രാ​ഷ്ട്രീ​യ ദു​ര​ന്ത​ങ്ങ​ൾ..! ജോ​ലി വാ​ഗ്ദാ​നം ന​ൽ​കി പ​റ്റി​ച്ചെ​ന്ന് പ​ന​ച്ചൂ​രാ​ന്‍റെ ഭാ​ര്യ
രാ​ഷ്ട്രീ​യ ദു​ര​ന്ത​ങ്ങ​ൾ..! ജോ​ലി വാ​ഗ്ദാ​നം ന​ൽ​കി പ​റ്റി​ച്ചെ​ന്ന് പ​ന​ച്ചൂ​രാ​ന്‍റെ ഭാ​ര്യ
Friday, October 22, 2021 9:30 PM IST
തി​രു​വ​ന​ന്ത​പു​രം: ദു​ര​ന്ത​മു​ഖ​ങ്ങ​ളി​ൽ ത​ല​കാ​ണി​ക്കാ​നെ​ത്തു​ന്ന രാ​ഷ്ട്രീ​യ​ക്കാ​രു​ടെ വാ​ഗ്ദാ​ന​ങ്ങ​ൾ വെ​റും വാ​ഗ്ദാ​ന​ങ്ങ​ളാ​യി ഒ​ടു​ങ്ങു​ക​യേ ഉ​ള്ളു. അ​തി​നാ​ൽ ദ​യ​വു ചെ​യ്ത് ഇ​ത്ത​രം വാ​ർ​ത്ത​ക​ൾ വി​ശ്വ​സി​ക്ക​രു​ത്- മ​ല​യാ​ള​ത്തി​ന്‍റെ പ്രി​യ​ക​വി അ​നി​ൽ പ​ന​ച്ചൂ​രാ​ന്‍റെ ഭാ​ര്യ മാ​യ​യു​ടെ വാ​ക്കു​ക​ളാ​ണ്. പ്ര​മു​ഖ​രു​ടെ വാ​ക്കു​ക​ളി​ൽ വി​ശ്വ​സി​ച്ച് ആ​ശ്വാ​സം​കൊ​ണ്ട മാ​യ​യു​ടെ ആ​ശാ​ഭം​ഗ​ത്തി​ന്‍റെ നോ​വി​ന്‍റെ വാ​ക്കു​ക​ളാ​ണി​ത്.

ഫേ​സ്ബു​ക്കി​ലൂ​ടെ​യാ​ണ് മാ​യ പൊ​ട്ടി​ത്തെ​റി​ച്ച​ത്. മാ​യ​ക്ക് ജോ​ലി ന​ൽ​കു​മെ​ന്നാ​യി​രു​ന്നു രാ​ഷ്ട്രി​യ നേ​താ​ക്ക​ളു​ടെ പ്ര​ധാ​ന വാ​ഗ്ദാ​നം. എ​ന്നാ​ൽ നാ​ളി​തു​വ​രെ​യാ​യി ജോ​ലി ല​ഭി​ച്ചി​ല്ല. ജോ​ലി​യാ​യി​ല്ലെ​ന്ന് ആ​ളു​ക​ളോ​ട് പ​റ​ഞ്ഞ് മ​ടു​ത്തെ​ന്ന് മാ​യ പ​റ​യു​ന്നു. കാ​യം​കു​ളം എം​എ​ൽ​എ പ്ര​തി​ഭ ഉ​ൾ​പ്പ​ടെ​യു​ള്ള പ്ര​മു​ഖ​ർ ക​വി​യു​ടെ കു​ടും​ബ​ത്തി​ന് ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​മെ​ന്ന് പ​ല വേ​ദി​ക​ളി​ലും പ്ര​സം​ഗി​ച്ച​ത് ( പ്ര​തി​ഭ അ​നു​ശോ​ച​ന യോ​ഗ​ങ്ങ​ളി​ൽ പൊ​ട്ടി​ക​ര​ഞ്ഞ​തും) ശ്ര​ദ്ധ​യി​ൽ പെ​ട്ടി​രു​ന്നു.

അ​നി​ൽ പ​ന​ച്ചൂ​രാ​നെ സ്നേ​ഹി​ക്കു​ന്ന, ഞ​ങ്ങ​ളു​ടെ ദൗ​ർ​ഭാ​ഗ്യ​ങ്ങ​ളി​ൽ വേ​ദ​നി​ക്കു​ന്ന ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ൾ ഉ​ണ്ടെ​ന്ന​റി​യാം. അ​വ​രോ​ട് എ​ന്തു പ​റ​യ​ണം എ​ന്ന​റി​യി​ല്ലാ​യി​രു​ന്നു. ഇ​പ്പോ​ൾ ഒ​രു മ​റു​പ​ടി​യാ​യി. അ​ത് ഇ​വി​ടെ സ​മ​ർ​പ്പി​ക്കു​ന്നു.

ദു​ര​ന്ത​മു​ഖ​ങ്ങ​ളി​ൽ ത​ല​കാ​ണി​ക്കാ​ൻ രാ​ഷ്ട്രീ​യ​ക്കാ​ർ എ​ത്തു​ന്ന വാ​ർ​ത്ത​ക​ൾ ന​മ്മ​ൾ നി​ര​ന്ത​രം കാ​ണാ​റു​ണ്ട്. വാ​ഗ്ദാ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​ത് പ​ത്ര​മാ​ധ്യ​മ​ങ്ങ​ളി​ൽ കൂ​ടി അ​റി​യാ​റു​ണ്ട്. ഇ​തെ​ല്ലാം വെ​റും വാ​ഗ്ദാ​ന​ങ്ങ​ളാ​യി ഒ​ടു​ങ്ങു​ക​യേ ഉ​ള്ളു. അ​തു​കൊ​ണ്ട് ദ​യ​വു ചെ​യ്ത് ഇ​ത്ത​രം വാ​ർ​ത്ത​ക​ൾ വി​ശ്വ​സി​ക്ക​രു​ത്- മാ​യ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.