാ​ത്ര​ക്കാ​ർ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ട്ടു
Saturday, October 23, 2021 1:09 PM IST
തി​രു​വ​ന​ന്ത​പു​രം: ക​ഴ​ക്കൂ​ട്ട​ത്ത് ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ന് തീ​പി​ടി​ച്ചു. യാ​ത്ര​ക്കാ​ർ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ട്ടു. ക​ഴ​ക്കൂ​ട്ടം മി​ഷ​ൻ ആ​ശു​പ​ത്രി​ക്ക് സ​മീ​പം ഇ​ന്ന് പു​ല​ർ​ച്ചെ നാ​ലോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ലെ ടാ​ക്സി കാ​റാ​ണ് ക​ത്തി​യ​ത്. വി​ദേ​ശ​ത്ത് നി​ന്നും നാ​ട്ടി​ലെ​ത്തി​യ ആ​ളി​നെ​യും കൂ​ട്ടി കൊ​ല്ല​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന കാ​റാ​ണ് തീ​പി​ടി​ച്ച​ത്. കാ​റി​ൽ നി​ന്നും തീ​യും പു​ക​യും ഉ​യ​രു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ഡ്രൈ​വ​റും യാ​ത്ര​ക്കാ​ര​നും വാ​ഹ​നം നി​ർ​ത്തി പു​റ​ത്തി​റ​ങ്ങി​യ​തി​ന് പി​ന്നാ​ലെ തീ​പ​ട​ർ​ന്നു പി​ടി​ക്കു​ക​യാ​യി​രു​ന്നു.

ക​ഴ​ക്കൂ​ട്ടം പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്. കാ​ർ പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം അ​റി​വാ​യി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.