മു​ഹ​മ്മ​ദ് റി​യാ​സ് പ​റ​ഞ്ഞ​ത് സ​ത്യം; പി​ന്തു​ണ​ച്ച് കെ. ​സു​ധാ​ക​ര​ൻ
മു​ഹ​മ്മ​ദ് റി​യാ​സ് പ​റ​ഞ്ഞ​ത് സ​ത്യം; പി​ന്തു​ണ​ച്ച് കെ. ​സു​ധാ​ക​ര​ൻ
Saturday, October 16, 2021 2:34 PM IST
തി​രു​വ​ന​ന്ത​പു​രം: എം​എ​ൽ​എ​മാ​ർ ക​രാ​റു​കാ​രെ കൂ​ട്ടി മ​ന്ത്രി​യെ കാ​ണാ​ൻ വ​ര​രു​തെ​ന്ന് പ​റ​ഞ്ഞ പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സി​നെ പി​ന്തു​ണ​ച്ച് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​ൻ. ഇ​ക്കാ​ര്യ​ത്തി​ൽ റി​യാ​സി​ന് പൂ​ർ​ണ പി​ന്തു​ണ ന​ൽ​കു​ന്നു​വെ​ന്നും റി​യാ​സ് പ​റ​ഞ്ഞ​ത് സ​ത്യ​മാ​യ കാ​ര്യ​മാ​ണെ​ന്നും സു​ധാ​ക​ര​ൻ വ്യ​ക്ത​മാ​ക്കി.

ക​രാ​റു​കാ​രെ​ക്കൂ​ട്ടി മ​ന്ത്രി​യെ കാ​ണു​ന്ന​ത് അ​വി​ഹി​ത​മാ​യ കാ​ര്യ​ങ്ങ​ൾ ന​ട​ത്തി​യെ​ടു​ക്കാ​നാ​ണ്. ഇ​ക്കാ​ര്യ​ത്തി​ൽ മു​ഹ​മ്മ​ദ് റി​യാ​സി​ന് പൂ​ർ​ണ പി​ന്തു​ണ ന​ൽ​കു​ന്നു. എം​എ​ൽ​എ​മാ​ർ കോ​ൺ​ട്രാ​ക്ട​ർ​മാ​രെ കൂ​ട്ടി മ​ന്ത്രി​യെ കാ​ണു​ന്ന​ത് ശ​രി​യ​ല്ല.-​സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.

അ​തേ​സ​മ​യം, മു​ഹ​മ്മ​ദ് റി​യാ​സി​ന്‍റെ പ്ര​സ്താ​വ​ന​യ്ക്ക് പൂ​ര്‍​ണ പി​ന്തു​ണ​യു​മാ​യി സി​പി​എം രം​ഗ​ത്തെ​ത്തി. മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന സ​ര്‍​ക്കാ​രി​ന്‍റെ പൊ​തു നി​ല​പാ​ട് അ​നു​സ​രി​ച്ചാ​ണെ​ന്നും മ​ന്ത്രി​ക്ക് ഇ​ക്കാ​ര്യ​ത്തി​ല്‍ പൂ​ര്‍​ണ പി​ന്തു​ണ​യാ​ണു​ള്ള​തെ​ന്നും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ. ​വി​ജ​യ​രാ​ഘ​വ​ന്‍ പ​റ​ഞ്ഞു.

ശി​പാ​ർ​ശ​ക​ൾ ഇ​ല്ലാ​തെ കാ​ര്യ​ങ്ങ​ൾ വേ​ഗ​ത്തി​ൽ ന​ട​ക്ക​ണം, അ​താ​ണ് ഈ ​സ​ർ​ക്കാ​രി​ന്‍റെ നി​ല​പാ​ടെ​ന്നും വി​ജ​യ​രാ​ഘ​വ​ന്‍ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.