കൂ​ട്ടി​ക്ക​ലി​ൽ കാണാതായ എ​ല്ലാ​വ​രു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി; തെ​ര​ച്ചി​ൽ അ​വ​സാ​നി​പ്പി​ച്ചു
കൂ​ട്ടി​ക്ക​ലി​ൽ കാണാതായ എ​ല്ലാ​വ​രു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി; തെ​ര​ച്ചി​ൽ അ​വ​സാ​നി​പ്പി​ച്ചു
Sunday, October 17, 2021 1:35 PM IST
കോ​ട്ട​യം: കൂ​ട്ടി​ക്ക​ലി​ൽ ഉ​രു​ൾ​പൊ​ട്ട​ലി​ൽ കാണാതായ എല്ലാവരുടെയും മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി. ഒ​രു കു​ടും​ബ​ത്തി​ലെ ആ​റ് പേ​ർ ഉ​ൾ​പ്പ​ടെ 11 പേ​രാ​ണ് ഇ​വി​ടെ മ​രി​ച്ച​ത്. ‌‌‌

ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ​യും സേ​ന​യു​ടെ​യും പ്ര​ദേ​ശ​വാ​സി​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന തെ​ര​ച്ചി​ലി​ൽ എ​ട്ടു പേ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് ഇ​ന്ന് ക​ണ്ടെ​ത്തി​യ​ത്. മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് നാ​ല് ല​ക്ഷം രൂ​പ ന​ൽ​കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. മൃതദേഹങ്ങൾ കണ്ടെത്തിയ സാഹചര്യത്തിൽ കൂ​ട്ടി​ക്ക​ലി​ലെ തെ​ര​ച്ചി​ൽ പൂ​ർ​ണ​മാ​യും അ​വ​സാ​നി​പ്പി​ച്ചു.

അ​തേ​സ​മ​യം, കൊ​ക്ക​യാ​റി​ൽ എ​ട്ടു പേ​ർ​ക്കു വേ​ണ്ടി​യു​ള്ള തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. ഏ​ഴ് വീ​ടു​ക​ൾ ഇ​വി​ടെ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. ഡോ​ഗ് സ്ക്വാ​ഡി​നെ​യും തെ​ര​ച്ചി​ലി​ന് ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.